മലയാള സിനിമ താൽപ്പര്യമില്ല ! ആ കുടുംബത്തിന്റെ ഭാഗമാണെന്നു തോന്നിയിട്ടില്ല – തുറന്ന് പറഞ്ഞു കാളിദാസ് ജയറാം

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്ഥാനമുള്ള ഒരു താരപുത്രൻ ആണ് കാളിദാസ് ജയറാം. എന്നാൽ മലയാള സിനിമയിൽ വേണ്ടവിധത്തിൽ തിളങ്ങുവാൻ ഇപ്പോഴും കാളിദാസന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം ആരാധകരെ മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ്. അതിന് പിന്നിലെ ഒരു വസ്തുത എന്നത് എന്തുകൊണ്ടാണ് മലയാളത്തിൽ നിന്നും മാറിനിന്നത് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ്. കാളിദാസ് മലയാളത്തിൽ നിന്നും തനിക്ക് നിരവധി ഓഫറുകൾ വന്നിട്ടുണ്ടായിരുന്നു എന്നും മലയാളത്തിലെ ചില ചിത്രങ്ങൾ ഒഴിച്ച് മറ്റു പലതും തന്നെ തൻറെ തെറ്റായി തിരഞ്ഞെടുപ്പുകൾ ആയിരുന്നുവെന്നും പ്രേക്ഷകരെ ക്ലിക്ക് ചെയ്യിപ്പിക്കുവാൻ സാധിക്കുന്ന ചിത്രങ്ങളൊന്നും തന്നെ തനിക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല എന്നുമാണ് കാളിദാസ് പറയുന്നത്.

പ്രേക്ഷകർക്ക് നമ്മളോട് ഒരു ഇഷ്ടം തോന്നണമെങ്കിൽ നമ്മള് അതിന് അനുസരിച്ചുള്ള എന്തെങ്കിലുമൊന്ന് ചെയ്യണം. അങ്ങനെ ഒരു ചിത്രം തനിക്ക് ചെയ്യാൻ സാധിച്ചില്ല. ചില ചിത്രങ്ങൾ വളരെ മികച്ചതായിരുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഒരു ഭാഗമാണ് താനെന്ന് ഇപ്പോഴും തോന്നിയിട്ടില്ല. മലയാള സിനിമ ഇൻഡസ്ട്രിയൽ തന്റെ മേൽ വലിയ താൽപര്യം ഉള്ളതുപോലെ തോന്നിയിരുന്നില്ല എന്നതാണ് മറ്റൊരു സത്യമായ കാര്യം. താൻ അഭിനയിച്ച അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രം മോശമായ ചിത്രം ഒന്നുമായിരുന്നില്ല. ആ ചിത്രത്തിലെ ചില കമന്റുകൾ കമന്റുകൾ പെയ്ഡ് ആയാണ് തനിക്ക് തോന്നിയിരുന്നത്.

കണ്ടപ്പോൾ അങ്ങനെ തോന്നി. എല്ലായിടത്തും ഒരേപോലെ തന്നെ കമന്റുകൾ ചെയ്തിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. അത്തരത്തിലുള്ള സംശയങ്ങളൊക്കെ തന്നെ തനിക്ക് തോന്നിയിട്ടുണ്ട് എന്നും കാളിദാസ് വ്യക്തമാക്കുന്നുണ്ട്. കാളിദാസന്റെ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്റെ വീട് അപ്പുവിന്റെയും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച നടനായിരുന്നു കാളിദാസ് ജയറാം.

കാളിദാസന് പിന്നീടങ്ങോട്ട് വേണ്ടവിധത്തിൽ മലയാളത്തിൽ തിളങ്ങിയിരുന്നില്ല എന്നതാണ് സത്യം. പൂമരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഒരു ഇഷ്ടം നേടാൻ കാളിദാസന് സാധിച്ചില്ല. ആദ്യചിത്രം പരാജയമായതോടെ പിന്നീട് നടൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം ആ പരാജയം തുടരുകയായിരുന്നു ചെയ്തത്. അതുകൊണ്ടുതന്നെ നടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾ അധികവും ലഭിച്ചില്ല എന്നത് ഒരു പ്രത്യേകത തന്നെയാണ്. തന്നിലെ നടനെ കൂടുതലായും തിരിച്ചറിഞ്ഞ് തമിഴകം ആണ് എന്ന് കാളിദാസൻ തന്നെ ഒരു അഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഭാവിയിൽ മലയാളം സിനിമയിൽ ശ്രേദ്ധ നേടാൻ പാകത്തിനുള്ള ഒരു നടൻ തന്നെയാണ് കാളിദാസ് ജയറാം എന്നതിൽ നിസ്സംശയം പറയാവുന്ന കാര്യമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply