ഈ അപൂർവ വിവാഹമാണ് ഇപ്പോൾ ചർച്ച നേടുന്നത് -ഭാര്യാഭർത്തൃബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു

രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുക്കുക എന്നത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. അത്തരത്തിൽ ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിച്ച ആക്ടിവിസ്റ്റുകളുടെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരുമിച്ചു ഐക്യത്തോടെ ജീവിക്കാം എന്നാണ് ഇവർ തീരുമാനിച്ചത്. കഴിഞ്ഞ മെയ് മാസം മുതൽ ഉള്ള പരിചയം ആണ് ഇവർ തമ്മിൽ. തമ്മിൽ വിവാഹിതരായെങ്കിലും ഒരാൾക്ക് മുകളിൽ ഒരാൾ എന്ന ചിന്ത ഇവർക്കില്ല. മനുഷ്യാവകാശപ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും ശബരിമല കയറി വാർത്തകളിൽ നിറഞ്ഞുനിന്ന കനകദുർഗയും ആണിപ്പോൾ വിവാഹിതരായിരിക്കുന്നത്.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് പാലക്കാട് ചിറ്റൂർ സബ് രജിസ്റ്റർ ഓഫീസ് വച്ചു വിവാഹിതരായത്. ഭാര്യാഭർത്തൃബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു എന്നതായിരുന്നു ഇവരുടെ പ്രതികരണം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം റെജിസ്റ്റർ ചെയ്തു. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധിക്ക് പിന്നാലെയായിരുന്നു കനകദുർഗ്ഗ ശബരിമലയിലേക്ക് എത്തിയതും ശബരിമലയിൽ കയറുന്നതും. ഇതിനുശേഷം കനകദുർഗ്ഗ വിവാ ഹ മോ ചി ത യായി മാറുകയും ചെയ്തു. വിവാഹമോചനം പരസ്പര ധാരണയിൽ ആണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇവർ കേസുകളും പിൻവലിച്ചു. രണ്ടുപേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളും ആണ്. ഇവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയമാണ് ഇവരെ വിവാഹത്തിലേക്ക് നയിച്ചത്. ഇവർ വിവാഹിതർ ആണെങ്കിലും ഒരാൾക്ക് മുകളിലല്ല. മറ്റൊരാളുടെ ഇഷ്ടങ്ങളിൽ ഇടപെടില്ല. അവരുടെ പ്രവർത്തനങ്ങളിൽ അവരും തന്റെ പ്രവർത്തനങ്ങളിൽ താനും തുടരുമെന്നാണ് വിളയോടി ശിവൻകുട്ടി വ്യക്തമാക്കിയത്.

അടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രമായ പടയിലെ യഥാർത്ഥ സമര നായകൻ കൂടിയാണ് വിളയോടി ശിവൻകുട്ടി. പാലക്കാട് കളക്ടറെ ബന്ദിയാക്കി പ്രതികളിലൊരാളായ ശിവൻകുട്ടി ഇപ്പോൾ ശ്രേദ്ധ നേടുന്നു. സമിശ്ര പ്രതികരണങ്ങളാണ് ഈ ഒരു വിവാഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിലർ ഇവരെ അംഗീകരിക്കുമ്പോൾ മറ്റുചിലർ ഇവരെ വിമർശിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ തീരുമാനം മോശമായി എന്ന രീതിയിലാണ് പലരും ഇവരെ വിമർശിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം പഴയ ചില കാര്യങ്ങൾ കൂടി ഇവർ പറയുന്നുണ്ട്. ശബരിമല വിമർശനം തന്നെയാണ് ഇതിൽ മുന്നിൽ നില്കുന്നത്. ഒരാൾക്ക് മുകളിൽ ആയിരിക്കില്ല മറ്റൊരാൾ എന്ന ഇവരുടെ തീരുമാനമാണ് കൂടുതലായും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അത് തീർച്ചയായും അംഗീകരിക്കപ്പെടേണ്ട ഒരു തീരുമാനം തന്നെയാണെന്ന് കൂടുതൽ ആളുകളും പറയുന്നുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply