കാളിദാസ് ജയറാമിന്റെ പുതിയ ക്രഷ് ആരെന്നു കണ്ടോ ? റൊമാന്റിക് എന്ന് ആരാധകരും !

ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസനും മാളവികയ്ക്കും ആരാധകർ നിരവധിയാണ്. ഇവരുടെ വിശേഷങ്ങൾക്ക് വേണ്ടി പ്രേക്ഷകർ എപ്പോഴും കാത്തിരിക്കാറുണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ഓണസമയത്ത് കാളിദാസ് തങ്ങളുടെ കുടുംബചിത്രം പങ്കുവെച്ചിരുന്നു. ഈ കുടുംബ ചിത്രത്തിൽ വീട്ടിലുള്ളവർ അല്ലാതെ ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. നിങ്ങളുടെ കുടുംബ ചിത്രത്തിൽ ഇടം പിടിച്ച ഈ പെൺകുട്ടി ആരാണെന്ന് പ്രേക്ഷകർ തിരക്കുകയും ചെയ്തു. അത് കാളിദാസന്റെ അടുത്ത സുഹൃത്തായ തരുണി ആണെന്ന് പിന്നീട് മനസ്സിലാക്കി.

കാളിദാസന് അരികിലായി കാളിദാസനോട് ചേർന്ന് പ്രണയിനിയെ പോലെയായിരുന്നു ചിത്രങ്ങളിൽ താരുണി ഇരുന്നത്. ഇപ്പോൾ കാളിദാസും തരുണിയും ഒരുമിച്ചുള്ള പുതിയൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. കാളിദാസിനെ കെട്ടിപ്പിടിച്ച് വളരെ റൊമാന്റിക് ലുക്കിലാണ് തരുണി ഇരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് കാളിദാസ് ആണ്. ദുബായിൽ നിന്നുള്ള മറ്റൊരു ചിത്രവും തരുണി തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.

ഈ ചിത്രത്തിന് ചില താരങ്ങൾ നൽകുന്ന കമന്റുകൾ കൂടി ശ്രദ്ധ നേടുന്നുണ്ട്. കല്യാണി പ്രിയദർശൻ, മാളവിക ജയറാം, അപർണ ബാലമുരളി, നാമിതാ പ്രമോദ് തുടങ്ങിയവരൊക്കെ തന്നെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഹലോ ഹബീബിസ് എന്നാണ് എന്നാണ് മാളവികയുടെ കമന്റ്. റൊമാന്റിക് കപ്പിൾ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ പ്രണയത്തിലാണോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണുമ്പോൾ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന് തന്നെയാണ് തോന്നുന്നത്.

അതുകൊണ്ടു തന്നെ പ്രേക്ഷകരിൽ അത്തരത്തിൽ ഒരു സംശയം നിലനിൽക്കുകയാണ്. ഔദ്യോഗികമായ ഒരു അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. കാളിദാസ് ജയറാം ഈ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഉടനെ ഒരു സന്തോഷവാർത്ത എത്തുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ മറുപടി പറയു എന്ന് കാളിദാസിനോട് ആരാധകർ പറയുന്നു. എന്നാൽ ആരാധകരുടെ ചോദ്യങ്ങൾക്കൊന്നും തന്നെ ഇവർ മറുപടി പറയുന്നില്ല. ചെറുപ്പകാലം മുതൽ തന്നെ പ്രേക്ഷകർ കാണാൻ തുടങ്ങിയത് താരമാണ് കാളിദാസ്. കൊച്ചു കൊച്ചു സന്തോഷം എന്ന ആദ്യചിത്രത്തിൽ തന്നെ മിന്നുന്ന പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിൽ മികച്ച സ്വീകാര്യത നേടിയ പ്രകടനവും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply