മറ്റുള്ള സ്റ്റാർ കിഡ്സ്നു കിട്ടിയ പരിഗണന ജയറാമിന്റെ മകനായ തനിക്ക് മലയാളത്തിൽ കിട്ടിയിട്ടില്ല

അച്ഛനെയും അമ്മയെയും പോലെ തന്നെ സിനിമയാണ് തന്റെ ഭാവി എന്ന് തീരുമാനിച്ച് സിനിമയിലെത്തിയ താരമാണ് കാളിദാസ് ജയറാം. നിരവധി ആരാധകരെയും കാളിദാസ് കുട്ടിക്കാലം മുതലേ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഒരു ഓൺലൈൻ അഭിമുഖത്തിൽ തന്റെ സിനിമ അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് കാളിദാസ് ജയറാം. സിനിമ ജീവിതത്തെക്കുറിച്ച് കാളിദാസ് പറയുന്നത് ഇങ്ങനെയാണ്. സാധാരണ സ്റ്റാർ കിഡ്‌സിന് സിനിമയിൽ നിന്ന് ലഭിക്കുന്ന ലോഞ്ചിങ് ഒന്നും തന്നെ മലയാള സിനിമയിൽ തനിക്ക് ലഭിച്ചിരുന്നില്ല.

അത്തരം കാര്യങ്ങളൊന്നും തന്നെ അച്ഛന് അറിയുമായിരുന്നില്ല. കാളിദാസ് ഹീറോ പരിവേഷമുള്ള ചിത്രങ്ങൾക്കുവേണ്ടി ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന അവതാരകന്റെ ചോദ്യത്തിന് പറഞ്ഞ മറുപടി ആയിരുന്നു ഇത്. മറ്റ് താര പുത്രന്മാരിൽ നിന്നും വ്യത്യസ്തമായ ചിത്രങ്ങളാണ് കാളിദാസ് തിരഞ്ഞെടുക്കാറുള്ളത്. സിനിമയിലേക്ക് താരങ്ങളുടെ മക്കൾക്ക് വലിയൊരു ലോഞ്ചിംഗ് തന്നെ നടക്കാറുണ്ട്. അവർക്ക് വേണ്ടി മാത്രം ഉള്ള പ്രോജക്ടുകൾ ഡിസൈൻ ചെയ്യുവാനും അവരെ പ്രത്യേകരീതിയിൽ അവതരിപ്പിക്കുവാനും ഒക്കെ ആളുകൾ ഉണ്ടാകും. എന്നാൽ തനിക്ക് നിർഭാഗ്യവശാൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചില പൊതു പരിപാടികൾക്ക് പോകുമ്പോൾ പോലും പല കാര്യങ്ങളും തീരുമാനിക്കുന്നത് ഇത്തരം ആളുകൾ ആയിരിക്കും.

ആ കാര്യത്തിന് അതിന്റെതായ ഗുണമുണ്ട്. എന്നാൽ തനിക്ക് അത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് കാളിദാസ് പറയുന്നത്. തനിക്ക് വേണ്ടി അച്ഛൻ സിനിമ നിർമ്മിക്കുവാൻ തയ്യാറായിട്ടില്ല. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് താൻ ഒരുപാട് അത്തരത്തിലുള്ള കാര്യങ്ങൾ എന്നതാണ് സത്യം. എന്റെ ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുവാനുള്ള അവസരങ്ങൾ എല്ലാം തന്നെ എനിക്ക് ലഭിച്ചിരുന്നത് എനിക്ക് തന്നെയായിരുന്നു. അതുതന്നെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാൻ കണക്കാക്കുന്നത് എന്നും കാളിദാസ് പറയുന്നുണ്ടായിരുന്നു. 35 വർഷത്തോളമായി തന്റെ അച്ഛൻ ഇൻഡസ്ട്രിയിൽ ഒന്നും ചരട് വലികൾ നടത്താൻ അദ്ദേഹത്തിന് അറിയില്ല.

അങ്ങനെയൊക്കെ അറിയാമായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം എത്രയോ വലിയ നടൻ ആകും എന്ന് താൻ ചിന്തിക്കുകയായിരുന്നു. അപ്പയ്ക്ക് അതൊന്നും അറിയില്ല എന്നാണ് എനിക്ക് തോന്നിയത് എന്നും കാളിദാസ് പറഞ്ഞിരുന്നു. ഏറ്റവും അടുത്ത സമയത്തായിരുന്നു കാളിദാസ് മലയാള സിനിമയെ കുറിച്ച് സംസാരിച്ചിരുന്നത്. മലയാള സിനിമയ്ക്ക് തന്നോട് പ്രത്യേക ഇഷ്ടം ഒന്നും ഉള്ളതായി തോന്നിയിട്ടില്ല എന്നു മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാണ് താൻ എന്ന് എനിക്ക് തോന്നുന്നില്ല, എന്നുമായിരുന്നു പറഞ്ഞിരുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply