സുരേഷ് ഗോപി തന്നെ പറഞ്ഞു പറ്റിച്ചു – താൻ കാര്യം ഒരുപാട് കാലം വിശ്വസിച്ചിരുന്നു എന്ന് കീർത്തി സുരേഷ്

suresh gopi and keerthi suresh

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കീർത്തി സുരേഷ്. ബാലതാരം ആയിട്ടായിരുന്നു കീർത്തി സുരേഷിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇപ്പോൾ ഇതാ തെന്നിന്ത്യയിലെ മുൻനിര നായിക പദവിയിലേക്ക് എത്തിയിരിക്കുകയാണ് താരം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കീർത്തി. മലയാളത്തിലെ താര ദമ്പതികളായ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി.

അമ്മ മേനക നിർമിച്ച പൈലറ്റ് എന്ന സിനിമയിലൂടെയാണ് ബാലതാരമായി കീർത്തി അഭിനയരംഗത്തേക്ക് ചുവട് വച്ചത്. പിന്നീട് നായിക പദവിയിൽ എത്തിയ ശേഷം ദേശീയ അവാർഡ് അടക്കം നേടികൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നടി ഇപ്പോൾ. തമിഴിൽ തിളങ്ങിനിൽക്കുന്ന കീർത്തി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് വാശി എന്ന മലയാള ചിത്രത്തിലൂടെ തിരിച്ചുവന്നത്. വാശി എന്ന മലയാള ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടത്തിയ ഒരു പരിപാടിയിൽ വെച്ച് തന്റെ കുട്ടിക്കാലത്ത് താൻ നേരിട്ട് രസകരമായ ചില അനുഭവങ്ങളെ കുറിച്ച് കീർത്തി സംസാരിച്ചിരുന്നു.

കീർത്തിയുടെ ആ തുറന്നുപറച്ചനാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പർസ്റ്റാറും പ്രമുഖ ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കുറിച്ചായിരുന്നു കീർത്തി പറഞ്ഞത്. സുരേഷ് ഗോപിയുമായുള്ള ബന്ധത്തെക്കുറിച്ച് അവതാരകരിൽ ഒരാൾ ചോദിച്ചപ്പോൾ വളരെ രസകരമായ ചില അനുഭവങ്ങൾ ആയിരുന്നു കീർത്തി മറുപടിയായി വെളിപ്പെടുത്തിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ നടൻ സുരേഷ് ഗോപിയെ തനിക്ക് അറിയാമായിരുന്നു എന്നും പലപ്പോഴും അദ്ദേഹം തന്നെ കളിയാക്കാൻ ഉണ്ടായിരുന്നുവെന്നും കീർത്തി പറയുന്നു.

ചെറുപ്പത്തിൽ താനൊരു അനാഥ കുഞ്ഞ് ആണ് എന്നും തന്റെ അച്ഛനും അമ്മയും തന്നെ ദത്തെടുത്തതാണ് എന്നും അദ്ദേഹം തന്നോട് പലപ്പോഴും പറഞ്ഞിരുന്നു എന്നും കീർത്തി പറഞ്ഞു. സുരേഷ് അങ്കിളിന്റെ ആ വാക്കുകൾ താൻ ആ സമയത്ത് വിശ്വസിച്ചിരുന്നു എന്നും അത്തരത്തിൽ പല രസകരമായ കാര്യങ്ങളും തങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്നും കീർത്തി കൂട്ടിച്ചേർത്തു. 2000 കളുടെ തുടക്കത്തിൽ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അവർ ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി വരികയായിരുന്നു.

2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് അവർ ആദ്യമായി നായിക വേഷം ചെയ്തത്. റിങ് മാസ്റ്റർ (2014), രജനിമുരുഗൻ (2016), റെമോ (2016), ഭൈരവ (2017), നീനു ലോക്കൽ (2017), സണ്ടക്കോഴി 2 (2018), മഹാനടി (2018), സർക്കാർ (2018), പാണ്ടം കോടി 2 (2018), പെൻഗ്വിൻ (2020), മിസ് ഇന്ത്യ (2021), ഗുഡ് ലക്ക് സഖി (2022), സർക്കാർ വാരി പാട (2022) തുടങ്ങിയ വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply