തന്റെ വിവാഹ മോചനത്തിൽ ദിലീപേട്ടന് ഒരു പങ്കുമില്ല – കാവ്യാ മാധവൻ മനസ്സ് തുറന്ന് പറഞ്ഞത് കേട്ടോ !

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്. ഒരുപാട് ഉയർച്ചകളിലേക്ക് താരത്തിന്റെ സിനിമ ജീവിതം പോയിക്കൊണ്ടിരിക്കുകയാണ് എങ്കിലും വ്യക്തി ജീവിതത്തിൽ നിരവധി വിമർശനങ്ങളും വിവാദങ്ങളുമാണ് ഇതിനോടകം താരം ഏറ്റുവാങ്ങിയിട്ടുള്ളത്. വിവാഹ ജീവിതത്തിലും ഒത്തിരി പ്രതിസന്ധികളിലൂടെയാണ് ദിലീപ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ആയിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ.

ഒത്തിരി വർഷത്തെ വിജയകരമായ ദാമ്പത്യ ജീവിതത്തിനു ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇരുവരുടെയും വിവാഹ മോചന വാഴ്ത്ത പുറത്തു വന്നത്. ഇരുവരും ഒന്നിച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിലെ ദിലീപിന്റെയും മഞ്ജുവിന്റെയും കെമിസ്ട്രി കണ്ട ഓരോ ആരാധകരും ഇരുവരുടെയും വിവാഹം ആഗ്രഹിച്ചിരുന്നു. എല്ലാ ആരാധകരുടെയും ആഗ്രഹപ്രകാരം ആ വിവാഹം നടന്നിരുന്നുവെങ്കിലും നീണ്ട 14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വിവാഹ മോചനം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

മീനാക്ഷി എന്നാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകളുടെ പേര്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചന ശേഷം ദിലീപ് രണ്ടാമതായി വിവാഹം ചെയ്തത് മലയാളത്തിന്റെ മുഖശ്രീയായിരുന്ന കാവ്യ മാധവനെ ആണ്. ദിലീപും കാവ്യയും കൂടി ഒത്തിരി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും കെമിസ്ട്രി മലയാളി പ്രേക്ഷകർ ആസ്വദിച്ച് കണ്ട ഒന്നായിരുന്നു. കാവ്യ മാധവന്റെയും രണ്ടാം വിവാഹമാണ് ദിലീപുമായ ഉള്ളത്. കാവ്യ മാധവന്റെ ആദ്യ വിവാഹ മോചനത്തിന് കാരണം ദിലീപ് ആണ് എന്ന തരത്തിലുള്ള നിരവധി വിവാദങ്ങൾ സിനിമ മേഖലയിലും പുറത്തും വ്യാപിച്ചിരുന്നു.

എന്നാൽ ആ സമയങ്ങളിലും ഇരുവരും ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കാൻ വന്നിരുന്നില്ല. അതുപോലെ തന്നെ മഞ്ജു വാര്യറുമായുള്ള ദിലീപിന്റെ വിവാഹ മോചനത്തിൽ കാവ്യക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാർത്തകളും അക്കാലത്ത് പരന്നിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ചെല്ലാം വ്യക്തമായ മറുപടി പറഞ്ഞത് രംഗത്തെത്തി ഇരിക്കുകയാണ് കാവ്യ മാധവൻ. രണ്ട് വിവാഹ മോചനത്തിലും തങ്ങൾ രണ്ടുപേർക്കും പങ്കില്ല എന്ന രൂപത്തിലാണ് കാവ്യാ സംസാരിച്ചത്. തന്റെ ആദ്യ വിവാഹ മോചനത്തിൽ ദിലീപേട്ടന് യാതൊരു പങ്കും ഇല്ല എന്നും ആ കാര്യത്തിൽ ദിലീപേട്ടനെ വലിച്ചിഴക്കുന്നത് തനിക്ക് വിഷമമുണ്ട് എന്നും കാവ്യ പറയുന്നുണ്ട്.

തന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 2 വ്യക്തികളായിരുന്നു ദിലീപും മഞ്ജു വാര്യരും എന്നും കാവ്യാ കൂട്ടിച്ചേർത്തു. ദിലീപേട്ടനോടും മഞ്ജു ചേച്ചിയോടും ആയിരുന്നു തന്റെ ജീവിതത്തിലുള്ള സങ്കടങ്ങളിൽ അധികവും താൻ പങ്കുവെച്ചിരുന്നത് എന്നും കാവ്യ പറഞ്ഞിരുന്നു. നിരവധി പ്രേക്ഷകരാണ് പ്രതികരണങ്ങളുമായി കാവ്യയുടെ ഈ അഭിമുഖത്തെ വിലയിരുത്തിയത്. എന്തായാലും ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

മഞ്ജു വാര്യറുമായുള്ള വിവാഹ മോചന ശേഷം മകൾ മീനാക്ഷി അച്ഛൻ ദിലീപിന്റെ കൂടെയാണ് താമസം. മകൾ അച്ഛനോടൊപ്പം നിൽക്കുന്ന വാർത്തയും സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരുന്നു. എന്നാൽ മഞ്ജുവോ ദിലീപോ മകൾ മീനാക്ഷിയോ ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. കാവ്യ മാധവന്റെയും ദിലീപിന്റെയും മകളാണ് മഹാലക്ഷ്മി. കാവ്യയും ദിലീപും മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ച് സന്തുഷ്ടമായ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply