കോഴിക്കോട് സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞു പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു !

സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനങ്ങൾ നൽകി യുവതിയെ പീഡിപ്പിച്ചു. കോഴിക്കോട് ആയിരുന്നു സംഭവം. കോഴിക്കോട് ഒരു ഫ്ലാറ്റിൽ വച്ചാണ് ഈ സംഭവം അരങ്ങേറിയത്. പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് നടക്കാവ് പോലീസ് ഏറ്റവും ഒടുവിലായി നൽകിയ അറിയിപ്പ്. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നിലവിൽ ലഭിച്ചിരിക്കുന്ന സൂചനകൾ വെച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവതിയെ കോഴിക്കോട് നഗരത്തിലെ ഒരു ഫ്ലാറ്റിൽ വച്ച് പീഡനത്തിന് ഇരയാക്കിയത്. സിനിമയിൽ അഭിനയിപ്പിക്കാം എന്നും അവസരം നൽകാമെന്നും വാഗ്ദാനം നൽകിക്കൊണ്ടായിരുന്നു യുവതിയെ കോഴിക്കോട് നഗരത്തിലേക്കു വിളിച്ചു വരുത്തിയത്. തുടർന്ന് സിനിമയിൽ അഭിനയിപ്പിക്കുന്നതിന് മുന്നോടിയായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയത്.

ശേഷം ഫ്ലാറ്റിൽ വെച്ച് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. രണ്ടു പേരാണ് പ്രതികളായി ഉള്ളത്. തന്നെ രണ്ടുപേർ ചേർന്നാണ് പീഡനത്തിന് ഇരയാക്കിയത് എന്നാണ് യുവതി കോഴിക്കോട് നടക്കാവ് പൊലീസിന് നൽകിയ പരാതി. യുവതിയുടെ ഒരു വനിതാ സുഹൃത്ത് തന്നെയായിരുന്നു പ്രതികളായുള്ള ഈ രണ്ടുപേരെയും യുവതിക് പരിചയപ്പെടുത്തി കൊടുത്തത് എന്നും യുവതി മൊഴിയിൽ പറയുന്നുണ്ട്. യുവതി പറഞ്ഞ ഈ കാര്യങ്ങളൊക്കെ ചേർത്തുവച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

പ്രതികളെ അധികം വൈകാതെ തന്നെ പിടികൂടാൻ ആകും എന്നാണ് പോലീസ് പറയുന്നത്. എത്രയും വേഗം പ്രതികളെ പിടികൂടുക തന്നെ ചെയ്യും എന്ന പ്രതീക്ഷയിലാണ് നടക്കാവ് പോലീസ്. വ്യാജ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഇതാദ്യമല്ല. ഇവിടെ പുതിയ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തത്. യുവതിയുടെ വനിതാ സുഹൃത്ത് മുഖേനയാണ് പ്രതികളായ ഇരുവരെയും യുവതി പരിചയപ്പെടുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply