കോർപറേഷന്റെ പുതിയ ട്രിക്ക് ഫലം കണ്ടെന്നു കൊച്ചി നിവാസികൾ – കൊച്ചിയിലെ വിഷപുക കാരണം ഉണ്ടായ ഗുണമിതാണ് എന്നാണ് ഇപ്പോളത്തെ വാദം

കൊച്ചിയും ബ്രഹ്മപുരുവും ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ ബ്രഹ്മപുരത്ത് താമസിക്കുന്ന ഓരോരുത്തരും ഓരോ നിമിഷവും ഭയത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ് എന്നതാണ് സത്യം. പുക ശല്യം രൂക്ഷമായതിനെ തുടർന്ന് ബ്രഹ്മപുരത്തുകാർക്കും കൊച്ചിക്കാർക്കും ഒരു വലിയ സമാധാനം ഉണ്ടായിട്ടുണ്ടെന്നും ചില പ്രചരണങ്ങൾ ഉണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചിലർ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. കൊച്ചിയെ വളരെയധികം ബാധിച്ചിരുന്ന ഒരു വലിയ പ്രശ്നത്തിനാണ് പുക രൂക്ഷമായതിനെത്തുടർന്ന് ശമനം ലഭിച്ചിരിക്കുന്നത്.

മറ്റൊന്നുമല്ല കൊച്ചി കോർപ്പറേഷനിലെ കൊതുക് ശല്യത്തിലാണ് ശമനം. കൊതുക് നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല എന്ന ആക്ഷേപം ഉയർന്നു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ബ്രഹ്മപുരം പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിനെ തുടർന്ന് കൊച്ചിയിലാകെ പുക നിറയുന്നത്. ഇതിന് പിന്നാലെ കോർപ്പറേഷന്റെ മറ്റൊരു ഫ്രോഗിങ് ടെക്നിക് ആണിത് എന്നുള്ള പരിഹാസങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്.

ഈ ഒരു രീതി മുൻപോട്ട് വന്നതുകൊണ്ട് തന്നെ വലിയ തോതിൽ തന്നെ കൊതുകിന് ശമനം ഉണ്ട് എന്നാണ് കൊച്ചിക്കാർ എല്ലാവരും പറയുന്നത്. എന്നാൽ കൊതുക് കുറഞ്ഞുവെങ്കിലും ഓരോ നിമിഷവും ഭീതിയിലാണ് തങ്ങളുടെ ജീവിതം എന്ന് പറയാൻ ഇവർ മറക്കുന്നില്ല. ഇന്നലെയായിരുന്നു വിഷ പുക ശ്വസിച്ചുള്ള കൊച്ചിയിലെ ആദ്യ മരണം സ്ഥിതീകരിക്കുന്നത്. വളരെയധികം അമ്പരപ്പായിരുന്നു ഈ ഒരു വാർത്തയെക്കുറിച്ച് എല്ലാവരും കേട്ടിരുന്നത്. മരണം സ്ഥിരീകരിച്ചതോടെ കൂടുതൽ ഭയത്തിലേക്കാണ് ഓരോരുത്തരും എത്തിക്കൊണ്ടിരിക്കുന്നത്.

മരണം ഒരു വലിയ പരമ്പരയായി മുന്നോട്ട് പോകുമോ എന്ന് ഒരു ഭയം ഏതൊരു വ്യക്തിയെയും ഭയത്തിലാഴ്ത്തുന്നുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. എന്താണ് ഇതിനൊരു പ്രതിവിധി എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല. എന്നാൽ ഒരു പ്രതിവിധിയില്ലാതെ ഈ കാര്യം മുൻപോട്ട് പോകാത്ത അവസ്ഥയുമാണ് നിലവിലുള്ളത്. കൊച്ചിയിൽ ജീവിക്കുന്ന ആളുകളുടെ അവസ്ഥ വളരെ വേദന നിറഞ്ഞതാണ് എന്ന് തന്നെ പറയണം. എവിടേക്ക് പോകണമെന്ന് പോലും മനസ്സിലാവാത്ത ഒരു അവസ്ഥയിലാണ് പലരും.

സിനിമ താരങ്ങൾ അടക്കമുള്ളവർ വലിയ വേദനയിലും ഭയത്തിലും ആണ് ഓരോ ദിവസവും മുൻപോട്ട് പോകുന്നത്. ശ്വാസ പ്രശ്നങ്ങളാണ് കൂടുതൽ ആളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഷയം. ശ്വാസം മുട്ടൽ മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കണമെന്ന പ്രാർത്ഥനയിലാണ് കേരളം മുഴുവൻ. കൊച്ചിയിൽ ഉള്ളവരുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടേറിയതാണ് എന്ന് കേരളക്കരയ്ക്ക് ഊഹിക്കാൻ സാധിക്കുന്നതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply