ഒരുകോടിയലധികം ആരാധകർ ഉള്ള മലയാളത്തിലെ ഏക ഫാമിലി – ദിവസവരുമാനം മാത്രം ലക്ഷങ്ങൾ ! കെ എൽ ബ്രോ ബിജു റിത്വിക് ന്റെ പുതിയ സന്തോഷം കണ്ടോ

കേരളത്തിൽ നിന്നും ആദ്യത്തെ 10 മില്യൺ സബ്സ്ക്രൈബേഴ്സിനെ യൂട്യൂബ് ചാനലിൽ നേടി കൊണ്ട് വിജയ കിരീടം ചൂടിയിരിക്കുകയാണ് കെ എൽ ബ്രോ ബിജു ഋത്വിക്. കണ്ണൂർ ഭാഷയിൽ ശ്രദ്ധ നേടിയ കെ എൽ ബ്രോയുടെയും കുടുംബത്തിന്റെയും വീഡിയോയ്ക്കായി ഒത്തിരി പേരാണ് ആരാധനയോടെ കാത്തിരിക്കാറ്. വളരെ ഒരു സാധാരണ നാട്ടിൻപുറത്തെ കുടുംബമാണ് ഇവരുടെത്. നാല് അംഗങ്ങളുള്ള ഈ കൊച്ചു കുടുംബത്തിന്റെ വീഡിയോകൾക്ക്‌ നിരവധി ആരാധകരാണ് കേരളത്തിൽ ഉടനീളം ഉള്ളത്.

തങ്ങളുടെ വീട്ടിലെ രസകരമായ ചില വിശേഷങ്ങൾ അതിലേറെ രസകരമായ രീതിയിൽ അവതരിപ്പിച്ചു കൊണ്ടാണ് ഈ കൊച്ചു കുടുംബം ഇത്രയും ആരാധകരെ നേടിയെടുത്തത്. യൂട്യൂബിൽ ഷോട്സിൽ ടോം ആൻഡ് ജെറി എന്ന പേരിൽ ഒരു സീരീസും ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ആദ്യമായി ഒരു കൊച്ചു മൊബൈലിൽ ആയിരുന്നു ഇവർ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് ഇത്രയേറെ ജന ശ്രദ്ധയും ആരാധക പ്രീതിയും ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്ന് ഒരു അഭിമുഖത്തിൽ ഇവർ പറയുന്നുണ്ട്.

ഈ കൊച്ചു കുടുംബത്തിന്റെ സ്നേഹവും വിനയവും തന്നെയാണ് ജനങ്ങൾ ഇവരെ ഇത്രയേറെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും. കേരളത്തിന് പുറമേ തമിഴ്നാട്, ആന്ധ്ര എന്നീ പ്രദേശങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് പലയിടങ്ങളിൽ നിന്നും കെ എൽ ബ്രോയ്ക്കു നിരവധി സപ്പോർട്ടേഴ്‌സ് ഉണ്ട്. വളരെ അധികം മാന്യമായ തരത്തിലുള്ള രസകരമായ കാര്യങ്ങളാണ് ഈ കുടുംബം വീഡിയോകൾ വഴി പങ്കുവെക്കാറ്. തുടക്കം മുതൽ ഇന്നിപ്പോൾ 10 മില്യൺ സബ്സ്ക്രൈബഴ്സ് എത്തി നിൽക്കുമ്പോൾ പോലും യാതൊരു മാറ്റവും ഇവരുടെ വീഡിയോ കോളിറ്റിക്ക് വന്നിട്ടില്ല.

കേരളത്തിൽ നിന്നും ആദ്യമായി 10 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടിയെടുക്കുന്ന ഫാമിലി വ്ലോഗേഴ്സ് ഇവരാണ്. ഒട്ടും ബഹളങ്ങളില്ലാത്ത നാട്ടിൻ പുറത്ത്കാരായ അമ്മയുടെയും ബിജുവിനെയും കണ്ണടക്കാരിയായ ഭാര്യ കവിയുടെയും മകൻ ഋത്വിക്കിന്റെയും വിശേഷങ്ങളാണ് വീഡിയോയിൽ ഉണ്ടാകാറ്. ഈ ആഴ്ച ഗ്ലോബൽ ടോപ് 50 ലിസ്റ്റിലാണ് കെ എൽ ബിജു റിത്വിക് ഫാമിലി എത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply