കെ എഫ് സിയെ അയോധ്യയിലേക്ക് ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നു – പക്ഷെ ഒരു കാര്യമുണ്ട് – നോൺ വെജ് ഭക്ഷണം വിളമ്പാൻ പാടില്ല !

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സംസാരവിഷയമാണ് ഇപ്പോൾ അയോധ്യ. രാമ പ്രതിഷ്ഠയ്ക്ക് ശേഷം അയോദ്യയിപ്പോൾ നിരവധി ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമായി മാറിക്കഴിഞ്ഞു. ഇപ്പോൾ അയോഥ്യയിൽ കെ എഫ് സി ക്കും ഒരു സ്ഥാനം ലഭിക്കുകയാണെന്ന് വാർത്തയാണ് പുറത്തു വരുന്നത്. എന്നാൽ കുറച്ചു നിബന്ധനകളോടെയാണ് കെ എഫ് സിക്ക് ഇവിടെ സർവീസ് നടത്താൻ സാധിക്കുന്നത്. അതിലൊന്ന് സസ്യാഹാരം മാത്രമേ വിൽക്കു എന്ന് നിബന്ധന തന്നെയാണ്. അങ്ങനെയാണെങ്കിൽ കെ എഫ് സിയെ സ്വാഗതം ചെയ്യാൻ അയോധ്യയിലെ ജില്ലാ ഭരണകൂടം തയ്യാറാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കെഎഫ്സിയുടെ ഏറ്റവും വലിയ മുഖമുദ്ര തന്നെ ചിക്കനാണ്. അത് ഒഴിവാക്കി വേണം അയോധ്യയിലേക്ക് എത്താൻ അമേരിക്കൻ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് കലയാണ് കെഎഫ്സി. ഫ്രൈഡ് ചിക്കൻ വിൽപ്പനയിലൂടെ പ്രശസ്തമായ കെ എഫ് സി തങ്ങളുടെ ഏറ്റവും വലിയ ട്രെഡ് മാർക്ക് ആയ ചിക്കൻ ഒഴിവാക്കിക്കൊണ്ട് അയോധ്യയിൽ പുതിയ പ്രവർത്തനമാരംഭിക്കുമോ എന്നാണ് ഇപ്പോൾ ആളുകൾ ഉറ്റു നോക്കുന്നത്. അയോധ്യയിൽ സസ്യാഹാരങ്ങൾ അല്ലാതെ മറ്റുള്ള ഭക്ഷണ വസ്തുക്കൾ അനുവദിക്കില്ല. അതുകൊണ്ടാണ് കെ എഫ് സി ക്കും അത്തരമൊരു നിബന്ധന വന്നിരിക്കുന്നത്.. വെജിറ്റേറിയൻ ഇനങ്ങൾ മാത്രം വിൽക്കാൻ തയ്യാറാവുകയാണെങ്കിൽ അവിടെ പ്രവർത്തിക്കാം എന്നാണ് പറയുന്നത്.

കെഎഫ്സി അയോധ്യയിൽ വരുന്നതിൽ യാതൊരു ഇഷ്ടക്കുറവും ഇല്ല എന്നും അവരെ കൈനീട്ടി സ്വീകരിക്കുന്നുണ്ടെന്നും പക്ഷേ നോൺവെജ് ഭക്ഷണസാധനങ്ങൾ അവർ വിൽക്കരുത് എന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തു നിന്നും ഉടനീളം ഭക്തരാണ് അയോധ്യയിലേക്ക് എത്തുന്നത്. അവർക്ക് എല്ലാം അവരുടേതായ അഭിരുചിക്ക് അനുസരിക്കുന്ന ഭക്ഷണം ലഭ്യമാകണം. അതിന് നിരവധി കമ്പനികളെ അവിടേക്ക് ക്ഷണിക്കുന്നുണ്ട്. പക്ഷേ വെജിറ്റേറിയൻ അല്ലാതെയുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ അയോധ്യയിൽ ഉണ്ടാവില്ല.

ഒരു ഫുഡ്പ്ലാസ സ്ഥാപിക്കുവാനുള്ള തീരുമാനത്തിലാണ് ഡെവലപ്മെന്റ് അതോറിറ്റി ആലോചിക്കുന്നത് എന്നും പറയുന്നുണ്ട്..ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും ഫെബ്രുവരിയിൽ ആയിരിക്കും അതിന്റെ ഔട്ട്ലെറ്റുകൾ സജ്ജമാകുന്നത് എന്നുമാണ് അറിയിക്കുന്നത്. നിലവിൽ അയോധ്യയിൽ വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തിൽ നിരവധി കമ്പനികൾക്ക് അവിടെ അവസരവും ഉണ്ട് ..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply