മൂന്നാർ വിനോദസഞ്ചാര മേഖലയിൽ ഹോളിവുഡ് താരങ്ങളെ എഡിറ്റ് ചെയ്തു കയറ്റി കേരള ടൂറിസം വകുപ്പ് – കള്ളി കയ്യോടെ പൊക്കിയതോടെ ഏപ്രിൽ ഫൂൾ എന്ന് ഒഫീഷ്യൽ ഹാൻഡിൽ

ഏപ്രിൽ ഫൂൾ ദിനമായിട്ടാണ് ഏപ്രിൽ ഒന്ന് ആചരിക്കുന്നത്. ആദ്യകാലങ്ങളിൽ ഒക്കെ ഒരു വലിയ സംഭവമായി ആയിരുന്നു ആളുകൾക്ക് ഏപ്രിൽ ഫൂൾ എന്ന് പറയുന്നത്. നിരവധി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പലതും പറഞ്ഞു പലരെയും ഏപ്രിൽ ഫൂൾ ആക്കാറുണ്ടായിരുന്നു. ഏപ്രിൽ ഫൂൾ ദിനത്തിൽ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയകളിൽ ആദ്യകാലങ്ങളിൽ ഒക്കെ ഇറങ്ങിയത്. എന്നാൽ ഇപ്പോൾ അധികം ആരും ഏപ്രിൽ ഫൂളിനെക്കുറിച്ചൊന്നും ഓർക്കാറില്ല.

എല്ലാവരും പല തിരക്കിലായത് കൊണ്ട് തന്നെ ആരും ആരെയും വിളിച്ച് ഏപ്രിൽ ഫൂൾ ആക്കാൻ ഒന്നും നിൽക്കാറുമില്ല. വീഡിയോ ട്രോളുകളും കുറവാണ്. ഇതൊക്കെ ഒരു കുട്ടിക്കളി ആയിട്ടാണ് ഇപ്പോഴത്തെ തലമുറ കാണുന്നത്. ന്യൂജൻ തലമുറയ്ക്ക് ഇതിനൊന്നും സമയവുമില്ല. ഇങ്ങനെയുള്ള ഒരു സമയത്താണ് കേരള സർക്കാറിൻ്റെ ഭാഗത്തുനിന്നും ഒരു ഏപ്രിൽ ഫൂൾ മലയാളികൾക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇപ്പോഴത്തെ പിണറായി സർക്കാർ കഴിഞ്ഞ ബജറ്റിൽ അവശ്യസാധനങ്ങൾക്ക് എല്ലാം തന്നെ വില കൂട്ടിയിരിക്കുകയാണ്.

അത് നടപ്പിലാവുന്നത് ഏപ്രിൽ 1 മുതൽ ആണെന്നും വന്നിട്ടുണ്ടായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം കരിദിനമായി ആചരിക്കുകയാണ് ഏപ്രിൽ ഒന്ന്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് ഒരുപാട് നാളായി. ശമ്പളം ഇല്ലാതെയാണ് താൻ ജോലി ചെയ്യുന്നതെന്ന് യൂണിഫോമിലുള്ള ഒരു ഫോട്ടോ എടുത്തു കൊണ്ട് പ്രചരിപ്പിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവങ്ങൾക്ക് ഇടയിലാണ് ടൂറിസം വകുപ്പിൻ്റെ വക ഒരു ഏപ്രിൽ ഫൂൾ പ്രാങ്ക് വന്നിരിക്കുന്നത്.

കേരള ടൂറിസം വകുപ്പിൻ്റെ ഫേസ്ബുക്ക് പേജിൽ വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെൻഡായ എന്നിവർ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ വന്നെന്ന രീതിയിൽ ആയിരുന്നു ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ്. എന്നാൽ ഇത് കേരള സർക്കാരിൻ്റെ നേട്ടമായി കാണിക്കുവാൻ വേണ്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ നീക്കം ആണെന്നാണ് പല പ്രേക്ഷകരും കരുതുന്നത്.

എന്നാൽ ഇതൊക്കെ വെറും കള്ളത്തരം ആണെന്ന് മനസ്സിലാക്കിയതോടെ മലയാളി പ്രേക്ഷകർ അത് ചോദ്യം ചെയ്യുവാൻ തുടങ്ങി. അപ്പോഴാണ് കേരള ടൂറിസം വകുപ്പ് പറഞ്ഞത് അതൊരു പ്രാങ്കായിരുന്നു എന്നും ഏപ്രിൽ ഫൂൾ ദിനത്തിലെ പോസ്റ്റ് ആയിരുന്നില്ലേ എന്നും. ഏപ്രിൽ ഒന്ന് ആയതുകൊണ്ട് ആർക്കും ആരെയും പറ്റിക്കാമല്ലോ. സർക്കാരിനും ഏപ്രിൽ ഒന്നിന് തന്നെ ഇത് പോസ്റ്റ് ചെയ്തത് ഭാഗ്യമായി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply