എന്നോട് ആരെങ്കിലും അത് കാണിച്ചാൽ ഞാൻ ആ വിരൽ അങ്ങ് പൊക്കി കാണിക്കും – അതോടെ അവരുടെ പ്രശ്നം തീരും ! വെളിപ്പെടുത്തലുമായി കനിഹ

ഒരുപാട് മലയാള സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്റെതായ കഴിവ് തെളിയിച്ചിട്ടുള്ള നായികയാണ് കനിഹ. ഭാഗ്യദേവത എന്ന ചിത്രത്തിലെ ഡെയ്സി എന്ന കഥാപാത്രമാണ് കനിഹയ്ക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടികൊടുത്തത്. ശേഷം പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ ശക്തമായ മാക്കമായി എത്തിയതും കനിഹ തന്നെയായിരുന്നു. വളരെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമായി അവതരിപ്പിക്കുവാനുള്ള ഒരു കഴിവ് തന്നെ ഉണ്ട് കനിഹയ്ക്ക് എന്നതാണ് സത്യം. അതുപോലെതന്നെ ഏത് കഥാപാത്രമാണെങ്കിലും ആ വേഷം ചെറുതോ വലുതോ എന്ന് നോക്കാതെ വളരെ മികച്ച രീതിയിൽ തന്നെ ആ കഥാപാത്രം മനോഹരമാക്കാൻ സാധിക്കാറുണ്ട്.

സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമായ കനിഹ കുറച്ചു കാലങ്ങൾക്കു മുൻപ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശരീര സംരക്ഷണത്തെക്കുറിച്ചും ഫിറ്റ് ആയിരിക്കേണ്ടത് ആവശ്യകതയെ കുറിച്ച് ഒക്കെയാണ് ഈ ഒരു പോസ്റ്റിൽ താരം പറയുന്നത്. എന്തുകൊണ്ടാണ് ബോഡി പോസിറ്റിവിറ്റി അനിവാര്യമാണ് എന്നതും ബോഡി ഷെയ്മിങ് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചും ഒക്കെ തന്നെ ഈ ഒരു പോസ്റ്റിൽ താരം പറയുന്നുണ്ട്.

കരിയറിന്റെ തുടക്കം മുതലുള്ള ഒരു ത്രോബാക്ക് എന്ന രീതിയിലാണ് ഈ ചിത്രം കനിഹ പങ്കുവെച്ചത്. അതിനാൽ താൻ വളരെ മികച്ചതായി കാണപ്പെടുന്നു എന്നു തന്നെ സൈബർ നടത്താൻ എത്തുന്നവർ ഒരു പടി മാറിനിൽക്കു എന്നു പറഞ്ഞുള്ള രീതിയിലായിരുന്നു ഈ ഒരു പോസ്റ്റ്. ഇന്നത്തെ രീതിയും താൻ ഇഷ്ടപ്പെടുന്നതെന്ന് താരം പറഞ്ഞു. താരം പറഞ്ഞത് ഇങ്ങനെയാണ്.. ഞാനെത്ര മെലിഞ്ഞിരിക്കുന്നു, ഒരുപാട് കാലങ്ങൾ കടന്നു പോയി. പഴയ ചിത്രങ്ങളിലൂടെ ഞാനിപ്പോൾ നടക്കുന്നു. അന്ന് എത്ര പരന്ന വയറാണ് എന്റെ. തലമുടി എത്ര മനോഹരം. അങ്ങനെ പലകാര്യങ്ങളും എനിക്ക് മനോഹരമാണെന്ന് തോന്നുന്നുണ്ട്.

എന്നാൽ അതിനർത്ഥം ഇപ്പോൾ ഞാൻ എന്നെ കാണുന്ന രീതി എനിക്കിഷ്ടമല്ല എന്നതല്ല. അതും ഞാൻ ആസ്വദിക്കുന്നുണ്ട്. ഇതിൽ ഞാൻ സന്തോഷവതിയാണ്. എന്നെ കൂടുതൽ ഇപ്പോൾ ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന് പറയുന്നുണ്ടായിരുന്നു. നമ്മുടെ ശരീരത്തിലെ പാടുകൾ അടയാളങ്ങൾ പോരായ്മകൾ എന്നിവയ്ക്കെല്ലാം ഒരു മനോഹരമായ കഥപറയാൻ ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി തന്നെയാണ് താൻ. അത് ശരിയാണോ.? നമ്മുടെ ശരീരത്തെ നമ്മൾ സ്നേഹിക്കു, നമ്മുടെ ശരീരത്തെ നമ്മൾ അംഗീകരിക്കൂ എന്നൊക്കെ പറഞ്ഞു കൊണ്ടാണ് കനിഹ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബോഡി ഷെയ്മിങ് വളരെയധികം നേരിടേണ്ടി വരുന്ന പലർക്കുമുള്ള ഒരു പ്രചോദനം തന്നെയായിരുന്നു കനിഹയുടെ ഈ ഒരു പോസ്റ്റ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply