കാളിദാസ് ജയറാം കാമുകിയുമായുള്ള ചിത്രങ്ങൾ ഷെയർ ചെയ്തതോടെ അമ്മ പാർവതിയും, സഹോദരി മാളവികയും ചെയ്ത പണി കണ്ടോ ?

ജയറാമിന്റെയും പാർവ്വതിയുടെയും മകനായ കാളിദാസന് നിരവധി ആരാധകരാണ് ഉള്ളത്. മലയാളസിനിമയിൽ വേണ്ട വിധത്തിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല എങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്റെ വീട് അപ്പുവിന്റെയും കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങി വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറുവാൻ സാധിച്ച ഒരു വ്യക്തി തന്നെയാണ് കാളിദാസൻ. കഴിഞ്ഞ ദിവസമായിരുന്നു കാളിദാസ് പുതിയൊരു ചിത്രം പങ്കുവെച്ചിരുന്നത്. ഈ ചിത്രത്തിൽ കാളിദാസൻ ഒപ്പം ചേർന്ന് ഒരു പെൺകുട്ടിയെ കൂടി കാണാൻ സാധിച്ചിരുന്നു. ഈ പെൺകുട്ടി കളിദാസന്റെ ആരാണ് എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ അന്വേഷിച്ചിരുന്നത്. ഇരുവരും സുഹൃത്തുക്കളാണ് എന്ന് മാത്രമായിരുന്നു പുറത്തു വന്നിരുന്നത്. സൗഹൃദത്തിനും അപ്പുറം ഇവർക്കിടയിലെ എന്തെങ്കിലുമുണ്ടോ എന്ന് പ്രേക്ഷകർ തിരക്കിയെങ്കിലും ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല.

ചിത്രങ്ങൾക്ക് വരുന്ന കമന്റുകൾ ആരാധകരുടെ സംശയങ്ങളാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഇവർക്ക് കമന്റുകളുമായി എത്തി. അപർണ ബാലമുരളി, നൈല ഉഷ നാമിത പ്രമോദ് തുടങ്ങിയവരൊക്കെ ഇവർക്ക് കമന്റുകളുമായി എത്തിയവരാണ്. ഡാർലിംഗ്സ് എന്നായിരുന്നു അപർണ ബാലമുരളി കമന്റ് ചെയ്തത്. അമ്മ പാർവ്വതിയുടെയും മാളവികയുടെയും ഒക്കെ കമന്റുകൾ ആണ്. പാർവതി കമന്റ് ചെയ്തത് എന്റേത് എന്നായിരുന്നു. മാളവികയുടെ കമന്റ് ആവട്ടെ ഹലോ ഹബീബിസ് എന്നായിരുന്നു ഈ കമന്റുകൾ ഒക്കെ തന്നെ. ഇതൊക്കെ ശ്രദ്ധ നേടുന്നുണ്ട്. അവസാനം നീ നിന്റെ തങ്കത്തെ കണ്ടെത്തിയെന്നാണ് നടി ഗായത്രി പ്രതികരിച്ചിരുന്നത്.

തിരുവോണ ദിനത്തിലാണ് ആദ്യമായി കാളിദാസന്റെ കുടുംബ ചിത്രത്തിൽ തരുണിയെ പ്രേക്ഷകർ കാണുന്നത്. ഈ സമയം മുതൽ തന്നെ പല ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. കാളിദാസ് തരുണിയുടെ തോളിൽ കൈവെച്ചു കൊണ്ടായിരുന്നു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത് സൗഹൃദത്തിനും അപ്പുറം ഉള്ള എന്തെങ്കിലും ബന്ധം ആണോ എന്ന് പ്രേക്ഷകർ സംശയിച്ചിരുന്നു. ഇപ്പോൾ സംശയം ഏകദേശം സ്ഥീതീകരിച്ചിരിക്കുകയാണ് പ്രേക്ഷകരും.

ഇവരുടെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഒക്കെ കമന്റുകളിൽ നിന്ന് തന്നെ ഇവർ തമ്മിലുള്ള ബന്ധം കേവലം ഒരു സൗഹൃദം മാത്രമല്ല ഇതും അതിനപ്പുറം ഉള്ളതാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. രണ്ടുപേരും പ്രണയത്തിലാണ് എന്ന് തന്നെയാണ് ഈ കമന്റുകൾ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകരും ഇപ്പോൾ ഇക്കാര്യം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇവർക്ക് ആശംസകളുമായി ആണ് ഇപ്പോൾ പ്രേക്ഷകർ രംഗത്ത് വന്നിരിക്കുന്നത്. വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്നുവെന്നും ഉടനെ സന്തോഷവാർത്ത അറിയിക്കുമല്ലോ എന്നുമാണ് പ്രേക്ഷകർ കമന്റുകളിലൂടെ അറിയിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply