കാർത്തിക്ക് സുര്യ വിവാഹിതനാകാൻ പോകുന്നു ! തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തി കാർത്തിക്

യൂട്യൂബ് ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാവുന്ന ഒരു പേരായിരിക്കും കാർത്തിക് സൂര്യ. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലെ അവതാരകനായും കാർത്തിക് സൂര്യ നിലനിൽക്കുകയാണ്. കുറച്ചുകാലങ്ങളായി യൂട്യൂബിൽ സജീവം ഒന്നുമായിരുന്നില്ല താരം. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ ഒരു പുതിയ വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹിതനാവാൻ പോവുകയാണെന്ന് താരം അറിയിച്ചിരുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരമിക്കാര്യം അറിയിച്ചത്. താരത്തിന്റെ ഈ വാർത്ത ആരാധകർ തന്നെ ആഘോഷമാക്കുകയും ചെയ്തിരുന്നു. ആശംസകൾ അറിയിച്ച ആരാധകർക്ക് വധുവിനെ കൂടി പരിചയപ്പെടുത്താൻ കാർത്തിക്ക് പറഞ്ഞു.

ഇപ്പോൾ ഇതാ പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോ ആണ് കാർത്തിക് യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. കുടുംബസമേതം പെണ്ണിന്റെ വീട്ടിലെത്തുന്നതും ഇരുവരുടെയും മാതാപിതാക്കൾ ഒക്കെ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. വധു ആരാണ് എന്ന് വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുമില്ല. വധുവിന്റെ മുഖം ബ്ലറർ ചെയ്താണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താൻ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്നാണ് കാർത്തിക്ക് പറഞ്ഞത്. പെൺകുട്ടിയാരാണെന്ന് പറയൂ മച്ചാനെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് കാർത്തിക്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ യൂട്യൂബറും കാർത്തിക്ക് തന്നെയാണ്. ഇപ്പോൾ കാർത്തിക്കിന്റെ പുതിയ വിശേഷമാണ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ഒരുകാലത്ത് യൂട്യൂബിൽ തരംഗം ആയിരുന്നു കാർത്തിക്ക് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അത്രത്തോളം മികച്ച പ്രകടനം ആയിരുന്നു യൂട്യൂബ് വീഡിയോകളിലൂടെ കാർത്തിക്ക് സ്വന്തമാക്കിയിരുന്നത്. യൂട്യൂബിൽ കാർത്തിക് സ്വന്തമാക്കിയത് പോലെ ഒരു ആരാധകനിരയെ ഒരു യൂട്യൂബേഴ്സും ആദ്യകാലങ്ങളിൽ സ്വന്തമാക്കിയിരുന്നില്ല. ഇപ്പോൾ ഒരു ചിരി ഇരു ചിരി എന്ന പരിപാടിയിലൂടെയും വലിയൊരു ആരാധകനിരയെ തന്നെയാണ് കാർത്തിക് സ്വന്തമാക്കിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം അതുകൊണ്ടുതന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അവതാരകരംഗത്ത് ഒരു കൈ നോക്കാനാണ് ഇപ്പോൾ താരം തീരുമാനിച്ചിരിക്കുന്നത്. മഴവിൽ മനോരമയിലെ പരിപാടിയിലൂടെ തന്നെ വലിയ ഒരു വൃന്ദം ആരാധകനിരയെ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട് കാർത്തിക്കിന്. കാർത്തിക്കിന്റെ വധു ആരാണെന്ന് അറിയാനുള്ള ആകാംക്ഷയാണ് പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കുന്നത്. കമന്റുകളിലൂടെ അവർ ആ ആകാംക്ഷ പുറത്ത് കാണിക്കുകയും ചെയ്യുന്നുണ്ട്. അധികം വൈകാതെ തന്നെ വധുവിന്റെ മുഖം കാർത്തിക്ക് കാണിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വലിയ ആകാംക്ഷയോടെ തന്നെ പ്രേക്ഷകർ അതിനായി കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply