ഐശ്വര്യ ലക്ഷ്മിക്ക് ജയറാമേട്ടനോടുള്ള സ്നേഹം കണ്ടോ !

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ മികച്ച ഒരു നടിയും മോഡലും ആണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന മലയാള ചിത്രത്തിലൂടെയാണ് മോഡലായിരുന്ന ഐശ്വര്യ ലക്ഷ്മി തന്റെ സിനിമ ലോകത്തേക് ചുവടെ എടുത്തുവച്ചത്. 2014 മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ഐശ്വര്യ 2017ലായിരുന്നു തന്റെ ആദ്യചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചത്.

പിന്നീട് 2017 പുറത്തിറങ്ങിയ മായാനദി എന്ന ചിത്രത്തിൽ ഐശ്വര്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ടോവിനോ തോമസിന്റെ നായികയായിട്ടായിരുന്നു തന്റെ രണ്ടാമത്തെ ചിത്രമായ മായാനദിയിൽ ഐശ്വര്യ അഭിനയിച്ചത്. പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, ബ്രദേഴ്സ് ഡേ, കാണെക്കൊണെ, അർച്ചന 31 നോട്ടൗട്ട് തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു. 2022 പുറത്തിറങ്ങിയ പൊന്നിയന്‍ സെൽവൻ എന്ന തെന്നിന്ത്യൻ സിനിമയിൽ താരം പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ കരിയറിലെ മറ്റൊരു വിജയ കിരീടം ചൂടി.

മണി രത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഐശ്വര്യാറായി, തൃഷ, കാർത്തി, ചിയാൻ വിക്രം, ജയറാം, ജയം രവി, ശോഭിത ധൂലിപാല, പ്രഭു, ആർ. ശരത്കുമാർ, വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, ആർ. പാർഥിബൻ, ലാൽ തുടങ്ങിയ തെന്നിന്ത്യയിലെ മികച്ച മറ്റു താരങ്ങളും അണിനിരന്നിരുന്നു. ചിത്രത്തിന്റെ സംഗീതം എ. ആർ. റഹ്മാൻ നിർവഹിച്ചത്. നിരവധി ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് ഈ ചിത്രം 500 കോടി നേടി.

2022-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി ഈ ചിത്രം മാറി. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് സിനിമയാണ് പൊന്നിയൻ സെൽവൻ. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 15-ാമത്തെ ഇന്ത്യൻ സിനിമ എന്ന തലക്കെട്ടും ഇത് സ്വന്തമാക്കി. 2022-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും പൊന്നിയൻ സെൽവൻ മാറി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പല പരിപാടികളുടെ വീഡിയോകളും ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം നിരന്നിറിക്കവേ ജയറാം വരുമ്പോൾ ഐശ്വര്യ ലക്ഷ്മി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. നിരവധി കമന്റുകളും ലൈക്കുകളും ആണ് ഇത്തരത്തിലുള്ള താരങ്ങളുടെ വീഡിയോകൾക്ക് കീഴെ വന്നുകൊണ്ടിരുന്നത്. ഐശ്വര്യ ലക്ഷ്മിക്ക് ജയറാമേട്ടനോടുള്ള സ്നേഹം കണ്ടോ എന്ന തരത്തിലുള്ള കമന്റുകളാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply