കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ണീരിൽ ആഴ്ത്തുന്ന തീരുമാനം – ടീമിന്റെ നേടും തൂൺ രാഹുൽ പുറത്തേക്ക്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഫുട്ബോൾ കളി കാണാൻ വേണ്ടി ഓരോ സീസണിലും മലയാളികൾ കാത്തിരിക്കാറുണ്ട്. അതിനു പ്രധാന കാരണം കേരളത്തിലെ ഒരുപറ്റം നല്ല കളിക്കാർ ആ ടീമിനുവേണ്ടി കളിക്കുന്നു എന്നുള്ളത് തന്നെയാണ്. അതിൽ ഒരു പ്രധാന കളിക്കാരൻ ആയിരുന്നു രാഹുൽ. പല സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടാനും നിർണായകഘട്ടത്തിൽ ഗോൾ അടിക്കാനും രാഹുലിന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ നിന്നും ഇപ്പോൾ വന്ന വാർത്തയാണ് ആരാധകരെ ഒന്നടങ്കം വിഷമത്തിൽ ആക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ രാഹുൽ ഇല്ല. അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. വളരെ വേദനയോടെയാണ് മലയാളികൾ ഈ വാർത്ത കേട്ടത്. ഇന്ത്യൻ ടീമിൻ്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിൻ്റെ 27 അംഗ ടീമിൽ നിന്നുമാണ് രാഹുൽ പുറത്തായിരിക്കുന്നത്.

ഇന്ത്യൻ ടീമിൻ്റെ ആദ്യത്തെ 42 അങ്ക സ്‌ക്വാർഡിൽ രാഹുൽ അംഗമായിരുന്നു. എന്നാൽ പിന്നീട് 27 അംഗ പട്ടിക പുറത്തിറക്കിയപ്പോൾ രാഹുൽ ആ ടീമിൽ നിന്നും പുറത്തായിരിക്കുകയാണ്. ഇന്ത്യൻ ടീമിൻ്റെ അടുത്ത രണ്ട് നിർണായക മത്സരങ്ങൾ ആയ ഇൻ്റർ കോണ്ടിനെൻ്റൽ മാച്ചുകളിൽ നിന്നുമാണ് രാഹുലിനെ ഒഴിവാക്കിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മലയാളികളായ സഹൽ അബ്ദുസമദ്, ജിക്സൺ സിംഗ് എന്നീ ആൾക്കാർ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

സുനിൽ ഛേത്രി എന്ന ലോകോത്തര കളിക്കാരൻ്റ കീഴിലാണ് ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യൻ ടീം വരും മത്സരങ്ങളിൽ കളിക്കാൻ ഇറങ്ങുന്നത്. കേരള ഫുട്ബോൾ ആരാധകർക്ക് അല്പം വിഷമം ആയെങ്കിലും ഇന്ത്യൻ ടീമിൻ്റ വരും മത്സരങ്ങൾ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. കേരള ബ്ലാസ്റ്റേഴ്സിൻ്റ ഓരോ മത്സരങ്ങളും വീറും വാശിയും നിറഞ്ഞ മത്സരങ്ങൾ ആയിരുന്നു.

അത് കാണാൻ വേണ്ടി മലയാളികൾ കാത്തിരിക്കാറുണ്ട്. ഓരോ സീസൺ വരുമ്പോഴും കേരള ബ്ലാസ്റ്റേഴ്സ് കപ്പ് എടുക്കാൻ വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ ഇരിക്കാറുണ്ട്. സ്റ്റേഡിയം നിറഞ്ഞു കവിയുന്ന കാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റ മത്സരങ്ങൾ കാണാറുള്ളത്. മറ്റ് ടീമിൻ്റ കോച്ചുകൾ പോലും കേരള ബ്ലാസ്റ്റേഴ്സിൻ്റ ആരാധവലയം കണ്ട് ഞെട്ടിയിട്ടുണ്ട്. ആർപ്പുവിളിയും ബാൻഡ് മേളങ്ങളുമായി ഓരോ കളിയെയും മലയാളികൾ നെഞ്ചിലേറ്റാറും ഉണ്ട്.

അതിൽ ഓരോ കളിക്കാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. മലയാളികൾ അല്ലാത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും അതിൽ ഉണ്ട്. അവരോരോരുത്തർക്കും വമ്പിച്ച പ്രോത്സാഹനമാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ നൽകാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply