തടവിൽ കഴിയുന്ന കിരണിന് ഒന്നിന് പിന്നാലെ സന്തോഷങ്ങൾ മാത്രം – വിസ്മയയുടെ സഹോദരന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കിരൺ പറഞ്ഞത് വൈറലാകുന്നു

നിലവിൽ ആയിരത്തി ഇരുന്നൂറിലധികം തടവുകാരാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഉള്ളത്. എന്നാൽ 800 പേരെയാണ് ജയിൽ കപ്പാസിറ്റി പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ കഴിയുന്നത്. ഇപ്പോഴുള്ള ജയിലിലെ ജനസംഖ്യ താങ്ങാവുന്നതിൽ അധികമാണ്. അതുകൊണ്ടു തന്നെ അവിടെ കഴിയുന്ന ഓരോ തടവുകാരന്റെയും ഡീറ്റെയിൽസും മൂവ്മെന്റ്സും ഒക്കെ നോക്കുക എന്നത് വാർഡന്മാർക്ക് വളരെ പ്രയാസമുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ്.

ഇത്തരത്തിലുള്ള ജയിൽ വാർഡൻമാരുടെ ചില വിട്ടുവീഴ്ചകളാണ് ജയിലിലെ ചില അംഗങ്ങളുടെ സന്തോഷങ്ങൾക്ക് കാരണമാകുന്നത്. അത്തരത്തിൽ വിജയം നേടിയിരിക്കുകയാണ് ജയിലിലെ സ്റ്റോർ കീപ്പറായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു. സെൻട്രൽ ജയിലിലെ മേസ്തിരി പട്ടവും നിനോ മാത്യു സ്വന്തമാക്കിയിട്ടുണ്ട്. ഓരോ തടവുകാരന്റെയും ബയോഡാറ്റ നിനോയ്ക് ഇന്ന് മനപ്പാഠമായി മാറിയിരിക്കുകയാണ്.

വിസ്മയ കൊലക്കേസിലെ പ്രതി കിരൺകുമാർ ആണ് നിനോ മാത്യുവിന്റെ അസിസ്റ്റന്റ് ആയി എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കിരണിനും തടവുകാരുടെ എല്ലാ വിവരങ്ങളും ഏകദേശം അറിയാം. തടവുകാർക്കിടയിലെ ലഹരി ഉപയോഗങ്ങളും മറ്റു പ്രശ്നങ്ങളും ആദ്യം അറിയുന്നതും ഇവരൊക്കെ തന്നെ. തടവറക്കുള്ളിൽ ഉള്ള കാര്യങ്ങളെല്ലാം ഇവരാണ് ആദ്യം വാർഡൻമാരെ അറിയിക്കുന്നത്. അതുകൊണ്ടു തന്നെ സെൻട്രൽ ജയിലിലെ തടവുകാരുടെ പൂർണ്ണ നിയന്ത്രണം ഇന്ന് ഇവരുടെ കൈകളിൽ ആണെന്ന് നിസംശയം പറയാം.

ജയിലിലേക്ക് പുതുതായി കൊണ്ടുവരുന്ന തടവുകാരുടെ വസ്ത്രങ്ങൾ, വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ, മൊബൈൽ, പണം ഇതൊക്കെ സൂക്ഷിക്കുന്നതും അവർ ജയിൽ മോചിതരാകുമ്പോൾ അതാത് തടവുകാർക്ക് തങ്ങളുടെ സാധനങ്ങൾ തിരികെ നൽകുന്നതും നിനോ മാത്യു ആണ്. 2014 ഏപ്രിൽ 14നാണ് കാമുകിയായ അനു ശാന്തിയെയും മകൾ നാലു വയസ്സുകാരിയായ സ്വാസികയെയും ഭർത്താവിന്റെ അമ്മ ഓമനേയും വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിനോ തടവ് ശിക്ഷ അനുഭവിച്ചു വരുന്നത്.

വിദഗ്ധനായ ഒരു കമ്പ്യൂട്ടർ എക്സ്പെർട്ട് കൂടിയാണ് നിനോ എങ്കിലും ജയിൽ അധികൃതർ ആ വഴിക്ക് നിനോയെ ഉപയോഗിച്ചിട്ടില്ല. ഈ അടുത്തിടെയാണ് വിസ്മയ കേസിലെ പ്രതി കിരൺകുമാർ നിനോ മാത്യുവിന്റെ സഹായിയായി എത്തിയത്. വിസ്മയ കേസിന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിരൺ സമർപ്പിച്ച ഹർജി കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഹൈക്കോടതി തള്ളിക്കളഞ്ഞത്. എന്നിരുന്നാലും ഭാര്യ വീട്ടുകാരുടെ പതന വാർത്ത കേട്ട് സന്തോഷിക്കുകയാണ് ഇന്ന് കിരൺ കുമാർ. വിസ്മയയുടെ സഹോദരൻ വിജിത്ത് നൈജീരിയയിൽ തടവിലായ വാർത്ത പത്രങ്ങളിലൂടെയാണ് കിരൺ കുമാർ അറിഞ്ഞത്. പിന്നീട് കിരണിനെ കാണാൻ വന്നവരിൽ നിന്നും വിശദമായ കാര്യങ്ങൾ അറിയുകയായിരുന്നു.

തന്നോട് അവർ കാണിച്ച ക്രൂരതയ്ക്ക് ദൈവം നൽകിയ ശിക്ഷയാണ് വിസ്മയുടെ സഹോദരന്റെ തടങ്കൽ വാസം എന്നാണ് ഇതിനോടകം കിരൺ പറഞ്ഞിരിക്കുന്നത്. അടുത്തെങ്ങും വിസ്മയുടെ സഹോദരന്റെ തടങ്കൽ മോചനം ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയതോടെ വളരെ സന്തോഷത്തിലാണ് കിരൺ ഇപ്പോൾ. ക്രൂഡ് ഓയിൽ മോഷണക്കുറ്റം ചുമത്തിയാണ് വിജിത്തിനെ തടവിലാക്കിയിരിക്കുന്നത്. വിജിത്ത് മുൻപ് പലപ്രാവശ്യവും തന്നെ മാനസികമായി ഹറാസ് ചെയ്തിട്ടുണ്ടെന്നാണ് വാർഡൻമാരോടും സഹതടവുകാരോടും കിരൺ പറഞ്ഞിരിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply