പ്രമുഖ താരത്തിന്റെ അമ്മ – ദിവസത്തിൽ ഏഴു തൊട്ട് എട്ടു മണിക്കൂർ വരെ പാടത്ത് പണി ! താരത്തിന്റെ കൂടെയോ വിദേശത്തോ പോകാൻ താല്പര്യമില്ല ! ഏതു താരത്തിന്റെ അമ്മയാണെന്ന് കണ്ടോ

kankana mother

ഇന്ത്യൻ സിനിമയിലെ മികച്ച ഒരു അഭിനേത്രിയും സംവിധായികയുമാണ് കങ്കണ റണൗത്. പ്രധാനമായും ബോളിവുഡ് ചിത്രങ്ങളിൽ ആണ് താരം കേന്ദ്രീകരിച്ചിരിക്കുന്നത്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ കങ്കണ ഇതിനോടകം നേടിയിട്ടുണ്ട്. കൂടാതെ ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി പട്ടികയിൽ താരം ആറ് തവണ ഇടം നേടിയിട്ടുണ്ട്. 2020-ൽ, രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇന്ത്യ ഗവൺമെന്റ് കങ്കണയെ ആദരിച്ചിരുന്നു.

പലപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന താരം ആണ് കങ്കണ. സൂപ്പർ സ്റ്റാറായ ഒരു മകളുടെ അമ്മ ഓരോ ദിവസവും പാടത്ത് പണിയെടുക്കുകയാണ് എന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ തന്റെ അമ്മ ജീവിതത്തെ അത്രയധികം ലാളിത്യത്തോടെയാണ് സമീപിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ചിത്രം സഹിതം പങ്കുവെച്ചിരിക്കുകയാണ് കങ്കണ. ആശ റണൗത്ത് എന്നാണ് കങ്കണയുടെ അമ്മയുടെ പേര്. കാൽ നൂറ്റാണ്ടിലേറെ അധ്യാപികയായി സേവനമനുഷ്ഠിച്ച ഒരു വ്യക്തിയാണ് കങ്കണയുടെ അമ്മ ആശ.

ഏഴു മുതൽ 8 മണിക്കൂർ വരെയാണ് കങ്കണയുടെ അമ്മ ആശ ഒരു ദിവസം പാടത്ത് പണിയെടുക്കുന്നത്. കേവലം ഒരു ആനന്ദത്തിനു വേണ്ടിയല്ല തന്റെ അമ്മ പാടത്ത് പണിയെടുക്കുന്നത് എന്നാണ് കങ്കണ പറയുന്നത്. തനിക്ക് സിനിമ മാഫിയയുടെ മുന്നിൽ ധൈര്യപൂർവ്വം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത് അമ്മയുടെ ഈ ശീലങ്ങളൊക്കെ കൊണ്ട് തന്നെയാണെന്ന് കങ്കണ പറയുന്നു. തന്റെ അമ്മ താൻ കാരണം പണക്കാരിയായ ഒരാൾ അല്ല എന്നും ബ്യൂറോക്രാറ്റുകളുടെയും ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഒരു കുടുംബമാണ് തന്റേത് എന്നും കങ്കണ പറഞ്ഞു.

അതുകൊണ്ടുതന്നെ വിവാഹ ചടങ്ങുകളിലും മറ്റും പോയി നൃത്തം ചെയ്യുക എന്ന തരത്തിലുള്ള ചീപ്പ് കാര്യങ്ങൾ ഒന്നും തനിക്ക് ചെയ്യാൻ സാധിക്കില്ല എന്നും കങ്കണ പറയുന്നു. തന്റെ അമ്മയുടെ ലാളിത്യം നിറഞ്ഞ വേറെയും ശീലങ്ങൾ കങ്കണ പറയുന്നുണ്ട്. സിനിമ സെറ്റുകളിൽ വരാൻ താല്പര്യം പ്രകടിപ്പിക്കാത്ത ആളാണ് കങ്കണയുടെ അമ്മ. പുറത്തു നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടം ഇല്ലാത്ത താരത്തിന്റെ ‘അമ്മയ്ക്ക് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണമാണ് കൂടുതൽ ഇഷ്ടം.

മുംബൈയിൽ വരാനോ വിദേശയാത്ര നടത്തുന്നതിനോടോ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ല എന്നും കങ്കണ വ്യക്തമാക്കി. ‘എമർജൻസി’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കങ്കണ അഭിനയിക്കാൻ പോകുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് ചിത്രത്തിൽ കങ്കണ ചെയ്യുന്നത്. ഒക്ടോബർ 20ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് എങ്കിലും മറ്റു പ്രമുഖ റിലീസുകൾക്കിടയിൽ ക്ലാഷ് വരാൻ സാധ്യതയുള്ളതുകൊണ്ട് മറ്റൊരു തീയതിയിലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply