“മണി, പസിക്കിത് മണി”… ഹോട്ടൽ ജീവനക്കാരനെ കൊണ്ട് കാളിദാസ് അച്ഛന് കൊടുത്ത പണി കണ്ടോ ? വീഡിയോ ഇതിനോടകം വൈറൽ

മിമിക്രിയിൽ നിന്ന് അഭിനയരംഗത്തെത്തി പിന്നീട് മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ആയി മാറിയ താരം ആണ് ജയറാം. സിനിമയിലെത്തിയാൽ പിന്നീട് പല താരങ്ങളും മിമിക്രി ഒന്നും ചെയ്യാറില്ല. എന്നാൽ വന്ന വഴി മറക്കാതെ കിട്ടുന്ന വേദികളിൽ എല്ലാം മിമിക്രി ചെയ്‌തു ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ ബഹുമിടുക്കൻ ആണ് ജയറാം. മണിരത്നം സംവിധാനം ചെയ്ത “പൊന്നിയിൻ സെൽവൻ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ ജയറാം എത്തിയിരുന്നു.

ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് ജയറാം അവതരിപ്പിച്ച മിമിക്രി വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. സമൂഹമാധ്യമങ്ങളിൽ എല്ലാം വൈറലായിരുന്നു ജയറാമിന്റെ പ്രകടനം. മണിരത്നത്തിനെയും നടൻ പ്രഭുവിനെയും അവിസ്മരണീയമായി അനുകരിച്ച ജയറാമിന് നിറഞ്ഞ കൈയ്യടികൾ ആയിരുന്നു സദസ്സിൽ നിന്നും ലഭിച്ചത്. രജനീകാന്ത്, ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി. കാർത്തി തുടങ്ങി സദസ്സിൽ ഇരുന്ന താരങ്ങളെല്ലാം പൊട്ടിച്ചിരിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു.

മണിരത്നത്തിന്റെ ജോലിയോടുള്ള അർപ്പണവും പ്രഭുവിന്റെ വിശപ്പും ആയിരുന്നു ജയറാം അനുകരിച്ചത്. ഇപ്പോഴിതാ അന്ന് ജയറാം പറഞ്ഞ വൈറൽ ഡയലോഗ് ജയറാമിനോട് ഒരു ഹോട്ടൽ ജീവനക്കാരൻ പറയുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. വേദിയിൽ ജയറാം പറഞ്ഞതുപോലെ “മണി, പസിക്കിത് മണി” എന്ന് ഹോട്ടൽ ജീവനക്കാരൻ പറയുന്ന വീഡിയോ പകർത്തിയത് കാളിദാസ് ജയറാം ആണ്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന പാർവതിയെയും വീഡിയോയിൽ കാണാം.

പാർവതിക്കും മക്കൾക്കും ഒപ്പം ഐസ്ക്രീം കഴിക്കാൻ എത്തിയ ജയറാമിന് മകൻ കാളിദാസ് നൽകിയ പണി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരകുടുംബം ആണ് ജയറാമിന്റേത്. ഈ കുടുംബത്തിലെ ഓരോരുത്തരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്. അമ്മയ്ക്കും അനിയത്തി മാളവികയ്ക്കും ഇത് പോലെ രസകരമായ പണി കൊടുക്കുന്ന വീഡിയോകൾ കാളിദാസ് മുമ്പും സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്.

മലയാള സിനിമയിലെ മികച്ച താരജോഡികളിൽ ഒന്നാണ് ജയറാം- പാർവതി. സിനിമയിലെ താരജോഡികൾ പ്രണയത്തിലാവുകയും പിന്നീട് ജീവിതത്തിൽ ഒന്നിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയി മാറുകയായിരുന്നു. 1992ൽ ജയറാമിനെ വിവാഹം കഴിച്ച പാർവതി വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ജയറാമിനും മക്കൾ കാളിദാസ്, മാളവിക എന്നിവർക്ക് ഒപ്പം ചെന്നൈയിലെ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണ് പാർവതി ഇപ്പോൾ.

പതിനാറാം വയസ്സിൽ മലയാള സിനിമയിലേക്ക് ചുവട് വെച്ച പാർവതി “അപരൻ” എന്ന ചിത്രത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു ജയറാമിനെ കണ്ടു മുട്ടുന്നത്. ആ പരിചയം പിന്നീട് പ്രണയവും അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മലയാള സിനിമയിലെ പല നായികമാരും ഒരു ഇടവേളയ്ക്കു ശേഷം അമ്മവേഷങ്ങളിൽ തിരിച്ചെത്തിയെങ്കിലും പാർവ്വതി പിന്നീട് മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply