ഞങ്ങളുടെ ജാതകപ്പൊരുത്തം എല്ലാരേം അത്ഭുതപെടുത്തി ! ആളുകളൊക്കെ ഒരുപാട് കൂടും എന്നതുകൊണ്ട് തന്നെയാണ് വിവാഹം രഹാസ്യമാക്കി വച്ചിരുന്നത് – വെളിപ്പെടുത്തി കാവ്യ മാധവൻ

പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് കാവ്യ മാധവൻ. പിന്നീട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായി കാവ്യ മാറുകയായിരുന്നു ചെയ്തത്. ബാലതാരമായി സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ കാവ്യ ജനപ്രിയ നായകനായ ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി തിളങ്ങുകയായിരുന്നു ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി ഇരുവരും മാറി. ഇവരെ ഭാഗ്യ ജോഡികൾ എന്നായിരുന്നു പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. എന്നാലിവർ ജീവിതത്തിൽ ഒരുമിച്ചപ്പോൾ പ്രേക്ഷകരിൽ പലർക്കും അത് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ആദ്യഭാര്യ മഞ്ജു വാര്യമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനു ശേഷം ആണ് കാവ്യയും ദിലീപും തമ്മിൽ വിവാഹിതരാകുന്നത്.

എന്നാൽ ഇപ്പോൾ തങ്ങളുടെ വിവാഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് കാവ്യ. കാവ്യ പറഞ്ഞ ഒരു അഭിമുഖത്തിലെ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞങ്ങളെ സ്നേഹിക്കുന്നവർ ആയിരുന്നു ഞങ്ങളെക്കാൾ ഏറെ ഞങ്ങൾ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിരുന്നത്. സത്യത്തിൽ അപ്പോഴൊന്നും ഒരുമിച്ച് ജീവിക്കുന്ന കാര്യത്തെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. വിവാഹം വളരെ പെട്ടെന്നാണ് തീരുമാനിച്ചത്. വിവാഹത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ദിലീപേട്ടന്റെ വീട്ടിൽ നിന്നും ആലോചനയുമായി തന്റെ വീട്ടിലേക്ക് എത്തുന്നത്. ഞങ്ങളുടെ ജാതകം നോക്കിയപ്പോൾ നല്ല രീതിയിൽ പൊരുത്തവും ചേർച്ചയും ഉണ്ടായിരുന്നു.

ആളുകളൊക്കെ ഒരുപാട് കൂടും എന്നതുകൊണ്ട് തന്നെയാണ് വിവാഹം രഹാസ്യമാക്കി വച്ചിരുന്നത് എന്നും കാവ്യ പറയുന്നുണ്ട്. തങ്ങൾ തമ്മിലുള്ള ജീവിതത്തെക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. ദിലീപേട്ടനോട് താൻ പറയാറുണ്ടായിരുന്നു ജീവിതത്തിലെ ഓരോ കാര്യങ്ങളും ഒരു ഡയറിയിൽ എഴുതി വയ്ക്കണമെന്ന്. നമ്മളെ വേദനിപ്പിച്ചവരെ കുറിച്ചൊക്കെയുള്ള ചിന്തകൾ മനസ്സിലുണ്ടാവണമെന്നും ഒക്കെയാണ് കാവ്യ പറയുന്നത്. ഇപ്പോൾ ഇവർക്ക് മഹാലക്ഷ്മി എന്ന ഒരു മകൾ കൂടിയുണ്ട്.

മഹാലക്ഷ്മിയുടെ കുറുമ്പുകളെ കുറിച്ചും കുസൃതികളെക്കുറിച്ചും ഒക്കെ അഭിമുഖത്തിൽ കാവ്യ വാചാലയാകുന്നുണ്ടായിരുന്നു. സ്വകാര്യ ജീവിതത്തിൽ ഇരുവരും ഒരുമിച്ചതിനു ശേഷം വലിയ തോതിലുള്ള സൈബർ ആക്രമണം ആണ് ഇവർക്ക് നേരിടേണ്ടതായി വരുന്നത്. ഇവരുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ തന്നെ വലിയതോതിൽ സൈബർ ആക്രമണം ഈ ചിത്രങ്ങൾക്ക് താഴെ വരാറുണ്ട്. ഇതിനെക്കുറിച്ച് പല വേദികളിലും ദിലീപ് തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എങ്കിലും കാവ്യയെയും ദിലീപിനെയും സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ഇപ്പോഴും ഇവരെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നതും ഒരു സത്യം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply