ഫ്ലാറ്റിൽ കഥപറയാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദനു തിരിച്ചടി !

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി തള്ളി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങികൊടുത്ത കേസിലായിരുന്നു നടപടി ഉണ്ടായത്. കേസ് ഒത്തുതീർപ്പാക്കി എന്നായിരുന്നു കോടതിയെ ഇവർ ധരിപ്പിച്ചത്. എന്നാൽ ഇരയുടെ പേരിൽ ഇല്ലാത്ത സത്യവാൻ മൂലം ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു കണ്ടെത്തി. ഇരയുമായി ഒത്തുതീർപ്പ് ഉണ്ടായിട്ടില്ല എന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാൻ ആകില്ല എന്നും ഹൈക്കോടതി ഓർമിപ്പിച്ചു. അഭിഭാഷകൻ ഇതിനുള്ള മറുപടി പറഞ്ഞേ മതിയാകൂ എന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഉണ്ണി മുകുന്ദന്റെ ഭാഗത്തു നിന്നുള്ള അഭിമാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല എന്നാണ് റിപ്പോർട്ട്. അതുകൊണ്ട് മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് കോടതി നിർദ്ദേശം നൽകി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നും സ്ത്രീത്വത്തെ അപമാനിച്ചു എന്നുമാണ് ഉണ്ണി മുകുന്ദന് എതിരെയുള്ള കേസ്.

2022 ഡിസംബർ 30 ആം തീയതിയാണ് മാളികപ്പുറം എന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പുറത്തിറങ്ങിയത്. പുതുവർഷത്തിൽ വമ്പൻ ഹിറ്റാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറത്തിലൂടെ സംഭവിച്ചിരിക്കുകയാണ് എന്നും തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു ദിവസമാണ് ഇതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു.

2023ലെ ആദ്യ ഹിറ്റ് സിനിമ എന്ന വിലാസം മാളികപ്പുറത്തിന് ലഭിച്ചു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. അതേസമയം തെലുങ്ക് തമിഴ് പതിപ്പുകളിൽ മാളികപ്പുറം റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു യൂട്യൂബ് വ്‌ളോഗർ നടൻ ഉണ്ണിമുകുന്ദനെ തെറിവിളിച്ചു എന്നുള്ളതായിരുന്നു ഇപ്പോഴത്തെ വിവാദം. യൂട്യൂബർ ഉണ്ണിമുകുന്ദനെ പ്രകോപിപ്പിക്കുകയും ശേഷം ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ വിളിച്ച് മാന്യമായി സംസാരിക്കുകയും എന്നാൽ സംസാരം അതിരുകടന്നപ്പോൾ അദ്ദേഹം യൂട്യൂബറെ മലരേ എന്ന് വിളിക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply