അടിവസ്ത്രം ധരിക്കാതെ നടിയുടെ മുകളിൽ കിടക്കേണ്ടി വന്നു; സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് കൊല്ലം തുളസി

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കാലുറപ്പിച്ചുകൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സു കവർന്ന നടനാണ് കെ കെ തുളസീധരൻ എന്ന കൊല്ലം തുളസി. അഭിനയരംഗത്ത് എന്നപോലെ തന്നെ മലയാള സാഹിത്യരംഗത്തും അറിയപ്പെടുന്ന ആളാണ് കൊല്ലം തുളസി. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്നെ പഠനകാലത്ത് തൻ്റെ അഭിനയരംഗത്തുള്ള കഴിവ് തെളിയിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത ലേലം എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട് കൊല്ലം തുളസിക്ക്.

മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കൊല്ലം തുളസി ഒരു യൂട്യൂബ് ചാനലിൻ്റെ അഭിമുഖത്തിലൂടെ സിനിമയുടെ ലൊക്കേഷനിൽ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൊല്ലം തുളസി മുക്കുവനായി അഭിനയിക്കുന്ന ഒരു സിനിമയിലെ വിശേഷമാണ് പങ്കുവെച്ചത്.

മകളെ നഷ്ടപ്പെട്ട് വിഷമത്തിൽ മനം നൊന്തുകൊണ്ട് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഭാര്യയെ രക്ഷിക്കുന്ന സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ നഗ്നനായി ഒരു നടിയുടെ മുകളിൽ കിടക്കേണ്ടിവന്ന അവസ്ഥയായിരുന്നു താരം പറഞ്ഞത്. സെറ്റ് എല്ലാം ഒക്കെയായി സംവിധായകൻ ആക്ഷൻ പറഞ്ഞപ്പോൾ ഭാര്യയായി അഭിനയിക്കുന്ന നടിക്ക് പിന്നാലെ കടലിലേക്ക് കൊല്ലം തുളസി എടുത്തുചാടി. അതിനുശേഷം ഭാര്യയെ രക്ഷിച്ചുകൊണ്ട് രണ്ടുപേരും കടപ്പുറത്ത് തളർന്നു കിടക്കുകയായിരുന്നു.

ഷൂട്ടിംഗ് കടപ്പുറത്ത് വെച്ചതായതുകൊണ്ട് തിരമാലകൾ വന്നിരുന്നു. സീൻ ഷൂട്ട് ചെയ്തതിനുശേഷം നോക്കിയപ്പോഴാണ് തൻ്റെ മുണ്ടില്ല എന്ന് മനസ്സിലായത്. കൊല്ലം തുളസി ധരിച്ചിരുന്ന മുണ്ട് തിരമാലകൾ കൊണ്ടു പോയിരുന്നു. കടലിൽ വെച്ചായുള്ള ഷൂട്ടിംഗ് ആയതുകൊണ്ട് തന്നെ അടിവസ്ത്രങ്ങൾ അഴിച്ച് കോസ്റ്റ്യൂമർക്ക് നൽകിയിരുന്നു. അടിവസ്ത്രം ഇല്ലാത്തതുകൊണ്ട് ഷോട്ട് കഴിഞ്ഞപ്പോൾ നടിയുടെ മുകളിൽ നഗ്നനായി കിടക്കേണ്ടി വന്നു. അന്നത്തെ ആ അവസ്ഥ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു.

സിനിമയിൽ ബലാത്സംഗ സീനു പോലും ചെയ്യാൻ മടിക്കുന്ന എനിക്കാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. ബലാത്സംഗ സീനുകൾ ഉള്ള സിനിമകൾ ഒരുപാട് വന്നിട്ടുണ്ട് അതൊക്കെ സന്തോഷപൂർവ്വം നിരസിച്ചിരുന്നു. കാരണം ഞാൻ അഭിനയിക്കുന്ന സിനിമകൾ എൻ്റെ കുടുംബത്തിനു കൂടെ കാണാൻ പറ്റുന്ന തരത്തിൽ ആയിരിക്കണം എന്നുള്ള നിർബന്ധം ഉള്ളതുകൊണ്ടാണ്. കിടപ്പറ രംഗങ്ങൾ ചെയ്യാനും എനിക്ക് താല്പര്യമില്ല. കിടപ്പറ രംഗങ്ങളൊക്കെ സിനിമയിൽ വയ്ക്കുന്നത് സംവിധായകന് കളക്ഷൻ കൂട്ടാൻ വേണ്ടി മാത്രമാണെന്നും കൊല്ലം തുളസി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply