വടക്കാഞ്ചേരി അപകടത്തിൽ കെ എസ് ആർ ടി സിയിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് KSRTC

കേരളത്തിനേ മുഴുവൻ ആയി നൊമ്പരത്തിൽ ആഴ്ത്തിയ ഒരു മരണമായിരുന്നു വടക്കാഞ്ചേരിയിൽ സംഭവിച്ചത്. ഒന്നും രണ്ടും അല്ല 9 ജീവനുകളാണ് വടക്കാഞ്ചേരിയിൽ പൊലിഞ്ഞു പോയത്. നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമാവില്ല എങ്കിലും അപകടത്തിൽ മരണമടഞ്ഞ മൂന്നു കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ ഉടൻ തന്നെ ലഭിക്കുവാനുള്ള നടപടി സ്വീകരിച്ചിരുന്നു എന്നാണ് കെഎസ്ആർടിസി പറയുന്നത്. 2016ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പദ്ധതിപ്രകാരം നൽകി വരുന്ന അവാർഡ് തുക എന്ന നിലയിൽ 2 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത്തിന്റെ കുടുംബത്തിനായി കൈമാറുമെന്നും ബാക്കിയുള്ള എട്ടു ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

മറ്റു രണ്ടുപേരുടെയും മരണാനന്തര നടപടികൾക്ക് ശേഷം ആയിരിക്കും 10 ലക്ഷം രൂപ ലഭിക്കുക. ഇത്രയും വളരെ വലിയ വേഗത്തിൽ ഇൻഷുറൻസ് തുക ലഭിക്കുവാൻ കാരണക്കാരനായ ഗതാഗത മന്ത്രി ആയ ആന്റണി രാജുവാണ്. അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്നാണ് വളരെ പെട്ടെന്ന് തന്നെ തുക ലഭ്യമാക്കുക. ന്യൂ ഇന്ത്യ അഷ്റൻസ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുക ലഭിക്കുന്നത്. യാത്ര ടിക്കറ്റിൽ ഒരു രൂപ മുതൽ നാമമാത്രമായ തുക സമാഹരിച്ചും മറ്റുമാണ് ഏതാണ്ട് രണ്ട് കോടിയിലധികം രൂപ പ്രതിവർഷം പ്രീമിയം നൽകുന്നത്. കെഎസ്ആർടിസിയുടെ മേൽ ഇൻഷുറൻസ് പദ്ധതി, ബസ് ഇൻഷുറൻസിന് പുറമെ നടപ്പിലാക്കി വരികയാണ് ഇതുവഴി ചെയ്യുക.

പൊലിഞ്ഞുപോയ ജീവനുകൾക്ക് പകരമാവില്ല ഈ തുക എങ്കിലും അവരുടെ കുടുംബത്തിലെ വേദനകളിൽ ഒരു വലിയ കൈത്താങ്ങ് തന്നെയായിരിക്കും ഈ തുക എന്ന് പറയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ചില കാര്യങ്ങൾക്ക് ഈ തുക ഉപകരിച്ചേക്കും എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ വേദനയോടെയാണ് ഈ ഒരു കാര്യത്തെക്കുറിച്ച് ഓരോരുത്തരും അറിയുന്നതും കേൾക്കുന്നതും ഒക്കെ തന്നെ. വളരെയധികം ഞെട്ടിപ്പിച്ച ഒരു വാർത്ത തന്നെയായിരുന്നു വടക്കാഞ്ചേരിയിൽ സംഭവിച്ച ഈ മരണങ്ങൾ.

ടൂറിസ്റ്റ് ബസ് ഡ്രൈവറായ ജോമോന്റെ അശ്രദ്ധയാണ് ഒരു മരണപരമ്പരയ്ക്ക് തന്നെ കാരണമായത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജോമോനെതിരെ നരഹത്യക്ക് കേസ് എടുത്തിരിക്കുകയാണ്. ഇതിനുമുൻപും വളരെ അശ്രദ്ധമായ രീതിയിൽ ജോമോൻ വാഹനമോടിക്കുന്നത് കണ്ടിട്ടുണ്ട് എന്നാണ് പലരും പറയുന്നത്. ജോമോൻ ഉറങ്ങിപ്പോയതാണ് മരണകാരണമെന്നും ബസിൽ തന്നെയുള്ള പലരും പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply