“ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബ ജീവിതം തകർത്തത് ഞാൻ ആണെന്ന് അവർ പറഞ്ഞോ? ഇല്ലല്ലോ”…തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് കാവ്യ മാധവന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു…

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായിക ആയ താരം ആണ് കാവ്യ മാധവൻ. ശാലീന സൗന്ദര്യവും അഭിനയവും കൊണ്ട് മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് എളുപ്പം സാധിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കാവ്യ നായികയായി അഭിനയിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു തുടക്കം.

കാവ്യ മാധവന്റെ അഭിനയ ജീവിതം പോലെ തന്നെ വ്യക്തിജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ നിഷാൽ ചന്ദ്രനെയായിരുന്നു താരം ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ആ ദാമ്പത്യത്തിന് അല്പായസം ആയിരുന്നു. നിഷാലുമായി വേർപിരിഞ്ഞതിനു ശേഷം സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. കാവ്യയ്ക്ക് ഒപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ദിലീപ്.

മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായി വേർപെരിഞ്ഞതിനു ശേഷമായിരുന്നു ദിലീപും കാവ്യയും ഒന്നിച്ചത്. മഞ്ജുവുമായുള്ള വിവാഹ മോചനം നേടുന്നതിനു മുമ്പ് തന്നെ ദിലീപും കാവ്യയും അടുപ്പും ഉണ്ടെന്ന് തരത്തിൽ പലപ്പോഴും ഗോസിപ്പുകൾ നിറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് ദിലീപും മഞ്ജുവും തമ്മിൽ വിവാഹമോചനം നടന്നത്. സ്വാഭാവികമായും ഇവരുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം കാവ്യ മാധവൻ ആണെന്ന് ആരോപണങ്ങൾ ഉയർന്നു.

ദിലീപ് -മഞ്ജു വിവാഹമോചനത്തിൽ കാവ്യയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾക്ക് എതിരെ ശക്തമായി തന്നെ കാവ്യ മാധവൻ പ്രതികരിച്ചിരുന്നു. ഞാൻ കാരണമാണ് അവരുടെ കുടുംബം തകർന്നത് എന്ന് അവർ രണ്ടു പേരും പറഞ്ഞോ? ഇല്ലല്ലോ. ഈ പ്രശ്നത്തിൽപ്പെട്ട ആളുകൾ എന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ഞാൻ പ്രതികരിക്കും. ഏതെങ്കിലും വിശ്വസനീയമായ മാധ്യമങ്ങളിൽ ഈ വാർത്ത വന്നിട്ടുണ്ടെങ്കിൽ ഞാൻ മറുപടി പറയാം അല്ലാതെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട് എന്ന് കരുതി ഞാൻ അഭിപ്രായം പറയേണ്ട കാര്യം എന്ത്.

കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട് എനിക്കറിയാം. ഈ വിഷയത്തെക്കുറിച്ച് മാത്രം സംസാരിക്കാൻ ആയി അഭിമുഖങ്ങൾക്ക് വിളിച്ചവരുമുണ്ട്. പക്ഷേ ഞാൻ ഇതിനെക്കുറിച്ച് മിണ്ടിയില്ല. അത് ഉത്തരമില്ലാത്തതുകൊണ്ടോ, എന്റെ ഭാഗത്തു ന്യായമില്ലാത്തതുകൊണ്ടോ, ഞാൻ തെറ്റ് ചെയ്തത് കൊണ്ടോ അല്ല. ഞാനതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലാത്തതുകൊണ്ടാണ്. ഞാൻ ഉത്തരം കൊടുക്കേണ്ടത് എന്റെ അച്ഛനും അമ്മയ്ക്കും ആണ്.

അവർക്കറിയാം ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന്. അവരുടെ നിഴലിൽ നടക്കുന്ന എന്നെ അവർക്ക് അറിയാം എന്നായിരുന്നു കാവ്യ ഈ വിഷയത്തിൽ പ്രതികരിച്ചത്. അങ്ങനെയെങ്കിൽ ഒരു നല്ല സുഹൃത്ത് എന്ന നിലയ്ക്ക് ഇടപെടമായിരുന്നില്ലേ എന്ന് ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. “ബാവൂട്ടിയുടെ നാമത്തിൽ” എന്ന ചിത്രത്തിൽ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ പടച്ചോൻ വരച്ച ഒരു വരയുണ്ട്, ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മൾ ആരും കയറാൻ പാടില്ല, എന്നായിരുന്നു നടിയുടെ മറുപടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply