എനിക്കും പ്രണയം ഉണ്ടായിരുന്നു ! ആ ഒരുകാരണംകൊണ്ടുമാത്രം വിവാഹം നടന്നില്ല! ഒരുപാട് ആഗ്രഹിച്ചിരുന്നു ആ ഒരു ജീവിതം: മനസ്സുതുറന്ന് കവിയൂർ പൊന്നമ്മ

സിനിമാനടിയായ കവിയൂർ പൊന്നമ്മയെ മലയാളത്തിൻ്റെ സ്വന്തം അമ്മ എന്നാണ് വിശേഷിപ്പിക്കുന്നത്. സിനിമയിലെ അമ്മ കഥാപാത്രങ്ങൾ നോക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കവിയൂർ പൊന്നമ്മയുടെ വാത്സല്യനിധിയായ മുഖമാണ്. എപ്പോഴും ചിരിച്ചുകൊണ്ടാണ് നമുക്ക് കാണാൻ സാധിക്കുക. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂർ പൊന്നമ്മ. ആദ്യകാലങ്ങളിൽ നായികയായിട്ടാണ് അഭിനയിച്ചതെങ്കിലും പിൽക്കാലത്ത് അമ്മ വേഷങ്ങളുമായി മുന്നേറുകയായിരുന്നു.

മലയാളത്തിലെ ഒരുവിധം താരങ്ങളുടെ ഒക്കെ അമ്മ ആകുവാൻ കവിയൂർ പൊന്നമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ കവിയൂർ പൊന്നമ്മയ്ക്ക് നൂറ് നാവാണ്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമകളിൽ മകനായി അഭിനയിക്കുന്നതുകൊണ്ടു തന്നെ പലർക്കും മോഹൻലാൽ യഥാർത്ഥത്തിൽ താരത്തിൻ്റെ മകനാണോ എന്ന സംശയം ഉണ്ടാകാറുണ്ട്. കവിയൂർ പൊന്നമ്മയുടെ വിവാഹ ജീവിതം അത്ര സുഖകരമായിരുന്നില്ലെങ്കിലും സിനിമാ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കവിയൂർ പൊന്നമ്മയുടെ ഇഷ്ടത്തെക്കുറിച്ചും നടക്കാതെ പോയ ഒരു വിവാഹ നിശ്ചയത്തെക്കുറിച്ചുമാണ്. മലയാളത്തിലെ പ്രശസ്ത അഭിനേതാക്കളിൽ ഒരാളായ ശങ്കരാടിക്ക് കവിയൂർ പൊന്നമ്മയോട് ഇഷ്ടം തോന്നുകയും അദ്ദേഹം കവിയൂർ പൊന്നമ്മ അപ്പോൾ അഭിനയിച്ചുകൊണ്ടിരുന്ന നാടകസമിതിയിൽ വിവാഹാലോചനയുമായി എത്തുകയും ചെയ്തു. എന്നാൽ കവിയൂർ പൊന്നമ്മയ്ക്ക് ശങ്കരാടിയോട് പ്രേമം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അത് വിവാഹ നിശ്ചയം വരെ എത്തിയെങ്കിലും മുടങ്ങി പോവുകയും ചെയ്തു.

കവിയൂർ പൊന്നമ്മ ഇതിനിടയിൽ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുകയുണ്ടായി എനിക്ക് ഒരു വ്യക്തിയോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു എന്നാൽ അദ്ദേഹം മതം മാറണമെന്ന് പറഞ്ഞപ്പോൾ കുടുംബത്തോടുള്ള സ്നേഹം മുൻനിർത്തിക്കൊണ്ട് ആ ബന്ധം വേണ്ടെന്നുവച്ചു. പേര് വെളിപ്പെടുത്താൻ കവിയൂർ പൊന്നമ്മ ആഗ്രഹിച്ചില്ലെങ്കിലും കൂടെയുണ്ടായിരുന്ന തിലകൻ എന്ന മഹാ നടൻ അതാരാണെന്ന് തനിക്കറിയാമെന്നു പറഞ്ഞു.

കവിയൂർ പൊന്നമ്മയുടെ മൗന സമ്മതത്തോടെ ഞാൻ അത് വെളിപ്പെടുത്തുകയാണെന്നും സംവിധായകനായ ജെ സി ഡാനിയേൽ ആണ് കവിയൂർ പൊന്നമ്മ സ്നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ച ആളെന്നും തുറന്നു പറഞ്ഞു. ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി സിനിമാ ലോകത്തേക്ക് കാൽ വെക്കുന്നത്. റോസി എന്ന ചിത്രത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി നായികയായി വന്നത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട് നടി. കവിയൂർ പൊന്നമ്മ വിവാഹം ചെയ്തത് സിനിമ നിർമ്മാതാവ് ആയിരുന്ന മണിസ്വാമിയെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply