കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്തു താലോലിക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങൾ പുറത്ത് !

kavya madhavan with meenakshi

മലയാളത്തിന്റെ മുഖശ്രീ എന്നറിയപ്പെട്ടിരുന്ന നായികയായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പിന്നീട് നായികയായി മിന്നിത്തിളങ്ങുകയായിരുന്നു. ഏകദേശം 12 വർഷത്തോളം മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കാവ്യ. എന്നാൽ നടൻ ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയായിരുന്നു നടി. 2016ലായിരുന്നു കാവിയും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്.

കാവ്യയുടെ ആദ്യ വിവാഹബന്ധം പരാജിതമായതിനു ശേഷവും താരം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്നു. പിന്നീടാണ് ദിലീപുമായുള്ള നടിയുടെ വിവാഹം നടന്നത്. ദിലീപുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം പൊതുവേദികളിലും മറ്റും വളരെ വിരളമായ ആണ് നടിയെ കണാൻ കഴിയുന്നത്. കുടുംബത്തിന്റെയും മകൾ മഹാലക്ഷ്മിയുടെയും കാര്യങ്ങളൊക്കെ നോക്കിക്കൊണ്ട് ഒരു കുടുംബിനിയായി തന്റേതായ തിരക്കുകളുമായി കഴിയുകയാണ് കാവ്യ ഇപ്പോൾ.

ദിലീപിന്റെ മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം ഉയർന്നുവന്നിരുന്ന ഗോസിപ്പുകൾക്കെല്ലാം ഇടയിലായിരുന്നു കാവ്യയുമായുള്ള വിവാഹം നടന്നത്. തന്റെ മൂത്ത മകൾ മീനാക്ഷിയുടെ സമ്മതത്തോടുകൂടിയായിരുന്നു ദിലീപ് വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നത് എന്ന് മുന്നേ തന്നെ ദിലീപ് പറഞ്ഞിരുന്നു. സിനിമയിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്ന കാവ്യയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയയിലെ ഫാൻസ് പേജുകൾ വഴിയാണ്.

നടൻ ദിലീപും മകൾ മീനാക്ഷിയും ഒത്തുള്ള കാവ്യയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. ഇപ്പോഴിതാ കാവ്യയുടെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. മീനാക്ഷി കുഞ്ഞായിരുന്നപ്പോൾ കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന കാവ്യയുടെ ചിത്രം ആയിരുന്നു അത്. തൊട്ടടുത്ത് കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിക്ക് ഒപ്പം ഉള്ള ചിത്രവും ഉണ്ട്.

കാവ്യയുടെ പേരിലുള്ള ഒരു ഫാൻ പേജിലാണ് ചിത്രങ്ങൾ വന്നിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളും ആയി എത്തിയിരിക്കുന്നത്. അന്ന് മീനാക്ഷിയെ എടുത്തു നടന്നു ഇന്ന് മീനാക്ഷിയുടെ അമ്മയായി, എന്നാണ് ചിത്രത്തിനു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കാവിയും മീനാക്ഷിയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കാവ്യയുടെ മറ്റൊരു വീഡിയോയും ഈയടുത്ത് വൈറലായി മാറിയിരുന്നു. നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെയല്ല ജീവിതം എന്ന് കാവ്യ പറയുന്ന വീഡിയോ ആയിരുന്നു അത്. താൻ ഇപ്പോൾ ഒരു കാര്യവും പ്ലാൻ ചെയ്യാറില്ല എന്നതാണ് സത്യം എന്നും നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെ ഒന്നുമല്ല ജീവിതത്തിൽ നടക്കുന്നത് എന്നും നമ്മൾ ഒന്ന് ചിന്തിക്കുന്നു എന്നാൽ ദൈവം മറ്റൊന്ന് തരുന്നു എന്നുമൊക്കെയായിരുന്നു കാവ്യ ആ വീഡിയോയിലൂടെ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply