ബസ് അമിത വേഗത്തിൽ സഞ്ചരിക്കുമ്പോൾ സീറ്റിൽ നിന്ന് എഴുനേറ്റു ഡാൻസ് കളിച്ചും ആടിയും കണ്ട്രോൾ ചെയ്യുന്ന ജോമോന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം എന്നത് കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടവും, അപകടത്തെ തുടർന്ന് ഉണ്ടായ മരണവുമാണ്. ഈ മരണങ്ങളുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ആയ ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ആദ്യം മനപ്പൂർവമല്ലാത്ത നരഹത്യയുടെ പേരിലാണ് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തത് എങ്കിൽ ഇപ്പോൾ നരഹത്യ വകുപ്പ് ചുമത്തിയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വലിയതോതിൽ തന്നെ പ്രക്ഷോഭങ്ങൾ ജോമോനെതിരെ ഉണ്ടാവുകയാണ്. ജോമോന്റെ പശ്ചാത്തലവും ശ്രെദ്ധ നേടുന്നുണ്ട്. ജോമോൻ ഇതിനുമുൻപും മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേര് വലിയ തോതിൽ തന്നെ പ്രശ്നം നേരിട്ടിട്ടുള്ള ഒരാളാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ തെളിവുകൾ ജോമോനെതിരാണ്. അതുകൊണ്ടുതന്നെ ജോമോന്റെ അശ്രെദ്ധ ആയിരിക്കും ഇത്രയും വലിയ മരണനിരയ്ക്ക് കാരണമായത് എന്ന് അറിയുന്നു. ഇതിനിടയിലാണ് കുട്ടികളും മറ്റു പകർത്തിയ ജോമോന്റെ ഒരു വീഡിയോ കൂടി സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വാഹനം ഓടിക്കുന്നതിനിടയിൽ എഴുന്നേറ്റു നിന്നുകൊണ്ട് ജോമോൻ വണ്ടി ഓടിക്കുന്ന ഒരു ചിത്രമാണ് കാണാൻ സാധിച്ചിരിക്കുന്നത്. ഈ ഒരു വീഡിയോയും സോഷ്യൽ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. എഴുന്നേറ്റ് നൃത്തം ചെയ്തുകൊണ്ടാണ് ജോമോൻ വാഹനമോടിക്കുന്നത്. ഇത് തന്നെ എത്രയാ അശ്രദ്ധപരമായാണ് വാഹനത്തെ ജോമോൻ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഒരു നിർണായകമായ തെളിവ് തന്നെയാണ് ഇത് എന്നു മനസ്സിലാക്കുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ജോമോനേതിരെ പുതിയ വകുപ്പുകൾ ചുമത്തുമോ എന്നാണ് ഇപ്പോൾ ആളുകൾ ഉറ്റുനോക്കുന്നത്. വലിയ തോതിലുള്ള പ്രക്ഷോഭങ്ങളാണ് ഈ വീഡിയോ പുറത്തു വന്നതിനു ശേഷം സോഷ്യൽ മീഡിയയിലും മറ്റും ആയി ഉയരുന്നത്. കുട്ടികളുടെ ജീവൻ വച്ച് ഇത്തരത്തിലുള്ള തമാശകൾ വാരരുത് എന്നാണ് ആളുകൾ പറയുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് എങ്കിലും ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്നും കൊച്ചുകുട്ടികളുടെ ജീവൻ വെച്ചാണോ ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്തുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. എഴുന്നേറ്റ് നിന്നുള്ള നൃത്തം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ജോമോൻ ലഹരിയുടെ അവസ്ഥയിലാണ് എന്നും. വാഹനം കയ്യിൽ കിട്ടിക്കഴിഞ്ഞാൽ ആയാൽ ഡ്രൈവറാണ് മനസ്സിലാക്കി തന്റെ ജോലി കൃത്യമായി ചെയ്യുകയാണ് വേണ്ടത് എന്നുമാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്.

സർക്കാർ സംവിധാനങ്ങളെ നോക്ക് കുത്തി ആക്കികൊണ്ടാണ് രാത്രിയിൽ വലിയ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത് എന്ന് പറയാതെ വയ്യ. പ്രഹസനം എന്ന രീതിയിൽ ആണ് ഇപ്പോൾ കാണുന്ന ചെക്കിങ് ഉള്ളത്. ശമ്പളം കൃത്യമായി വാങ്ങി സുഖമായി കിടന്നുറങ്ങുകയാണ് ഉദ്യോഗസ്ഥർ. അല്ലെങ്കിൽ ഇവരുടെ കമ്മീഷൻ അടിച്ചു മാറ്റി തോന്ന്യവാസം ചെയ്യാൻ കൂട്ട് നിൽക്കുന്നു എന്ന് തന്നെ കരുതേണ്ടി വരും. ശക്തമായ നിയമങ്ങൾ ഇനിയും വന്നില്ലെങ്കിൽ ഈ അഴിഞ്ഞാട്ടം തുടരും എന്നതിൽ യാതൊരു സംശയവും ഇല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply