ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ചു കല്യാണി – സിനിമയിൽ വന്നു ഇത്ര പെട്ടന്നു വേണമായിരുന്നോ എന്ന് ആരാധകർ

വളരെ പെട്ടെന്ന് തന്നെ മലയാളി മനസ്സുകളിൽ ഇടം നേടിയ നടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന നിലയിൽ ആയിരുന്നു കല്യാണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാൽ മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കാൻ വളരെ പെട്ടെന്ന് തന്നെ കല്യാണിക്ക് സാധിച്ചു. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്താൻ കല്യാണിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു നായിക നടിയായി മാറിയിരിക്കുകയാണ് താരം ഇന്ന്.

കല്യാണി ആദ്യമായി അഭിനയിച്ചത് ഒരു തെലുങ്കു സിനിമയിൽ ആയിരുന്നു. തെലുങ്കു താരമായ നാഗാർജുന ആയിരുന്നു കല്യാണിയെ ആദ്യമായി സിനിമയിലേക്ക് ക്ഷണിച്ചത്. നാഗാർജുനയുടെ മകൻ അഖിൽ അക്കിനി നായകനായ സിനിമയിലേക്ക് ആയിരുന്നു കല്യാണിയെ ആദ്യമായി നായികയായി വിളിച്ചത്. ഹലോ എന്നായിരുന്നു ഈ തെലുങ്കുചിത്രത്തിന്റെ പേര്. സിനിമ വളരെ വലിയ ഒരു വിജയമായി മാറുകയും ചെയ്തിരുന്നു. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.

ശേഷം മരക്കാർ എന്ന വമ്പൻ ചിത്രത്തിലും ചെറിയ ഒരു വേഷം കല്യാണി അവതരിപ്പിച്ചിരുന്നു. പിന്നീട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ നായിക കഥാപാത്രമായി പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രത്യക്ഷപ്പെട്ടു. തല്ലു മാല എന്ന ടോവിനോ തോമസ് നായകനായ സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ബ്ലോഗർ ബിപാത്തു എന്ന കഥാപാത്രത്തെ ആയിരുന്നു തല്ലുമലയിൽ കല്യാണി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വാർത്ത പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി.

താൻ സിനിമയിലേക്ക് എത്തിയിട്ട് അഞ്ചു വർഷങ്ങൾ തികഞ്ഞിരിക്കുകയാണ് എന്നും തന്റെ കൂടെ ഇതുവരെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു. നിരവധി ആരാധകരും മറ്റു താരങ്ങളും ആണ് നടിയെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സിനിമയിൽ വന്നിട്ട് വളരെ കുറച്ചു കാലം ആയതുപോലെയാണ് തോന്നുന്നതെന്നും അഞ്ചു വർഷങ്ങൾ എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയതെന്നുമാണ് മലയാളികൾ കമന്റുകളിലൂടെ ചോദിക്കുന്നത്. എന്നാൽ ഇനിയും ഒരുപാട് വർഷങ്ങൾ സിനിമ ലോകത്ത് പ്രവർത്തിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും ആരാധകർ പറയുന്നു.

സിനിമയിലെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയായിട്ടും താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹലോ എന്ന തെലുങ്കു ചിത്രത്തിലൂടെ മികച്ച ഡെബ്യുട് ഫീമെയിൽ ആർട്ടിസ്റ്റിനുള്ള ഫിലിം ഫെയർ അവാർഡും സൈമ അവാർഡും കല്യാണിച്ച ലഭിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ പൃഥ്വിരാജ്, മോഹൻലാൽ എന്നിവർ കേന്ദ്ര കാഥാപാത്രങ്ങളായി എത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകളാണ് കല്യാണി. 2013 ലാണ് കല്യാണി ആദ്യമായി അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി സിനിമ ലോകത്തേക്ക് എത്തുന്നത്. കൃഷ് 3 എന്ന 2013 പുറത്തിറങ്ങിയ ഹിന്ദി ചിത്രത്തിനു വേണ്ടിയായിരുന്നു കല്യാണി വർക്ക് ചെയ്തത്. പിന്നീട് 2016 അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും വർക്ക് ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply