ഇതിൽ ഏതാ ശരിക്കും ഭാര്യ ? താൻ ഒരു സ്ത്രീ അല്ലെ എന്ന് ചോദിക്കുന്നവരോട് കൊറിയൻ മല്ലുവിനു പറയാനുള്ളത് ഇതാണ്

korian mallu family

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. തമിഴിൽ ഉലകനായകൻ കമലഹാസനും ഹിന്ദിയിൽ സൽമാൻ ഖാനും ആണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. 2018ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. ആരംഭകാലത്ത് രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു പ്രേക്ഷകരുടെ ആദ്യ പ്രതികരണം.

എന്നാൽ പിന്നീട് മലയാളികൾ ഈ ഷോ ഏറ്റെടുത്തു. സിനിമകളിലും മിനിസ്ക്രീനിലും സജീവമായിട്ടുള്ള സാബു മോൻ ആയിരുന്നു ബിഗ് ബോസ് സീസൺ 1വിജയി. ആദ്യ സീസണിന്റെ മികച്ച വിജയത്തിനെ തുടർന്ന് രണ്ടാം സീസൺ 2020ൽ ആരംഭിച്ചു. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണം പകുതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 2021 ഫെബ്രുവരി 14നായിരുന്നു സീസൺ 3ആരംഭിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണം ഷോയുടെ അവസാന ദിവസങ്ങൾ ആയപ്പോഴേക്കും നിർത്തി വെക്കേണ്ടിവന്നു. എന്നാൽ തുടർന്നുള്ള വോട്ടിങ്ങിലൂടെ പ്രശസ്ത സിനിമ നടൻ മണിക്കുട്ടനെ വിജയി ആയി തിരഞ്ഞെടുക്കുകയായിരുന്നു.

ദി ന്യൂ നോർമൽ ആയി എത്തിയ ബിഗ് ബോസ് മലയാളം സീസൺ 4ൽ വിജയി ആയി കൊണ്ട് ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി ആയി താരം. കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖ താരങ്ങൾ ഒരു വീട്ടിൽ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു ഫോൺ പോലും ഇല്ലാതെ നൂറുദിവസം കഴിയുന്ന വളരെ വ്യത്യസ്തമായ ഒരു ഷോ ആണ് ബിഗ് ബോസ്. ഇവർ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും സൗഹൃദവും ഗെയിമുകളും എല്ലാം ഈ ഷോയെ വ്യത്യസ്തമാക്കുന്നു.

ബിഗ് ബോസ് മലയാളം സീസൺ 5ന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഉടൻ ആരംഭിക്കാനിരിക്കുന്ന സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള പ്രവചന ലിസ്റ്റുകളും സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു. ഔദ്യോഗിക വാർത്തകൾ അല്ലെങ്കിലും ബിഗ്ബോസിൽ വരാൻ സാധ്യതയുള്ള ആളുകളുടെ പേര് വിവരങ്ങൾ എന്ന രീതിയിലാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്. അതിൽ ഒരാളാണ് ഡോക്ടർ സനോജ് റെജിനോൾഡ്.

ടിക്ടോക്കിൽ കൊറിയൻ മല്ലു എന്ന പേരിൽ അറിയപ്പെടുന്ന സനോജ് ശരിക്കും ഒരു സൈന്റിസ്റ്റ് ആണ്. സൗത്ത് കൊറിയയിൽ ജോലി ചെയ്യുന്ന താരം ബിഗ് ബോസിലേക്ക് വരാൻ സാധ്യതയുണ്ട് എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. അതിനിടയിൽ സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾ കുറിച്ച് ഡോക്ടർ പറഞ്ഞ വാക്കുകൾ അന്ന് വൈറലാകുന്നത്. ടിക്ടോക് വീഡിയോസ് പങ്കുവെച്ചതോടെയാണ് സനോജ് ശ്രദ്ധേയനാവുന്നത്.

എന്നാൽ നിങ്ങൾ ട്രാൻസ്ജെൻഡർ ആണോ എന്ന് തുടങ്ങുന്ന ചോദ്യങ്ങളാണ് എപ്പോഴും സനോജിനെ തേടിയെത്തുന്നത്. സൗത്ത് കൊറിയയിൽ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് സനോജ്. 2013 മുതൽ ഇവിടെയുള്ള സനോജിന് കേരളത്തിൽ നിന്നും പോകുന്ന സമയത്ത് നിന്നും ഒരുപാട് വ്യത്യസ്തമായ ചിന്താഗതിയിൽ വന്നിട്ടുണ്ട്. അത് പ്രകടവുമാണ്. അത്തരത്തിൽ ഒരു മാറ്റം മനപ്പൂർവം ചെയ്തതാണെന്നും ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങളും സൈബർ ബുള്ളിയിങ്ങും ബോഡി ഷേമിങ്ങും ആണ് ഇത്തരത്തിൽ ഒരു ട്രാൻസ്ഫോർമേഷൻ എടുക്കാൻ ഉള്ള തീരുമാനത്തിൽ എത്തിച്ചതെന്നും സനോജ് പറയുന്നു.

നിങ്ങൾ ഒരു ട്രാൻസ്ജെൻഡർ ആണോ എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ സനോജ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത്. ആ വാക്ക് ഉപയോഗിക്കുന്നത് തന്നെ വളരെ മോശമായ രീതിയിലാണ്. പിന്നെ കണ്ടാൽ പെണ്ണിനെ പോലെയുണ്ട് സർജറി ചെയ്യണം എന്നെല്ലാം പറയുന്നവരും ഉണ്ട്. മലയാളികളുടെ ചിന്തയിൽ സ്ത്രീയുടെയും പുരുഷനും രൂപത്തെക്കുറിച്ച് ചില ചിന്തകളുണ്ട്. അതിൽ നിന്നും വിഭിന്നമായ ആരെയെങ്കിലും കണ്ടാൽ മനപ്പൂർവ്വം അവരെ അവഹേളിക്കുന്ന ഒരു ചിന്തയാണ് മലയാളികളുടെത്.

വീഡിയോകളിൽ സ്ത്രീ രൂപത്തിൽ വന്നാൽ ഉടനെ ട്രാൻസ്ജൻഡർ ആണെന്ന് പറയുന്നു. ഭാര്യയും മകനും ഒത്തുള്ള ചിത്രം ഇട്ടാൽ ഇതിൽ ആരാണ് ഹസ്ബൻഡ് ആരാണ് വൈഫ് എന്ന് അടക്കം ചോദിച്ചവരുണ്ട്. ഇതെല്ലാം വ്യക്തമായിട്ട് അറിഞ്ഞു കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ. ഇതിനിടയിൽ ഭാര്യയും ആയി സനോജ് വേർപിരിയുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2021 വരെ ഭാര്യയും കുഞ്ഞും സനോജിന് ഒപ്പം ഉണ്ടായിരുന്നു. എന്നാൽ കുറെ കാര്യങ്ങൾ ചെയ്യാനുള്ളത് കൊണ്ട് ഭാര്യ നാട്ടിലേക്ക് പോയിരിക്കുകയാണ്. അന്നു മുതൽ ഇവർ വിവാഹമോചിതരാകുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത് എന്ന് സനോജ് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply