രണ്ടിനെയും ഒരുമിച്ചു കെട്ടിച്ചു വിടാൻ ആയിരുന്നു ആഗ്രഹം ! അതോണ്ട് ഒരു സായിപ്പിനെ നോക്കാൻ മോളെ ഏൽപ്പിച്ചിട്ടുണ്ട് – ജയറാം പറഞ്ഞത് കേട്ടോ

മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച താരദമ്പതികളാണ് ജയറാമും പാർവതിയും. മകൻ കാളിദാസ് ജയറാം മലയാളം, തമിഴ് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ നിരവധി ചിത്രങ്ങൾ അഭിനയിച്ച് സജീവമാണ്. മകൾമാളവിക ജയറാം മോഡലിങ്ങിലും സ്പോർട്സിലുമൊക്കെ കൈവച്ചതിന് ശേഷം ഇപ്പോൾ അഭിനയരംഗത്തേക് ചുവടു വെയ്ക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താര കുടുംബം. താരങ്ങളുടെ ചിത്രങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്.

മികച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരങ്ങൾ അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. എപ്പോഴും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഈ താര കുടുംബം. ഈ അടുത്തിടെയാണ് പാർവതി തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്കും മുന്നിൽ പങ്കുവെക്കാൻ തുടങ്ങിയത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു നടി. മോഡലായ തരുണി കലിങ്കരായരാണ് കാളിദാസന്റെ പ്രണയിനി. 2021 മിസ്സ് ഡിവ റണ്ണറപ്പുകൂടിയാണ് തരുണി. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഇരുവരും ഇപ്പൊൾ.

22 വയസ്കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് കാളിദാസ് തന്റെ ഗേൾഫ്രണ്ടിനെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. കാളിദാസന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ഗേൾഫ്രണ്ട് തരിണി ഇപ്പോൾ. തരിണി കാളിദാസിന്റെയും കുടുംബത്തിന്റെയും ഒപ്പമുള്ള ചിത്രങ്ങൾ ഇതിനുമുമ്പ് തന്നെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്ക് വെച്ചിരുന്നു. അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ഇപ്പോൾ കാളിദാസ് ജയറാം.

കഴിഞ്ഞദിവസം ജയറാം പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറസാന്നിധ്യമായിരിക്കുന്നത്. നടി ആനയും സോനാ നായറും പാർവതിയെ തിരക്കുന്നതും അമ്മായിഅച്ഛൻ ആകാൻ പോവുകയാണ് അല്ലേ എന്ന് ജയറാമിനോട് ചോദിക്കുന്നതുമായ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. അമ്മായിയച്ഛൻ ആകാൻ പോകുകയാണ് എന്നും രണ്ട് വിവാഹങ്ങളും ഒരുമിച്ച് നടത്തണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ജയറാം പറയുന്നുണ്ട്. ചിലവ് ചുരുക്കാൻ ആണോ എന്നായിരുന്നു ചിരിച്ചുകൊണ്ട് ആനി ചോദിച്ചത്.

മകൾ മാളവിക വീണ്ടും ഒരു കോഴ്സ് പഠിക്കാനായി ഇംഗ്ലണ്ടിൽ പോയിരിക്കുകയാണ് എന്നും ഒരു സായിപ്പിനെ എങ്കിലും അടിച്ചുകൊണ്ടുവരാനാണ് താൻ അവളോട് പറഞ്ഞിരിക്കുന്നത് എന്നും ജയറാം പറയുന്നുണ്ട്. എന്നാൽ സായിപ്പന്മാർ അവിടെ ജീവിക്കാൻ നിവൃത്തിയില്ലാതെയാണ് നടക്കുന്നത് എന്നും വിളിച്ചാൽ അപ്പോൾ തന്നെ വരാൻ റെഡിയാണ് എന്നുമാണ് മോൾ വിളിച്ചപ്പോൾ പറഞ്ഞത് എന്നും ജയറാം പറയുന്നുണ്ട്. പിന്നീട് മരുമകൾ നല്ല സുന്ദരിയാണ് എന്നും ആനി ജയറാമിനോട് പറയുന്നുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply