ഒരുപാട് സ്നേഹിച്ചതും ആഗ്രഹിച്ചതുമായ പ്രണയിനിയുമായുള്ള വിവാഹം മുടങ്ങി – കുടിച്ചു കുടിച്ചു സങ്കടം സഹിക്കാൻ കഴിയുന്നില്ലെന്ന് കാർത്തിക് സൂര്യ

മലയാളികൾക്കെല്ലാം തന്നെ സുപരിചിതനാണ് അവതാരകനും യൂട്യൂബ് വ്‌ളോഗറുമായ കാർത്തിക് സൂര്യയെ. കാർത്തിക് സൂര്യയുടെ വിവാഹം മുടങ്ങിയ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കാർത്തിക് സൂര്യ തന്നെയാണ് തൻ്റെ വിവാഹം മുടങ്ങിയെന്ന് ആരാധകരെ അറിയിച്ചത്. വിവാഹം തീരുമാനിച്ചിരുന്നത് മെയ് 7 ആയിരുന്നു. കാർത്തിക് പ്രണയിച്ച കുട്ടിയെ ആയിരുന്നു വിവാഹം ചെയ്യാൻ തീരുമാനിച്ചത്.

പ്രേമിക്കുന്ന കുട്ടിയും താനും ഓക്കെയാണെന്ന് ഉറപ്പായതു കൊണ്ടായിരുന്നു വീട്ടുകാരോട് ആ ബന്ധത്തെക്കുറിച്ച് പറഞ്ഞതും വിവാഹത്തിലേക്ക് എത്തിയതും. എന്നാൽ പ്രണയത്തിലായി കുറച്ചു കാലം കഴിഞ്ഞപ്പോൾ തമ്മിൽ യോജിച്ച് മുന്നോട്ട് പോകുവാൻ കഴിയില്ലെന്ന് മനസ്സിലാക്കി. ജനുവരിയിൽ ആയിരുന്നു ഇവർ തമ്മിൽ പിരിഞ്ഞത്. തമ്മിൽ പിരിഞ്ഞ കാര്യം തുറന്നു പറയാൻ മാനസികമായി ചില വിഷമങ്ങൾ ഉണ്ടായതുകൊണ്ടാണ് ആരാധകരെ അറിയിക്കാൻ ഇത്രയും വൈകിയത് എന്നും പറഞ്ഞു.

ആദ്യമൊക്കെ ക്യാമറയ്ക്ക് മുന്നിൽ വന്നു നിൽക്കാൻ പോലും സാധിച്ചിരുന്നില്ല. പിന്നീട് മൂന്ന് നാല് മാസം എടുത്തു അതിൽ നിന്നും മുക്തി നേടി വരാൻ എന്നും കാർത്തിക് തൻ്റെ വീഡിയോയിലൂടെ പറഞ്ഞു. തൻ്റെ പ്രണയിനിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ കാർത്തിക് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ആ വീഡിയോയിൽ ഒന്നും തന്നെ കാർത്തിക് പ്രണയിനിയുടെ പേരോ, സ്ഥലമോ,ഫോട്ടോയോ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല.

തൻ്റെ പ്രണയ പരാജയം താങ്ങാൻ കഴിയുന്നതിലപ്പുറമാണെന്നും കാർത്തിക് പറഞ്ഞു. പല പ്രശ്നങ്ങളും ജീവിത പരാജയത്തിന് കാരണമാകും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ കാരണം തോൽക്കാൻ എനിക്ക് സൗകര്യമില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു കാർത്തിക് വീഡിയോ അവസാനിപ്പിച്ചത്. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരിയിലെ അവതാരകനാണ് കാർത്തിക്. 2017ലായിരുന്നു കാർത്തിക് സൂര്യ വ്‌ളോഗിങ് ആരംഭിച്ചത്.

കാർത്തിക് ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ ജോലി റിസൈൻ ചെയ്തുകൊണ്ടായിരുന്നു വ്‌ളോഗിങ്ങിലേക്ക് വന്നത്. പുതിയ വീട് ഒക്കെ വെച്ചിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് വിവാഹം അധികം നീട്ടിക്കൊണ്ടുപോകാൻ സാധിക്കാത്തതു കൊണ്ടായിരുന്നു മെയ്‌ മാസത്തിൽ നടത്താൻ തീരുമാനിച്ചത്. രണ്ടുവർഷത്തോളം ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു.

അതിനുശേഷം പിന്നീട് പെണ്ണുകാണൽ ചടങ്ങും വിവാഹമുറിപ്പിക്കുന്ന ചടങ്ങും ഒക്കെ നടത്തിയിരുന്നു. ആ വീഡിയോ ഒക്കെ കാർത്തിക് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഭാവി വധുവിനു വേണ്ടി സബ്സ്ക്രൈബേഴ്സ് അയച്ചുകൊടുത്ത ഗിഫ്റ്റുകൾ വധുവിന് കൊടുക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. വിവാഹം മുടങ്ങിയ വിഷമത്തിൽ മദ്യപാനം ആരംഭിച്ചെന്നും കാർത്തിക് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply