കൂടത്തായി കേസിൽ ജോളിയെ രക്ഷിക്കുന്നത് ആര് ?കേസ് ഈ പോക്കാണെങ്കിൽ ജോളി ഉടൻ പുറത്ത് വരും എന്ന് ജനം

കേരള മനസ്സാക്ഷിയെ തന്നെ ഒന്നൊടെ ഞെട്ടിച്ച വാർത്തയായിരുന്നു കൂടത്തായിലെ കൊലപാതകം. കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ച് അറിഞ്ഞ് എല്ലാവരും ഒരേപോലെ അമ്പരന്നു പോയിരുന്നു എന്നതാണ് സത്യം. ഇപ്പോൾ ഇതാ കൂടത്തായി കൊലപാതക കേസിൽ നിർണായകമായ ഒരു വഴിത്തിരിവ് വന്നിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

കൂടത്തായി ജോളി കൊന്നുവെന്ന് സംശയിക്കുന്ന നാല് മൃതദേഹങ്ങളിലും സൈനഡിന്റെ അംശം ഇല്ല എന്നാണ് ഇപ്പോൾ അറിയുന്നത് അതോടെ ഈ കൊലപാതക പരമ്പരയിൽ നിർണായകമായ വഴിത്തിരിവ് വന്നിരിക്കുകയാണ്. വീണ്ടും പുറംലോകം മുഴുവൻ ഞെട്ടലില്‍ ആയിരിക്കുകയാണ് എന്നതാണ് സത്യം. പിന്നെ എന്താണ് നടന്നിരിക്കുന്നത് എന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത് എന്താണ് ഈ കേസിൽ ഒരു അട്ടിമറി നടന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്.

മരണപ്പെട്ട ആളുകൾക്ക് എല്ലാം തന്നെ സൈനഡ് നൽകിയാണ് ജോളി കൊലപ്പെടുത്തിയത് എന്ന രീതിയിലുള്ള വാർത്തയായിരുന്നു പുറത്തു വന്നിരുന്നത്. ഇത് ജോളി അംഗീകരിച്ചു എന്നുള്ള വാർത്തകളും പുറത്തു വന്നു. എന്നാൽ ഇപ്പോൾ വീണ്ടും കേസിൽ ഒരു അട്ടിമറി നടന്നു എന്ന തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്രയും കോളിളക്കം ഉണ്ടാക്കിയ ഒരു കേസിൽ എന്താണ് സംഭവിച്ചത് എന്നാണ് ഇപ്പോൾ ആളുകൾ ഒരേപോലെ ചോദിക്കുന്നത്.. പെട്ടെന്ന് ഇത്തരത്തിൽ ജോലിക്ക് അനുകൂലമായ തരത്തിലുള്ള ഒരു റിപ്പോർട്ട് എങ്ങനെ വന്നുവെന്നും ആളുകൾ അമ്പരക്കുന്നുണ്ട്. കൂടത്തായി നടന്ന കൊലപാതക പരമ്പരകളുടെ പിന്നിൽ ജോളിയാണ് എന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകൾ എല്ലാം തന്നെ പുറത്ത് വന്നതായിരുന്നു.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോളിയെ അറസ്റ്റ് ചെയ്യുന്നത് പോലും. എന്നാൽ ഇപ്പോൾ ജോളി കൊല ചെയ്ത് വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ഇത്തരത്തിൽ പുതിയ തരത്തിലുള്ള പ്രസ്താവനകൾ നിലനിൽക്കുന്നത്. ഇത്തരം തെളിവുകൾ പുറത്തു വന്നതോടെ ഇനി കേസ് നിലനിൽക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ടു തന്നെ ജോളി കേസിൽ നിന്നും രക്ഷപ്പെടും എന്നുള്ളതും ഉറപ്പാണ്.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ ഭരണ വ്യവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ടോ എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. കേസിൽ നിർണായകമായ വഴിതിരിവ് സംഭവിച്ചത് കൊണ്ട് തന്നെ തുടർന്നുള്ള കാര്യങ്ങൾ അറിയാൻ വലിയ ആകാംക്ഷയോടെ തന്നെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്.. ഇതിനു മുൻപ് മുൻകൂർ ജാമ്യത്തിന് വേണ്ടി ജോളി ശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് ജാമ്യം തള്ളി പോവുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply