ജനത്തെ വലച്ചു മുഖ്യമന്ത്രി – വേണ്ടി വന്നാൽ ഇനിയും സുരക്ഷ കൂട്ടും എന്ന് നിർദ്ദേശം ! വോട്ട് ചോദിക്കാൻ ഭൂമിയിലേക്ക് ഇറങ്ങുമോ എന്ന് ജനം

cm kerala convoy

മുഖ്യമന്ത്രിയുടെ സുരക്ഷയെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്. എത്ര വിമർശനം ഉണ്ടായാലും മുഖ്യമന്ത്രിയുടെ ഈസ് പ്ലസ് സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടന്നാണ് പോലീസിനെ ഡിജെപിയുടെ നിർദ്ദേശം. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് പുറമേ മാവോയിസ്റ്റ് ഭീഷണിയും കണക്കിൽ എടുത്തുകൊണ്ടാണ് ഇത്തരത്തിൽ സുരക്ഷ നൽകുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ പിതാവിനെ സുരക്ഷയുടെ പേരിൽ പോലീസ് തടഞ്ഞത് വിവാദമായിട്ടും ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി എത്തിയതിന്റെ പേരിൽ അരമണിക്കൂറോളം റോഡ് അടച്ചിട്ട് വാഹന കാൽനട യാത്രക്കാരെ തടയുകയായിരുന്നു ചെയ്തത്.

കരിങ്കോടി പ്രതിഷേധം ഭയന്ന് കൂടുതൽ പോലീസിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 28 കമാൻഡോകൾ അടക്കം 40 പോലീസുകാർ മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുമെന്നാണ് അറിയുന്നത്. മുന്നിലെ വാഹനത്തിൽ അഞ്ച് പേർ രണ്ട് കമാൻഡോ വാഹനങ്ങളിൽ ആയി 10 പേർ ധ്രുത പരിശോധന സംഘത്തിൽ എട്ടു പേർ. സ്ട്രൈക്കർ ഫോഴ്സ് ബോംബ് ഡോഗ്സ്വാർഡ് ആംബുലൻസ് പൈലറ്റും രണ്ട് എസ്കോർട്ടും സ്പെയർ കാറും പുറമേ മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുത കർമ്മ സേനയുമായി എസ് ഐ എസ് എഫിനെയും വിന്യസിക്കാറുണ്ട്.

പ്രദേശത്തെ എസ്പി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 ഡിവൈഎസ്പി മാർ സമീപ സ്റ്റേഷനുകളിലെ എസ് എച്ച് ഓമാർ അടക്കം മറ്റൊരു 40 പോലീസുകാർ കൂടി മുഖ്യമന്ത്രിയുടെ വാഹനത്തിനൊപ്പം ചേരുകയും ചെയ്യും. ഇതോടെ 16 വാഹനങ്ങൾ കൂടി എത്തി സുരക്ഷ പൂർത്തിയാകും. പരിപാടി നടക്കുന്നിടത്ത് ഫയർഫോഴ്സ് വാഹനങ്ങളും മെഡിക്കൽ സംഘവും ഉണ്ടാവും.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും യാത്രകളിലും 200 മീറ്റർ അകലത്തിൽ പൊതുജനങ്ങളെ മാറ്റിനിർത്തുകയും ചെയ്യും. മുഖ്യമന്ത്രിയുടെ വാഹനവൃന്ദം കടന്നുപോകുമ്പോൾ പ്രധാന വീഥിയിലേക്കുള്ള ചെറു റോഡുകൾ അടക്കം അടയ്ക്കുകയും ചെയ്യും. അരമണിക്കൂർ മുൻപേ വഴിയുടെ ഇരുവശത്തും പോലീസിനെ വിന്യസിക്കും. വാഹന പാർക്കിംഗ് തടയുകയും ചെയ്യും.

15 മിനിറ്റ് മുൻപ് മറ്റ് വാഹനങ്ങളെ തടഞ്ഞിട്ടും രണ്ടുമണിക്കൂർ മുൻപ് മുഖ്യമന്ത്രിയുടെ വേദിയും ചടങ്ങ് നടക്കുന്ന സ്ഥലവും പോലീസ് അവരുടെ നിയന്ത്രണത്തിൽ ആക്കുകയാണ് ചെയ്യുക. തലസ്ഥാനത്ത് പോലീസ് മുതൽ മുഖ്യമന്ത്രി തലസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ 10 മീറ്റർ വിട്ട് പോലീസിനെ നിയോഗിക്കുകയും ചെയ്യും. സെക്രട്ടറിയേറ്റിലും സുരക്ഷ ഒരുക്കാൻ സംഘങ്ങളും ലോക്കൽ പോലീസും ഉണ്ടായിരിക്കും. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി അടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷ നൽകുന്നതാണ് എന്നാണ് അറിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply