കണ്ണൂരിൽ പ്ലസ്ടൂ വിദ്യാർത്ഥി ചെയ്ത പണി കണ്ടോ ? പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി – ശേഷം

പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. സൗഹൃദം നടിച്ചും വിവാഹ വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളുടെ വിശ്വാസം നേടി അവർക്ക് മയക്കുമരുന്ന് നൽകി അടിമപ്പെടുത്തുകയും പിന്നീട് പ്രണയം നടിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന സംഭവങ്ങൾ അനവധിയാണ് നമുക്ക് ചുറ്റിലും നടക്കുന്നത്.

ഇപ്പോൾ ഇതാ സമാനമായ ഒരു സംഭവം കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നിരിക്കുകയാണ്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് പ്ലസ് ടു വിദ്യാർഥി ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർത്ഥിക്ക് എതിരെ കണ്ണൂർ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണമാലയടക്കം പലതും കുട്ടി കൈക്കലാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനയിൽ ഹോമിലേക്ക് മാറ്റി. പല പെൺകുട്ടികളുടെയും നഗ്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായി അന്വേഷണം തുടരുകയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വിദ്യാർത്ഥി പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയത്.

വിവാഹ വാഗ്ദാനങ്ങൾ നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് പൊടി തട്ടി പോകുന്ന ഒരുപാട് ആളുകളുടെ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. നമുക്കു ചുറ്റും ഇതുപോലുള്ള ക്രൂര കൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ പലരും ചെന്നു അകപ്പെടുന്നു. സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാൽ പെൺകുട്ടി എന്തിനും തയ്യാർ ആകും എന്ന വിദ്യാർത്ഥിയുടെ കണക്കുകൂട്ടലുകൾ തകരുകയായിരുന്നു.

ഇപ്പോൾ കാലം ഒരുപാട് മാറിയിരിക്കുകയാണ്. തന്നെ പീഡിപ്പിച്ചവരെ വെറുതെ വിടാനും മാനം പോയി എന്ന് വിലപിച്ചു ജീവിതം കരഞ്ഞു തീർക്കാൻ ഇന്നത്തെ പെൺകുട്ടികളെ കിട്ടില്ല. ചെയ്യാത്ത തെറ്റിന് സ്വയം നീറിനീറി കഴിയുവാൻ ഇന്നത്തെ പെൺകുട്ടികൾക്ക് മനസ്സില്ല. നീതി ലഭിക്കുന്നത് വരെ സധൈര്യം പോരാടാൻ ഇന്നത്തെ പെൺകുട്ടികൾ തയ്യാർ ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply