ദിലീപിന്റെ നായികയായി ആദ്യം കാവ്യയെ കൊണ്ടുവരാൻ മുന്നിൽ നിന്നത് മഞ്ജു – ഇത് മൂലം കാവ്യയുടെ കല്യാണം നടക്കാതെ ആകുമോ എന്നാണ് കാവ്യയുടെ മാതാപിതാക്കളുടെ പേടി

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകനാണ് ലാൽ ജോസ്. നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ലാൽ ജോസ് മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെയും സമ്മാനിച്ചിട്ടുണ്ട്. നടി കാവ്യ മാധവൻ അനുശ്രീ ദീപ്തി സതി തുടങ്ങിയ നടിമാരെ എല്ലാം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലാൽ ജോസ് ആണ്. കാവ്യ നായികയാകുന്നതിന്റെ പിന്നിൽ മഞ്ജു വാര്യർ ഉണ്ടെന്നു പറയുകയാണ് ഇപ്പോൾ ലാൽ ജോസ്. സഫാരി ചാനലിലെ ഒരു പരിപാടിയിലൂടെ ആണ് ഇക്കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്. ചന്ദ്രനോദിക്കുന്ന ദിക്കൽ എന്ന ചിത്രത്തിലേക്ക് നായികയായി വന്ന കഥ ലാൽ ജോസ് പറയുന്നത് ഇങ്ങനെയാണ്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയ്ക്കുള്ള കാര്യങ്ങൾ ഞാൻ നീക്കുന്ന സമയത്താണ് ദിലീപിനെ മഞ്ജുവിനെ പെട്ടെന്ന് വിവാഹം കഴിക്കണം എന്നൊരു അവസ്ഥയിൽ എത്തുന്നത്. അങ്ങനെ ഒരു രാത്രി മഞ്ജുവിനെ ദിലീപ് വീട്ടിൽ നിന്നും ഇറക്കി കൊണ്ടു വന്ന് ആലുവയിലെ അമ്പലത്തിൽ വച്ച് വിവാഹം കഴിച്ചു. പിറ്റേന്ന് രാവിലെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു. ആ രാത്രിയിലെ ഓപ്പറേഷന് അടുത്ത സുഹൃത്തുക്കളായ ഞാനും ബിജു മേനോനും കലാഭവൻ മണിയും ഒക്കെ ഉണ്ടായിരുന്നു. വിവാഹശേഷം ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയുടെ കാസ്റ്റിങ്ങിലേക്ക് മറ്റും കടന്നു. ശാലിനിയെയാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത്.

ശാലിനിയെ കാണാൻ ഞങ്ങൾ മദ്രാസിൽ ചെന്നു. അച്ഛനെ കണ്ടു. കാര്യം അവതരിപ്പിച്ചു എന്നാൽ മണ്ണിരത്നം സിനിമയുണ്ടെന്നു പറഞ്ഞ് അവർ ഈ സിനിമ ഒഴിവാക്കി. പിന്നീട് ഞാൻ അറിയുന്നത് കമൽ സാറിന്റെ നിറത്തിൽ അഭിനയിക്കാൻ ശാലിനി ഡേറ്റ് നൽകി എന്ന് ആണ്. രണ്ടും ഒരേ സമയത്തുമാണ് അങ്ങനെ ഞാൻ അടുത്ത നായികയെ തപ്പാൻ തുടങ്ങി. തുടർന്ന് ശാലിനിക്ക് പകരം പുതിയ നായികയാണ് തപ്പാൻ തുടങ്ങിയത്. ആ സമയത്താണ് ഷോർണൂർ ലൊക്കേഷനിൽ വച്ച് കാവ്യയെയും അമ്മയെയും കാണുന്നത്. നേരത്തെ കണ്ടതിൽ നിന്നും കാവ്യ ആ സമയത്ത് വലുതായിരുന്നു. അങ്ങനെ ദിലീപിന്റെ വീട്ടിൽ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന് പറഞ്ഞു.

കൂടെ കാവ്യയുടെ കാര്യവും പറഞ്ഞു അപ്പോൾ മഞ്ജുവാണ് പറഞ്ഞത് അവൾ കറക്റ്റ് ആയിരിക്കും ചെയ്താൽ നന്നായിരിക്കും എന്ന്. അപ്പോൾ ഞാൻ പറഞ്ഞു അവൾ നായികയായി അഭിനയിക്കുമോ എന്ന് അറിയില്ല. സ്ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോ എന്ന് സംശയവും ഉണ്ടെന്ന്. ചുരിദാർ ഒക്കെ ഇട്ടാൽ ഏത് പെൺകുട്ടിയും മെച്വർ ആയി തോന്നും എന്നായിരുന്നു മഞ്ജു പറഞ്ഞത്. അങ്ങനെ ഞാൻ നീലേശ്വരത്ത് കാവ്യയുടെ വീട്ടിൽ പോയി. അച്ഛനെയും അമ്മയും കണ്ട് സംസാരിച്ചു. അവർക്ക് സമ്മതമായിരുന്നെങ്കിലും പേടിയുണ്ടായിരുന്നു. നായികയായി അഭിനയിച്ചാൽ ആളുകൾ എന്തെങ്കിലും പറയുമോ കല്യാണം നടക്കുമോ എന്നൊക്കെയായിരുന്നു പേടി. അവസാനം അവരെ പറഞ്ഞു മനസ്സിലാക്കി നായിക ആവുകയായിരുന്നു എന്ന് ലാൽ ജോസ് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply