സൂര്യയുടെ ചിരിയും ജ്യോതികയുടെ കണ്ണുകളുമായി മകൾ ! സോഷ്യൽ മീഡിയയിൽ വൈറൽ ആയി സൂര്യയുടെ കുടുംബ ചിത്രം

jyothika surya daughter

തമിഴ് സിനിമയിലെ താരറാണി ആയിരുന്നു ഒരുകാലത്ത് നടി ജ്യോതിക. നടൻ സൂര്യയ്ക്ക് ആകട്ടെ ലഭിക്കുന്ന ഏത് കഥാപാത്രങ്ങളും മികച്ച രീതിയിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ കേരളത്തിലും ഉണ്ട് ഒരുപാട് ആരാധകർ. 2006 ലായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം നടന്നത്. ഏഴു ചിത്രങ്ങളിൽ ഇരുവരും ജോഡിയായി അഭിനയിച്ചിരുന്നു.

പൂവെല്ലാം കെട്ടുപ്പാർ (1999), ഉയിരിലെ കലന്തത്ത് (2000), കാക്ക കാക്ക (2003), പേരഴകൻ (2004), മായാവി (2005), ജൂൺ ആർ (2006), സില്ലു ഒരു കാതൽ (2006) എന്നിവയാണ് ഇരുവരും ചേർന്ന് അഭിനയിച്ച സിനിമകൾ. സൂര്യയുടെ സഹോദരനായ കാർത്തിയും തമിഴകത്ത് ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളാണ്. താര കുടുംബത്തിലെ വിശേഷങ്ങൾക്കായി തമിഴകത്തെ പോലെ തന്നെ മലയാളികളും ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കാറുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്ത ‘ഡോളി സാജാ കെ രഖ്ന’ എന്ന ഹിന്ദി ചിത്രമാണ് ജ്യോതിക ആദ്യമായി അഭിനയിച്ചത്. പിന്നീട നടി ചില തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു ദേശീയ അവാർഡ്, നാല് ഫിലിംഫെയർ അവാർഡുകൾ, മൂന്ന് തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡുകൾ, രണ്ട് അന്താരാഷ്ട്ര തമിഴ് ചലച്ചിത്ര അവാർഡുകൾ, നാല് ദിനകരൻ അവാർഡുകൾ എന്നിവ അവർ നേടി.

കലൈമാമണി പുരസ്‌കാരവും അവർ നേടിയിട്ടുണ്ട്. തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി അവർ കണക്കാക്കപ്പെടുന്നു. ദ ടൈംസ് ഓഫ് ഇന്ത്യ ദക്ഷിണേന്ത്യയിലെ മികച്ച നടിമാരുടെ പട്ടികയിൽ ഇടം നേടിയ അവരെ ദി ഹിന്ദു ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ വനിതകളിൽ ഒരാളായി പരാമർശിച്ചു.

സൂര്യയ്ക്കും ജ്യോതികക്കും കൂടി രണ്ടു മക്കളാണ് ഉള്ളത്. മൂത്തമകൾ ദിയയും ഇളയമകൻ ദേവും. മറ്റു താര ദമ്പതികളെപ്പോലെ മക്കളെ മാധ്യമത്തിനു മുന്നിൽ അധികം കൊണ്ടുവരുന്ന വ്യക്തികളല്ല സൂര്യയും ജ്യോതികയും. മാധ്യമങ്ങൾക്ക് മുന്നിലൂടെ പോവുകയാണെങ്കിലും മക്കളുടെ ചിത്രങ്ങൾ എടുക്കുവാനോ പങ്കുവയ്ക്കുവാനോ ഇരുവരും അനുവദിക്കാറില്ല. ഇപ്പോഴിതാ ദിയയുടെയും ദേവിന്റെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.


തങ്ങൾക്ക് പുതുതായി ലഭിച്ച ഒരു വളർത്തു നായക്ക് ഒപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് സൂര്യയുടെ ആരാധകർ ഇരുകയും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. മകൾ ദിയയുടെ ചിത്രങ്ങൾ കണ്ടു ജ്യോതികയുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്. മറ്റു ചിലർ അച്ഛൻ സൂര്യയുടെ കണ്ണുകളാണ് മകൾക്ക് കിട്ടിയത് എന്നും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ജ്യോതിക തങ്ങൾ ഒരു പുതിയ പെറ്റിന് ദത്തെടുത്തു എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അമ്മയും മക്കളും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും സോഷ്യൽ മിഡിയയിലൂടെ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഒത്തിരി വർഷങ്ങൾക്ക് ശേഷമാണ് താര ദമ്പതികളുടെ മക്കളുടെ മുഖം ആരാധകർ കാണുന്നത്. ഭാവിയിൽ ദിയയും ദേവും മാതാപിതാക്കളെ പോലെ തന്നെ സിനിമയിലേക്ക് വരുമോ എന്നും ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply