സീരിയലിലും സിനിമയിലും വേഷം വാങ്ങിതരാം എന്ന് പറഞ്ഞു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു ! പ്രമുഖ സീരിയൽ നടിയാണ് ഇവരെ പരിചയപ്പെടുത്തിയത് എന്ന് പരാതിക്കാരി

സിനിമയും സീരിയലും ഒക്കെ ആളുകൾക്കിടയിലേക്ക് വലിയ തോതിൽ തന്നെ ഭ്രമം നിറയ്ക്കുന്ന ഒന്നാണ്. ഇതിലേക്ക് എത്താൻ വേണ്ടി പലരും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവിടെയൊക്കെ അവസരം ലഭിക്കുകയാണ് എങ്കിൽ അതിനു വേണ്ടി പലപ്പോഴും അബദ്ധങ്ങളിൽ ചെന്ന് പെടാനും പലരും തയ്യാറാവാറുണ്ട്. അത്തരത്തിൽ കോഴിക്കോട് നിന്നും വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത യുവതിയെ പീ ഡി പ്പി ച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ ആയിരിക്കുകയാണ്.

പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട് സീരിയൽ അഭിനയിക്കാം എന്ന വാഗ്ദാനം നൽകിയാണ് കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീ ഡി പ്പി ച്ച ത് എന്ന് യുവതി പറയുന്നു. ഇത് പരാതിയിലും പറയുന്നുണ്ട്. മാർച്ച് നാലിലാണ് ഈ സംഭവം നടക്കുന്നത്.

കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ തനിക്ക് പരിചയപ്പെടുത്തി നൽകിയത് എന്നും യുവതിയുടെ പരാതിയിൽ നിന്നും മനസ്സിലാകുന്നുണ്ട്. സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാൻ എന്ന പേരിലാണ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുന്നത്. കുടിക്കാൻ കൊടുത്ത പാനിയത്തിൽ ല ഹ രി മ രു ന്ന് ചേർത്തു. അതിനുശേഷം ആണ് പീഡിപ്പിച്ചത് എന്ന് കോട്ടയം സ്വദേശിയായ യുവതി പരാതിയിൽ പറയുന്നുണ്ട്. സിനിമയും സീരിയലും ഒക്കെ നിത്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

പലപ്പോഴും പലരും ചെയ്യാറുള്ളത് ഒരു ഗ്ലാമറസ് ലൈഫ് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഈ ഒരു മേഖലയിലേക്ക് കടന്നു വരുന്നത്. ചിലർ ഈ ഒരു മേഖലയിൽ നിലനിൽക്കാൻ വേണ്ടി എന്തിനും തയ്യാറാവുകയും ചെയ്യും . മറ്റുചിലർ ആവട്ടെ ഇത്തരത്തിലുള്ള അബദ്ധങ്ങളിൽ ചെന്ന് പെടുകയാണ് ചെയ്യുക. വളരെ വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് ഇത്. പലരുടെയും മോഹങ്ങളെ വിലയ്ക്കെടുക്കുകയാണ് ചിലർ ചെയ്യുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും.

നിയമപരമായിട്ടുള്ള ഒരു ശക്തമായ സംവിധാനം വരികയാണെങ്കിൽ തീർച്ചയായും ഇത്തരം കാര്യങ്ങൾക്ക് വലിയൊരു മാറ്റം ഉണ്ടാകും. പ്രതികളായവർക്ക് നല്ല രീതിയിൽ തന്നെ ശിക്ഷ നൽകണം എന്നാണ് പലരും പറയുന്നത്. അതേസമയം സീരിയൽ നടിയായ യുവതിക്കും തക്കതായ ശിക്ഷ നൽകണമെന്നും പലരും പറയുന്നുണ്ട്. എല്ലാ സമയത്തും സ്ത്രീകളുടെ ശത്രുക്കൾ എന്ന് പറയുന്നത് സ്ത്രീകൾ തന്നെയായിരിക്കും എന്നും അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നും ആണ് പലരും കമന്റുകളിലൂടെയും മറ്റും പറയുന്നത്. വളരെ വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് ഇത് എന്നും പലരും പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply