ആൻ അഗസ്റ്റിനെ വേർപിരിഞ്ഞ ശേഷം വീണ്ടും വിവാഹം കഴിച്ചു പ്രമുഖ ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ

ജോമോൻ ടി ജോൺ വീണ്ടും വിവാഹിതൻ

ഒരുകാലത്ത് നല്ല ബെസ്‌റ് കപ്പിൾ ആയിരുന്നു ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും. ഇരുവരും സിനിമകളിൽ സജീവമായിരുന്ന സമയത്തായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇരുവരും വിവാഹം കഴിക്കുന്നത്. വെറും മൂന്നാഴ്ചത്തെ പരിചയമാണ് പ്രണയം ആയി മാറിയതും ഇരുവരും തമ്മിൽ ചേർന്ന് പുതിയ ഒരു ജീവിതം ആരംഭിക്കാനും വഴി തെളിയിച്ചത്. എന്നാൽ 2014 ൽ വിവാഹിതരായ ഇരുവരും പതിയെ വഴി മാറി സഞ്ചരിക്കുകയായിരുന്നു. 2020 ൽ ഇരുവരും ആ ദാമ്പത്യബന്ധം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്ന കാഴചയാണ് കണ്ടത്.

ഛായാഗ്രഹണ രംഗത്ത് തന്റേതായ ഉറപ്പിച്ച വ്യക്തിയാണ് ജോമോൻ പി ജോൺ. നിരവധി സിനിമകളുടെ ഛായാഗ്രഹ നിർവഹിച്ച ജോമോന്റെ ജീവിതത്തിലെ ഒരു പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജോമോൻ വിവാഹിതനായി എന്ന വാർത്തയാണ് ഇത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഈ സന്തോഷവാർത്ത താരം പങ്കുവെച്ചത്. വധുവിന്റെ പേര് അൻസു എന്നാണ്

ബീച്ച് സൈഡിൽ ഒരുക്കിയ മനോഹരമായ വേദിയിലായിരുന്നു ഈയൊരു വിവാഹം. ബോളിവുഡ് താരമായ രൺവീർ സിംഗ് അടക്കം ജോമോന് വിവാഹാശംസകൾ അറിയിച്ചുകൊണ്ട് എത്തി. മലയാളത്തിൽ നിരവധി സിനിമകളുടെ അണിയറ പ്രവർത്തകനാണ് ജോമോൻ. അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്തീൻ ,സിമ്പ, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ജോമോൻ പ്രവർത്തിച്ചിട്ടുണ്ട്. ബേസിൽ ജോസഫ്, അഭയ ഹിരൻമായി, തുടങ്ങിയവരും താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

ആരാധകർക്ക് ഒരു സർപ്രൈസ് ആയിരിക്കുകയാണ് ഈ ഒരു വിവാഹം എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇതിനോടകം തന്നെ ഈ സംഭവം വലിയതോതിൽ തന്നെ വൈറലായി മാറുകയും ചെയ്തു.ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയാണ് ജോമോൻ ഒരുക്കിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply