തന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് എന്നെ ഇട്ടിട്ട് പോയി – ജോലി ഒന്നും ഇല്ലാതെ 8 മാസത്തോളം നേരിട്ടത് വല്ലാത്ത അവസ്ഥ ! ഒന്ന് വിളിച്ചാൽ പോലും ആരും ഫോൺ എടുത്തില്ല ! തകർന്നു പോയ സാഹചര്യം തുറന്ന് പറഞ്ഞു ജയറാം

പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച നടനാണ് ജയറാം. ഇന്നും മലയാളി മനസ്സിൽ മുന്നിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് താരം. തന്റെ ജീവിതത്തിൽ സിനിമ ഇല്ലാതിരുന്ന ചില നാളുകളെ കുറിച്ച് ജയറാം മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിലൂടെ സംസാരിച്ചിരുന്നു. താരത്തിന്റെ ആ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എട്ടു മാസമാണ് താൻ സിനിമയൊന്നുമില്ലാതെ വീട്ടിൽ കഴിഞ്ഞത് എന്നും അപ്പോൾ ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്നും ജയറാം തുറന്നു പറയുന്നു.

സ്ഥിരമായി തന്നെ വിളിക്കാറുണ്ടായിരുന്ന ആളുകൾ പോലും തന്നെ പിന്നീട് വിളിക്കാതെയായി എന്നും താരം കൂട്ടിച്ചേർത്തു. തന്റെ കൂടെ 12 വർഷത്തോളം മേക്കപ്പ് മാൻ ആയി നിന്ന് വ്യക്തി പണിയൊന്നും ഉണ്ടാകില്ല എന്ന് കരുതി പോവുകയായിരുന്നു എന്നും ജയറാം പറയുന്നു. നമുക്ക് വിജയം ഇല്ലെങ്കിൽ ആളുകളെല്ലാം സ്ഥലം വിട്ടു കളയുമെന്നും ഒരാൾപോലും നമ്മൾ വിളിച്ചാൽ ഫോൺ എടുക്കില്ല എന്നും നമ്മളോട് വ്യത്യസ്തമായി പെരുമാറി കളയുമെന്നും നടൻ പറഞ്ഞു.

എന്നാൽ സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ നമ്മൾ ഇവരിൽ നിന്നും ആഗ്രഹിക്കുന്നില്ല എന്നും വല്ലപ്പോഴും ഒക്കെയുള്ള ഒരു കോളാണ് പ്രതീക്ഷിക്കുന്നത് എന്നും അതൊക്കെയല്ലേ സന്തോഷം എന്നും ജയറാം പറയുന്നത്. പരാജയങ്ങൾ എല്ലാ മേഖലകളിലും ഉള്ളതാണ് എന്നും പരാജയങ്ങൾ അനിവാര്യമാണ് എന്നും പൈസ ഒരുപാട് വന്നുകൊണ്ടിരിക്കുന്ന സമയത്ത് വലിയ വിലകൾ ചിലവാക്കുമ്പോൾ അതിന് വിലയുണ്ടാകില്ല എന്നും എന്നാൽ ഒരുപാട് കഷ്ടപ്പെട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ ആ സന്തോഷം മറ്റൊന്ന് തന്നെയാണെന്ന് നടൻ വ്യക്തമാക്കി.

കഴിഞ്ഞ ഒരു ദിവസം ജയറാം പങ്കുവെച്ച മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ വീട് വളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്നും ഫ്രഷ് ആയിട്ടുള്ള പച്ചക്കറികൾ വിളവെടുക്കുന്ന താരത്തിന്റെ വീഡിയോ ആണ് അത്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ താരത്തിന്റെ മറക്കുടയാൽ മുഖം മറക്കുന്നു എന്ന ഗാനമാണ് വീഡിയോയിൽ പശ്ചാത്തലമായി നൽകിയിരിക്കുന്നത്.

കൃഷിക്ക് പുറമേ സ്വന്തമായി ഒരു പശു ഫാമും നടനുണ്ട്. 100 പശുക്കളാണ് താരത്തിന്റെ ഫാമിൽ നിലവിലുള്ളത്. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കൾക്കായി നൽകിയിരിക്കുന്നത്. ഫാമിലുള്ള പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിലേക്ക് ആവശ്യമായ വൈദ്യുതിയും ഉണ്ടാക്കുന്നത്. ഇതുകൂടാതെ തേങ്ങ കൃഷിയും നെൽ കൃഷിയും താരം നടത്തുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply