ഉണ്ണി മുകുന്ദൻ ഒരു പച്ചയായ മനുഷ്യൻ ആണ് – പിന്തുണയ്ക്കാത്ത ആളുകൾക്ക് വേണ്ടി സ്വന്തം സമയമോ ഊർജമോ കളയരുത് ! ജോമോൾ ജോസഫിന്റെ കുറിപ്പ് വൈറൽ

വ്യത്യസ്തമായ കുറിപ്പുകളും ശക്തമായ നിലപാട് കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയയായ യുവതിയാണ് ജോമോൾ ജോസഫ്. പറയാനുള്ള കാര്യങ്ങൾ എല്ലാം യാതൊരു ഭയമില്ലാതെ വെട്ടിത്തുറന്ന് പറയുന്നതിനാൽ ഒരുപാട് വിമർശനങ്ങളും നേടാറുണ്ട്. നടൻ സുരേഷ് ഗോപിക്കും കിറ്റക്സ് ഉടമയ്ക്കെതിരെ ജോമോൾ ജോസഫ് പങ്കുവെച്ച കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ പ്രശസ്ത യുവതാരത്തിനെ പിന്തുണച്ചു കൊണ്ട് ജോമോൾ പങ്കു വെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാവുന്നത്.

യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയെടുത്ത നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച താരം തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായകനായിട്ട് ആയിരുന്നു സിനിമ അരങ്ങേറ്റമെങ്കിലും പിന്നീട് സഹനടനായും വില്ലനായും എല്ലാം വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകപ്രീതി നേടിയെടുത്തു ഉണ്ണി മുകുന്ദൻ.

“മാളികപ്പുറം” എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമായി മാറി അദ്ദേഹം. മലയാളികൾ സ്നേഹത്തോടെ മസിൽ അളിയാ എന്ന് വിളിക്കുന്ന ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് “മല്ലൂസിംഗ്” എന്ന ചിത്രമാണ്. ഈ ചിത്രത്തിന് ശേഷമാണ് യുവതാര നിരയിൽ ഉണ്ണി മുകുന്ദൻ സ്ഥാനം പിടിച്ചത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് താരം നേടിയെടുത്ത താര പദവികൾ എല്ലാം.

ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ഉണ്ണി മുകുന്ദന്റെ “മാളികപ്പുറം” എന്ന ചിത്രം വമ്പൻ ഹിറ്റ് ആയിരിക്കുകയാണ്. അടുത്തിടെ ഒരു യൂട്യൂബറെ താരം തെറിവിളിച്ച സംഭവം വലിയ വിവാദമായിരുന്നു. സീക്രട്ട് എജെന്റ് എന്ന യൂട്യൂബറിനെ തെറി വിളിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. ഉണ്ണി മുകുന്ദൻ കാണിച്ചതിൽ ഒരു കുഴപ്പവുമില്ല എന്നും തെറി വിളിക്കേണ്ടിടത്ത് തെറി വിളിക്കണമെന്നും ആണ് ജോമോളിന്റെ അഭിപ്രായം.

രണ്ടെണ്ണം കൊടുക്കേണ്ടിടത്ത് കൊടുക്കുക തന്നെ വേണം. എന്നാൽ മാത്രമേ ഈ നാട്ടിൽ ജീവിക്കാൻ പറ്റുകയുള്ളൂ എന്ന് ജോമോൾ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മലയാള സിനിമയിൽ ഇത് ആദ്യമായിട്ടല്ല ഭക്തി, വിശ്വാസം എന്നിവ സിനിമയുടെ ഭാഗമായി മാറുന്നത്. ഇതിന്റെയൊക്കെ വാണിജ്യ സിനിമകൾ മലയാളത്തിൽ ഇറങ്ങുകയും അതെല്ലാം വലിയ ബിസിനസായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു സിനിമ ഉണ്ണിമുകുന്ദൻ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു.

ആ സിനിമ വലിയ വിജയമായി തീരുകയും ചെയ്തു. അതിനെന്താണ് തെറ്റ് എന്ന് ജോമോൾ ജോസഫ് ചോദിക്കുന്നു. ഭക്തിയും വിശ്വാസവും ചിലർക്ക് പണം ഉണ്ടാക്കാൻ ഉള്ള മാർഗങ്ങളും മറ്റു ചിലർക്ക് അവരുടെ പണവും സമയവും ചിലവഴിക്കാനുള്ള വഴികളും ആണല്ലോ എന്ന് ജോമോൾ കുറിച്ചു. ഭക്തി ആയാലും സിനിമയായാലും വിശ്വാസമായാലും ഒരു വിഭാഗം ആളുകൾ അതിനെ പിന്തുണയ്ക്കുകയും മറു വിഭാഗം ആളുകൾ വിമർശിക്കുകയും ചെയ്യും.

നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും ഭക്തിയും വിശ്വാസവും പ്രമേയമാക്കി വാണിജ്യ സിനിമ ചെയ്‌ത്‌ തെളിയിച്ച ആൾ ആണ് ഉണ്ണി. ബിസിനസുകാരൻ എന്ന നിലയിലും തനിക്ക് നേരെ വരുന്ന അഭിനന്ദനങ്ങള്‍ പൂച്ചെണ്ടുകളായി സ്വീകരിക്കുന്നതോടൊപ്പം തന്നെ വിമർശനങ്ങളെ ക്രിയാത്മകമായി സമീപിക്കാനും ഉണ്ണി മുകുന്ദന് കഴിയേണ്ടതുണ്ട്. വിമർശനങ്ങളെ പരിഗണിക്കുന്നതും അവഗണിക്കുന്നതെല്ലാം വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.

വിമർശിക്കാനും പ്രതികരിക്കാനും ഓരോരുത്തർക്കും അവരുടേതായ ചോയ്‌സ് ഉണ്ട്. പലപ്പോഴും ഇന്ന് മലയാള സിനിമകൾ തെറ്റായ വിമർശനങ്ങളും, നെഗറ്റീവ് റിവ്യൂകളും, ഫാൻ ഫൈറ്റുകളും കാരണം നശിച്ചു പോകുന്നതാണ് നമ്മൾ കാണുന്നത്. ഉണ്ണി മുകുന്ദന് സംഘപരിവാർ ബന്ധം ഉണ്ടെന്നതോ അയാളുടെ രാഷ്ട്രീയമോ ഒന്നും അയാളുടെ സിനിമകളിൽ വിമർശിക്കാനുള്ള അടിസ്ഥാനം ആകരുത്. സിനിമയുടെ പ്രമേയവും സാങ്കേതിക മികവും അതിൽ അഭിനയിച്ചവരുടെ പ്രകടനവും സംഗീതവും അങ്ങനെയുള്ള വശങ്ങൾ നോക്കിയായിരിക്കണം സിനിമയെ വിമർശിക്കുന്നതും അഭിനന്ദിക്കുന്നതും.

എന്നാൽ “മാളികപ്പുറം” എന്ന സിനിമയെ വിമർശിച്ചവരിൽ ഭൂരിഭാഗം ആളുകളുടെയും വിഷയം ഉണ്ണിയുടെ രാഷ്ട്രീയം മാത്രമായിരുന്നു. ഈ പ്രവണതകൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ് എന്ന് ജോമോൾ ജോസഫ് പറയുന്നു. സൗജന്യമായി തന്റെ അക്കൗണ്ട് വഴി താൻ ഇടുന്ന ഫേസ്ബുക്ക് ഫോട്ടോകളും വീഡിയോകൾ പോലും ഒരു പൈസ നൽകാതെ വിമർശിക്കാനുള്ള അവകാശം ആളുകൾക്കുണ്ട്. അപ്പോൾ പിന്നെ നൂറ് 150 രൂപ ചിലവാക്കി സിനിമയുടെ ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകർക്ക് സിനിമയെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.

എന്നാൽ അത് ചെയ്യുന്നത് ക്രിയാത്മകമായിട്ടായിരിക്കണം. ഒരു ബിസിനസുകാരൻ, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ ഉണ്ണി മുകുന്ദൻ സ്വയം തെളിയിച്ചു കഴിഞ്ഞു. “മാളികപ്പുറം” എന്ന സിനിമ വലിയ സിനിമകൾ ചെയ്യാൻ ഉണ്ണിക്ക് പ്രചോദനമാകും എന്നും തെളിയിക്കപ്പെട്ടു എന്ന് ജോമോൾ ജോസഫ് പറയുന്നു. പിന്തുണയ്ക്കാത്ത ആളുകൾക്ക് വേണ്ടി സ്വന്തം സമയമോ ഊർജമോ കളയാതെ ആ സമയം കൂടി നിങ്ങളെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടി നൽകിയാൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകും എന്നും ജോമോൾ പറയുന്നു. ഏറ്റവും ഒടുവിൽ ഉണ്ണിമുകുന്ദൻ ഒരു പാവം മനുഷ്യൻ ആണെന്നും, പച്ചയായ മനുഷ്യനാണ് എന്നും, നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നും ജോമോൾ ജോസഫ് കുറിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply