തന്റെ 31 ആം പിറന്നാളിന് മനസ്സ് തുറന്നു അമ്മു ! കല്യാണി പങ്കുവെച്ച സന്തോഷ വാർത്തയ്ക്ക് ആശംസകൾ നൽകി ആരാധകർ

മലയാള സിനിമയിലെ ക്യൂട്ട് നായിക എന്നറിയപ്പെടുന്ന നടിയാണ് കല്യാണി പ്രിയദർശൻ പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ്റെയും മുൻകാല സിനിമ നടി ലിസി പ്രിയദർശൻ്റെയും മകളാണ് കല്യാണി പ്രിയദർശൻ. മലയാളി പ്രേക്ഷകർക്ക് മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുഴുവൻ ഇഷ്ടമുള്ള ഒരു നടി കൂടിയാണ് കല്യാണി. അതിന് പ്രധാന കാരണം കല്യാണിയുടെ ആ ക്യൂട്ട്നെസ്സ് തന്നെയാണ് തങ്ങളുടെ വീട്ടിലുള്ള ഒരാളെ പോലെയാണ് പ്രേക്ഷകർ കല്യാണിയെ സ്വീകരിക്കാറുള്ളത്.

കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും എല്ലാം ഒന്നിനൊന്നു മികച്ച കഥാപാത്രവും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ്. വിനീത് ശ്രീനിവാസൻ്റെ ചിത്രമായ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം സൂപ്പർ മെഗാ ഹിറ്റായി ഓടിയ ഒരു ചിത്രം കൂടിയായിരുന്നു. അതിൽ ഒരു മികച്ച പ്രകടനം തന്നെയാണ് കല്യാണി പ്രിയദർശൻ കാഴ്ചവച്ചത്. ഇപ്പോൾ തൻ്റെ പിറന്നാൾ ദിനത്തിൽ തൻ്റെ പുതിയ സിനിമാ വിശേഷങ്ങളുമായി വന്നിരിക്കുകയാണ് കല്യാണി പ്രിയദർശൻ.

തൻ്റെ പുതിയ സിനിമാ വിശേഷങ്ങൾ ആണ് തൻ്റെ പിറന്നാൾ ദിനത്തിൽ അതിൻ്റെ പോസ്റ്റർ റിലീസ് ചെയ്തു കൊണ്ട് പ്രേക്ഷകരുമായി പങ്കുവെച്ചത്. തൻ്റെ പുതിയ ചിത്രത്തിൻ്റെ പേര് ശേഷം മൈക്കിൾ ഫാത്തിമ എന്ന സിനിമയാണ്. അതിൽ മൈക്കിൻ്റെ മുമ്പിൽ അനൗൺസർ ആയി നിൽക്കുന്ന കല്യാണി പ്രിയദർശൻ്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സിനിമ എന്തായാലും ഒരു മികച്ച എൻ്റർടൈൻമെൻ്റ് ആണെന്ന് ആദ്യ പോസ്റ്ററിൽ തന്നെ പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്.

താരത്തിൻ്റെ പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം കല്യാണി ടോവിനോ തോമസിൻ്റെ തല്ലുമാല എന്ന ചിത്രത്തിലെ ഒരു കലിപ്പൻ നായികയായിട്ടാണ് വേഷമിട്ടത് അതിലെ കലിപ്പൻ നായികയെ വളരെ ആവേശത്തോടെയും കയ്യടിയോടെയുമാണ് പ്രേക്ഷകർ വരവേറ്റത്. കല്ലുമാല എന്ന സിനിമയിലെ കലിപ്പനായക നായകനൊപ്പം കട്ടക്ക് നിൽക്കുന്ന കലിപ്പിയായ ഒരു നായികയായിട്ടായിരുന്നു കല്യാണി പ്രിയദർശൻ വേഷമിട്ടത്.

മികച്ച പ്രകടനമാണ് തല്ലുമാലയിലും കാഴ്ചവെച്ചത്. ആ സിനിമയും സൂപ്പർഹിറ്റ് ആവുകയും ചെയ്തു. എന്തായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന കല്യാണി പ്രിയദർശനത്തിൻ്റെ പുതിയ ചിത്രമായ ശേഷം മൈക്കിൾ ഫാത്തിമയുടെ കാത്തിരിപ്പിനാണ് പ്രേക്ഷകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply