ജൂഹിയും കാമുകനും തമ്മിൽ പിരിഞ്ഞു! മുൻ കാമുകന് വിവാഹ ആശംസ നേർന്ന് താരം !

പുരുഷന്മാരെ കൊണ്ടു പോരും സീരിയലിന്റെ അടിഡിക്റ്റ് ആക്കി മാറ്റിയ പരിപാടിയായിരുന്നു ഉപ്പും മുളകും. ഈ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ജൂഹി. ലച്ചു എന്ന കഥാപാത്രമായി നിമിഷ നേരം കൊണ്ട് തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് പറയുന്നതാണ് സത്യം. കരിയറിൽ പീക്ക് പോയിന്റിൽ നൽകുന്ന സമയത്തായിരുന്നു ലച്ചു എന്ന കഥാപാത്രത്തിൽ നിന്നും ഉപ്പും മുളകില്‍ നിന്നുമൊക്കെ ഒരു ഇടവേള ജൂഹി എടുക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയ താരം ഒരു ഇടവേള എടുത്തത് ഡോക്ടർ റോവിൻ ജോർജുമായി പ്രണയത്തിൽ ആയതിനു ശേഷം പഠിക്കാൻ പോവുകയാണ് എന്ന് പറഞ്ഞാണ്. താരം സീരിയലിൽ നിന്നും ഇടവേള എടുത്തു. ഇരുവരും ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ എത്തി. ഇവരുടെ വിവാഹ വാർത്ത നിരന്തരം സാമൂഹിക മാധ്യമങ്ങളിലെത്തി. എന്നാൽ കുറച്ചു കാലങ്ങളായി ഇവർ പിരിഞ്ഞു എന്ന് താരത്തിലുള്ള വാർത്തയായിരുന്നു പുറത്തുവന്നത്.

ഇതിനും മറുപടികൾ ഒന്നും തന്നെ ജൂഹി നൽകിയിരുന്നില്ല. സാധാരണ എത്തുന്നത് പോലെയുള്ള ഗോസിപ്പുകൾ ആയിരിക്കും അത് എന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നുവെങ്കിലും അതല്ല സത്യം എന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞദിവസം ജൂഹിയുടെ പുതിയൊരു പോസ്റ്റ് എത്തി. കൃത്യമായി താരം അതിന് മറുപടി പറഞ്ഞിട്ടുമുണ്ട്. റോവിൻ വിവാഹിതനാവാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വന്നത്. തന്റെ ഭാവി വധുവിനൊപ്പം ഉള്ള ഒരു ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ റോവിൻ പങ്കുവെച്ചിട്ടുണ്ട്. ഞാൻ നിന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം നമ്മൾ പങ്കിട്ടു എടുത്തു ഇങ്ങനെയാണ് ചിത്രത്തിന് താഴെ കുറിച്ചത്. അതോടെ സംഭവം വലിയ വൈറലായി.

ഇപ്പോഴിതാ പ്രിയപ്പെട്ട സുഹൃത്തിന് ആശംസകൾ അറിയിച്ചു എത്തിരിക്കുകയാണ് ജൂഹി. ആശംസകൾ റോവിൻ നിങ്ങൾ നല്ല മനസ്സുള്ള ഒരു നല്ല സുഹൃത്തായിരുന്നു. നിങ്ങൾ രണ്ടുപേർക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നാണ് ജൂഹി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതോടെ ജൂഹി റോവിനുമായി പിരിഞ്ഞു എന്നതിന് ഉറപ്പ് ലഭിച്ചിരിക്കുകയാണ്. എന്തിനാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. അതിനുമാത്രം എന്ത് പ്രശ്നങ്ങളായിരുന്നു നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് എന്നും ഈ വേർപിരിയൽ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു എന്നുമാണ് പലരും പറയുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഞങ്ങളുടെ ജൂഹിയെ വേണ്ടെന്നു വയ്ക്കാനുള്ള കാരണം എന്താണെന്ന് പറയൂ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply