ഇനി ആരും വരണ്ട എനിക്ക് ഇവനെ മതി ഞാൻ ഇവനൊപ്പം ജീവിച്ചോളാം

കോവളത്ത് നിന്നും കല്യാണത്തിന് മുൻപ് പെൺകുട്ടിയെ ബലം പ്രയോഗിച്ച പോലീസ് കൊണ്ടുപോയ അഖിലിന്റെയും ആൽഫിയുടെയും വാർത്തകൾ ആയിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയ കൗമാരക്കാരായ കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ആയിരുന്നു ഇവർ എന്ന് പറയാം. എൻറെ അച്ഛനും അമ്മയും ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട അഖിലിന്റെ ബന്ധം അറിഞ്ഞപ്പോൾ എന്റെ പഠിത്തം വരെ നിർത്താൻ തീരുമാനിച്ചു. എൻറെ ചേട്ടൻ എന്നോട് പറഞ്ഞത് ഇനി പഠിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നാണ്. അപ്പോഴാണ് ഞാൻ ഇവനോട് വരാൻ പറഞ്ഞത് വന്നില്ല എങ്കിൽ ഞാൻ സൂയിസൈഡ് ചെയ്യുമെന്ന് പറഞ്ഞിരുന്നു.

അതുകൊണ്ടാണ് ഇവൻ വന്നത് എന്നെ തിരക്കി ഇനി ആരും വരണ്ട എനിക്ക് ഇവൻറെ കൂടെ ജീവിച്ചാൽ മതി ഞാൻ ഇവന്റെ കൂടെ ജീവിച്ചോളാം. ഇത്രയും കാലം വളർത്തി വലുതാക്കിയ മാതാപിതാക്കളെയും സഹോദരനെയും ഒക്കെ ഒരു നിമിഷം കൊണ്ട് വേണ്ട എന്ന് പറഞ്ഞ് കേവലം ഒരു വർഷം മാത്രം പരിചയമുള്ള ഒരു ചെറുപ്പക്കാരൻ ഒപ്പം ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോയി കൊള്ളാമെന്നാണ് ഈ പെൺകുട്ടി തീരുമാനിച്ചത് ഇതിന് വളരെയധികം വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത്.

ഉമ്മയും വാപ്പയും സമ്മതിച്ചിരുന്നുവെങ്കിൽ ഞങ്ങൾ സന്തോഷമായി ജീവിച്ചേനെ എന്നും ആൽഫി പറയുന്നുണ്ട്. ജീവിതാവസാനം വരെ ഞങ്ങൾ ഒരുമിച്ച് ഉണ്ടാകുമെന്നും ഞാൻ ജോലി ചെയ്ത അവളെ നോക്കും എന്നുമാണ് അഖിൽ പറയുന്നത് ഉടനെ ജോലിയാകും ഞങ്ങൾ ഇപ്പോൾ സന്തോഷത്തിലാണ് എന്നും അഖിൽ പറയുന്നു. പോലീസ് ബലംപ്രയോഗിച്ച് ഈ പെൺകുട്ടിയെ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു എന്നാൽ ഈ പെൺകുട്ടി അഖിൽനൊപ്പം പോകണം എന്ന് തീരുമാനിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ചെയ്തത്.

യുവതലമുറയിൽ ഇന്ന് ഇൻസ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും ഒക്കെ പ്രഭാവം വളരെ വലുതാണെന്ന് ഈ ഒരൊറ്റ വാർത്തയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും. പ്രണയത്തെ ഒരിക്കലും പരിഹസിക്കുകയല്ല എങ്കിൽ പോലും സ്വന്തമായി ഒരു വരുമാനം ഇല്ലാതെ വിവാഹം എന്ന് തീരുമാനത്തിലേക്ക് എത്തുന്നത് ഏറ്റവും വലിയ മണ്ടത്തരം തന്നെയാണെന്നാണ് ചില കമന്റുകളിലൂടെ പറയുന്നത്. കുറച്ചുകാലം കൂടി കാത്തിരിക്കാം ആയിരുന്നില്ലേ നിങ്ങൾക്ക് എന്നും ചിലർ ചോദിക്കുന്നു. പോലീസ് ഇടപെട്ടതുകൊണ്ടാണ് ഇത് ഇത്രയും വലിയ രീതിയിൽ ശ്രദ്ധ നേടിയ വിഷയമായി മാറിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply