വയ്യാതെ കെ എസ് ആർ ടി സിയിൽ ഛർദിച്ചു പോയ പെൺകുട്ടിയെ കൊണ്ടുതന്നെ ബസ്സ് മൊത്തം കഴുകിപ്പിച്ചതിൽ നടപടി ! ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്ന പ്രസ്ഥാനമായിരുന്നു കെഎസ്ആർടിസി. ജനങ്ങൾ ഇത്രയേറെ സ്നേഹിക്കുന്ന ഒരു പബ്ലിക് ട്രാൻസ്പോർട്ട് സൗകര്യമായിരുന്നിട്ടു പോലും ജീവനക്കാരുടെയും മറ്റും പിടിപ്പുകേട് കാരണം വളരെ മോശം അവസ്ഥയിലായി ഈ സ്ഥാപനം മാറി. പലപ്പോഴായി ജീവനക്കാരുടെ ശമ്പളം തന്നെ മുടങ്ങിപ്പോയി. അതിൻ്റെ പ്രധാനകാരണം കെഎസ്ആർടിസി എന്നും നഷ്ടത്തിലായിരുന്നു എന്ന കണക്കായിരുന്നു.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വരാറുമുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെയും അസോസിയേഷൻ്റെയും പിടിപ്പുകേട് കാരണമാണ് കെഎസ്ആർടിസി നഷ്ടത്തിൽ ആകുന്നത് എന്ന് ഒരു കൂട്ടം ആൾക്കാർ കുറ്റപ്പെടുത്താറുണ്ട്. സ്റ്റോപ്പുകളിൽ നിർത്താതെയും ആൾക്കാരെ കയറ്റാതെയും ഒക്കെ ഒരുപാട് വിവാദങ്ങൾ എന്നും കെഎസ്ആർടിസിയെ ചുറ്റിപ്പറ്റി ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ബസ്സിൽ ഒരു പെൺകുട്ടി ഛർദ്ദിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ പരന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ്സിൽ വച്ച് ഒരു പെൺകുട്ടി ഛർദ്ദിക്കുകയും തുടർന്ന് ഡ്രൈവർ പെൺകുട്ടിയോട് കയർത്ത് സംസാരിക്കുകയും ആ കുട്ടിയെ കൊണ്ട് തന്നെ ആ ബസ് ക്ലീൻ ചെയ്യിക്കുകയും ചെയ്ത സംഭവം ഇപ്പോൾ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് യുവതി സഹോദരിയുമൊത്ത് ബസ്സിൽ യാത്ര ചെയ്തത്. യാത്ര ചെയ്യുന്നതിനിടയിൽ യുവതി ബസ്സിൽ ഛർദിക്കുകയായിരുന്നു. ഒടുവിൽ യുവതി ബസ്സിൽ നിന്നിറങ്ങി പോകാൻ നേരത്ത് ഡ്രൈവർ അവരെ അവിടെ നിർത്തിക്കുകയും ബസ് കഴുകി ക്ലീൻ ചെയ്തിട്ട് പോയാ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതി വെള്ളമെടുത്ത് ബസ് ക്ലീൻ ചെയ്യുകയും ചെയ്തു. ഇതിനെതിരെ കെഎസ്ആർടിസി ഡിപ്പോയിലുള്ള ഒരു കൂട്ടം തൊഴിലാളികൾ തന്നെ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ക്ലീൻ ചെയ്യാൻ ഒരു വിഭാഗം ജോലിക്കാർ തന്നെയുണ്ടായിരുന്നു. എന്നാൽ അവരോട് പോലും ആലോചിക്കാതെ പെൺകുട്ടികളെ കൊണ്ട് ബസ് കഴുകിച്ചതിന് എതിരെ അവർ രംഗത്തെത്തുകയായിരുന്നു. ഈ പെൺകുട്ടികൾ വേറൊരു കെഎസ്ആർടിസി ഡിപ്പോയിലുള്ള ഡ്രൈവറുടെ മക്കളും ആയിരുന്നു. സംഭവം വിവാദമായതോടെ ഒരു അന്വേഷണത്തിന് കെഎസ്ആർടിസി ഉത്തരവിടുകയും തുടർന്ന് ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

കെഎസ്ആർടിസി ഡിപ്പോയിലെ താൽക്കാലിക ബസ് ഡ്രൈവറായിരുന്നു അയാൾ. എന്തായാലും കെഎസ്ആർടിസി ജീവനക്കാരുടെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനത്തിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഈ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കരുതെന്നും ഇതിൻ്റെ വിജയത്തിനുവേണ്ടി എല്ലാ ഉദ്യോഗസ്ഥരും യൂണിയനുകളും മുന്നോട്ടുവരണമെന്നും ഒരു കൂട്ടം ആൾക്കാർ ആവശ്യപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply