കോടികൾ പൊടിച്ചു വീട് മോടി പിടിപ്പിച്ചിട്ടും കുളിമുറി ഇന്നും കൊളുത്ത് ഇല്ലാതെ ആണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്ന് ജാൻവി – കാരണം വെളിപ്പെടുത്തി നടി

ബോളിവുഡിലെ ലേഡീ സൂപ്പർസ്റ്റാറായി വാഴ്ന്നിരുന്ന താരസുന്ദരി ആണ് ശ്രീദേവി. ശ്രീദേവിയുടെ മൂത്ത മകളാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപ്പൂറിന്റെയും മൂത്ത മകളായ ജാൻവി കപൂർ അമ്മയ്ക്ക് പിന്നാലെ അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുകയായിരുന്നു. എന്നാൽ മകളുടെ ആദ്യ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ശ്രീദേവി ഈ ലോകത്തോട് വിട പറയുകയായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ തീരാദുഖത്തിലാഴ്ത്തി.

വിവാഹം കഴിഞ്ഞ് കുടുംബ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടു പോയിരുന്ന ശ്രീദേവി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. തെന്നിന്ത്യൻ സിനിമകളിൽ നിന്നുമായിരുന്നു ശ്രീദേവി ബോളിവുഡിലേക്ക് ചുവടു വെക്കുന്നത്. ശ്രീദേവിയോടെന്ന പോലുള്ള അടുപ്പം തന്നെയാണ് ആരാധകർക്ക് മകൾ ജാൻവിയോടും. ഇപ്പോൾ ഇതാ തന്റെ വീടിനെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ജാൻവി കപൂർ വീട്ടിലെ കാഴ്ചകൾ പ്രേക്ഷകർക്ക് അവതരിപ്പിച്ചത്. ലേഡീ സൂപ്പർസ്റ്റാർ ശ്രീദേവി ആദ്യമായി വാങ്ങിയ വീടാണിത്. വാങ്ങിയ ആദ്യ നാളുകളിൽ ഈ വീട് തീർത്തും വ്യത്യസ്തമായിരുന്നു. മകളുടെ വിവാഹശേഷം ഉള്ള ശ്രീദേവിയുടെ ചില സ്വപ്നങ്ങൾ ഈ വീട്ടിൽ ഇന്നുമുണ്ട്. ചെന്നൈയിലുള്ള ബംഗ്ലാവിന്റെ കാഴ്ചയാണ് ജാൻവി ആദ്യം അവതരിപ്പിച്ചത്. ഈ വീഡിയോയിൽ പിതാവ് ബോണി കപൂർ എത്തുന്നുണ്ട്.

വീട്ടിലുള്ള ഓഫീസ് മുറിയിലായിരുന്നു അദ്ദേഹം. ജാൻവിയുടെ മറ്റു ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. ഈ വീടിന്റെ കുളിമുറിയിൽ ഒരു പ്രത്യേകതയുണ്ട് എന്ന് ജാൻവി പങ്കു വെക്കുന്നു. കുളിമുറിയിൽ ഒരു പ്രത്യേക കാരണം കൊണ്ട് ഇപ്പോഴും കൊളുത്തുപിടിപ്പിച്ചിട്ടില്ലെന്ന് ജാൻവി കപൂർ പറയുന്നു. ഓരോ യാത്രകൾ പോകുമ്പോഴും ലോകം മുഴുവൻ സഞ്ചരിച്ച് വീട് അലങ്കരിക്കാനുള്ള പല വസ്തുക്കളും ശ്രീദേവി എത്തിക്കും ആയിരുന്നു.

മകൾ വിവാഹിതയായ ശേഷം വീടിന്റെ മുഖച്ഛായ മാറ്റണം എന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹം. 2018ൽ ശ്രീദേവിയുടെ വിയോഗത്തിനു ശേഷം ആയിരുന്നു ഈ വീട് പുനരുദ്ധാരണം ചെയ്തത്. കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനുള്ള ഒരു സ്ഥലം എന്ന ലക്ഷ്യത്തോടെയാണ് വീട് പുതുക്കിയത്. വീട് പഴയതാണെങ്കിലും ശ്രീദേവിയുടെ ഒരുപാട് ഓർമ്മകൾ ഈ വീട്ടിലുണ്ടെന്ന് ജാൻവി പറയുന്നു. അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇപ്പോഴും വീട്ടിലെ കുളിമുറി കൊളുത്തില്ലാതെ നിലനിർത്തുന്നത്.

ശ്രീദേവിയുടെ വലിയൊരു ഭയം തന്നെയായിരുന്നു അതെന്ന് ജാൻവി തുറന്നു സമ്മതിക്കുന്നു. കുളിമുറിക്കുള്ളിൽ കയറി വാതിൽ കൊളുത്തിട്ട് മകൾ ആൺകുട്ടികളുമായി ഫോണിൽ സംസാരിക്കുമെന്ന ഭയം ശ്രീദേവിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് കുളിമുറിയിൽ കയറിയാൽ കൊളുത്തിടരുത് എന്ന് ശ്രീദേവി മക്കളോട് നിർദേശിക്കുമായിരുന്നു. അതു കൊണ്ടു തന്നെ വീട് മുഴുവൻ മോടി പിടിപ്പിച്ചിട്ടും ഇപ്പോഴും കുളിമുറി കൊളുത്തില്ലാതെ നിലനിർത്തി ഇരിക്കുകയാണ് കുടുംബം. ശ്രീദേവി സ്വന്തം കൈ കൊണ്ട് പെയിന്റ് ചെയ്ത് ചില വസ്തുക്കളും ശ്രീദേവിയുടെ പെയിന്റിംഗുകളും എല്ലാം ഈ വീട്ടിൽ ഇപ്പോഴും കാണാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply