കതകിൽ മുട്ടിക്കൊണ്ട് ചോദിച്ചത് ആരാണ് കതക് പൂട്ടിയത് – കതകു പൂട്ടുണ്ടെന്നും എനിക്ക് ഇടക്ക് കയറിവരേണ്ടതാണെന്നും പറഞ്ഞുകൊണ്ട് കാവ്യയെ ഞെട്ടിപ്പിച്ചു – അത് മറ്റാരുമല്ല.

ബാലതാരമായി സിനിമയിൽ വന്നു കൊണ്ട് പിന്നീട് നായികയായി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയായി മാറുകയും ചെയ്തു. ഈ ചിത്രത്തിൽ ദിലീപിൻ്റെ നായികയായിട്ടായിരുന്നു കാവ്യ അഭിനയിച്ചത്. കാസർഗോഡ് ജില്ലയിൽ യുവജനോത്സവത്തിൽ നിരവധി വർഷങ്ങൾ കലാതിലകം ആയിരുന്നു കാവ്യ. 2009 ഫെബ്രുവരി അഞ്ചിന് കാവ്യയുടെ വിവാഹം കഴിഞ്ഞു.

നിഷാൽ ചന്ദ്രയെ ആയിരുന്നു വിവാഹം ചെയ്തിരുന്നത് എന്നാൽ ഈ ദാമ്പത്യം വളരെ കുറച്ചു മാസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. പിന്നീട് അവർ വിവാഹമോചരിതരാവുകയായിരുന്നു. എന്നാൽ കാവ്യ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത് പ്രമുഖ നടനായ ദിലീപിനെ ആണ്. നിരവധി സിനിമകളിൽ അഭിനയിച്ച കാവ്യക്ക് പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും നല്ല രീതിയിൽ ചെയ്യുവാൻ കാവ്യക്ക് സാധിച്ചിട്ടുണ്ട്.

കുറെ അനുഭവങ്ങൾ ഉള്ള കാവ്യ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കാവ്യ ഒരു ടിവി ഷോയ്ക്ക് ഇടയിലൂടെ ആയിരുന്നു ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കാവ്യ താമസിച്ച റൂമിൻ്റെ കതകിൽ രണ്ടുമൂന്നു പ്രാവശ്യം മുട്ടുന്നത് കേട്ട് കാവ്യ ഡോർ തുറന്നു നോക്കി. ഡോർ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന വ്യക്തി കാവ്യയോട് ചോദിച്ചത് ഇതാരാണ് ഈ ഡോർ ലോക്ക് ചെയ്തത് ഈ ഡോർ ഒന്നും ലോക്ക് ചെയ്യേണ്ട എനിക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് കയറി വരേണ്ടതാണ് എന്നും പറഞ്ഞു.

എന്നാൽ കതകിനു മുട്ടിയ വ്യക്തി തന്നെ ഫോണിൽ വിളിച്ച് മീശ മാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാൻ സ്വന്തമാക്കും എന്ന പാട്ട് പാടിക്കൊണ്ടും കാവ്യയെ ആകെ ഒന്ന് പേടിപ്പിച്ചു. എന്നാൽ കതകിനു മുട്ടുകയും പാട്ടു പാടിയും ഈ വികൃതികൾ ഒക്കെ ചെയ്ത ആൾക്ക് വെറും രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. ഇതൊക്കെ ചെയ്തത് മറ്റാരുമല്ല നടനായ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ആയിരുന്നു.

തനിക്ക് ഉണ്ടായ ഈ സംഭവത്തെക്കുറിച്ച് കാവ്യ 2012 ൽ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവതാരകനായ സുരേഷ് ഗോപിയോട് തന്നെയായിരുന്നു ഈ കാര്യം പറഞ്ഞത്. ആ സമയത്ത് കാവ്യയുടെ മുറിയിലെ കണ്ണാടിയിൽ തൻ്റെ മുഖം നോക്കി രസിക്കാൻ ആയിരുന്നു സുരേഷ് ഗോപിയുടെ മകൻ മാധവൻ പോയിരുന്നത്. എന്നാൽ സുരേഷ് ഗോപിയുടെ അന്നത്തെ രണ്ടു വയസ്സുകാരനായ മകൻ ഇപ്പോൾ കുമ്മാട്ടിക്കളി എന്ന സിനിമയിലെ നായകൻ ആവുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply