പിരീഡ്‌സ് വൈകിയ ടെൻഷൻ തുടങ്ങും – ചിലപ്പോ ഗർഭിണിയാണെന്ന് തോന്നും ! അമ്മ പക്ഷെ അതൊന്നും സീരിയസ് ആയി എടുക്കുന്ന ആളല്ല

മലയാള സിനിമാ നടിയും മോഡലുമായ കനി കുസൃതിയെ അറിയാത്ത മലയാളികൾ ആരും തന്നെയില്ല. 2020 ൽ റിലീസ് ആയ ബിരിയാണി എന്ന മലയാള ചിത്രത്തിലെ ഖദീജ എന്ന കനി കുസൃതിയുടെ കഥാപാത്രം അറിയപ്പെടുകയും ചെയ്തിരുന്നു. കുട്ടിക്കാലം തൊട്ട് അഭിനയത്തോടും നാടകത്തോടും ഒക്കെ കനി കുസൃതിക്ക് വളരെയധികം താല്പര്യമുള്ളതിനാൽ ബാലതാരമായി തന്നെ വിവിധ തെരുവ് നാടകങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നു കനി.

കനി കുസൃതി തൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും പ്രണയ ബന്ധത്തെക്കുറിച്ചുമെല്ലാം അഭിമുഖങ്ങളിലൂടെ തുറന്ന് സംസാരിക്കാറുണ്ട്. തൻ്റെ പങ്കാളി മറ്റൊരു ബന്ധം തേടിപ്പോയി എന്നത് അടുത്തിടെയായിരുന്നു കനി വെളിപ്പെടുത്തിയത്. കനി കുസൃതി ആക്ടിവിസ്റ്റ് ആയ മൈത്രേയൻ്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ്. മാതാപിതാക്കൾ തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയാണ് വളർത്തിയത്. കനി അമ്മയായ ജയശ്രീയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

അമ്മയെ ജയശ്രീ എന്നും ചേച്ചി എന്നൊക്കെയാണ് വിളിക്കാറ്. ചെറിയ കാര്യങ്ങളിൽ പോലും ഒന്നുമില്ലെങ്കിലും തനിക്ക് പേടി ഉണ്ടാവാറുണ്ടെന്നും ചിലപ്പോൾ ഗർഭിണിയാണെന്ന് വരെ തോന്നാറുണ്ട്. അപ്പോൾ അമ്മ ചോദിക്കുക നിനക്ക് അതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ്. ഒരു ബന്ധവുമില്ല എന്നാൽ ഈ കാര്യങ്ങളൊക്കെ അമ്മ വളരെ സില്ലിയായി എടുക്കാറാണ്. അമ്മയ്ക്ക് തൈറോയ്ഡിൻ്റെയും യൂട്രസിൻ്റെയും ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ടായിരുന്നു.

വീട്ടിൽ മിണ്ടാൻ പോലും സാധിക്കാതെ കിടക്കുന്ന സമയത്ത് അമ്മയോട് താൻ ഗർഭിണിയാണെന്ന് തോന്നുന്നെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. എന്തിന് പിരീഡ്സ് ആവാൻ ഇത്തിരി സമയം ലേറ്റായാൽ പോലും തനിക്ക് വെറുതെ പേടി തോന്നുമെന്നും. ആ സമയത്ത് അമ്മ നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ അതോ അരുതാത്ത വല്ല ബന്ധമുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്. പിന്നെ മറുപടിയായി കനി പറഞ്ഞത് അപ്പോൾ ഇല്ല കഴിഞ്ഞവർഷം ഉണ്ടായിരുന്നല്ലോ എന്ന്.

കനി പറയുന്നത് കുടുംബം എന്നത് വലിയൊരു ഫീലിംഗ് തന്നെയാണ്. ജനിച്ചത് കൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെന്നും പറഞ്ഞു. ഫാമിലിയെ നമ്മൾ തന്നെ തേടി കണ്ടുപിടിക്കും. അത് കൂട്ടുകാരായിരിക്കാം അല്ലെങ്കിൽ ബ്രേക്ക് അപ്പ് ചെയ്ത എക്സ് ബോയ്ഫ്രണ്ടായിരിക്കാം അച്ഛനോ ചിറ്റപ്പനോ ആയിരിക്കാം. ഇവരൊക്കെ ചേരുന്നതാണ് കുടുംബം എന്നാണ് താൻ വിശ്വസിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സഹായിക്കുന്നതാണ് കുടുംബം എന്നും കനി വ്യക്തമാക്കി.

കുട്ടിക്കാലത്ത് തനിക്ക് ഏറ്റവും ഇഷ്ടം അച്ഛൻ മൈത്രേയനോടായിരുന്നെന്നും. പെൺകുട്ടികൾ വലുതാവുന്നതിനനുസരിച്ചാണ് അവർ അമ്മമാരെ അടുത്തറിയുന്നതെന്നും. തൻ്റെ അച്ഛനായിരുന്നു കുട്ടിക്കാലത്ത് തന്നെ കൂടുതൽ നോക്കിയത്. അമ്മ ജയശ്രീ ചേച്ചി ജോലിക്ക് പോകാറാണ്. മൈത്രേയനെ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ല. കോളേജിൽ കൂടെ പഠിച്ച ആൺകുട്ടികളൊക്കെ യാഥാസ്ഥിതികരായതുകൊണ്ട് തന്നെ അവരെയൊന്നും ഇഷ്ടമില്ലായിരുന്നു. വീടായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും കനി വെളിപ്പെടുത്തി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply