പത്മരാജന്റെ മുന്നിൽ 30 വർഷങ്ങൾക്ക് മുൻപേ നടന്ന ഒരു രഹസ്യ മോതിര മാറ്റം ! ജയറാം പാർവതി പ്രണയത്തിലെ ആദ്യ കാൽവെപ്പ്

പത്മരാജൻ ചിത്രങ്ങളുടെ ഒരുകാലത്തെ നിറസാന്നിധ്യമായിരുന്നു ജയറാം എന്ന് പറയണം ജയറാമിനെ കാര്യത്തിൽ തന്നെ വളരെയധികം ചലനങ്ങൾ ഉണ്ടാക്കിയിട്ടുള്ള ചിത്രങ്ങളാണ് പത്മരാജൻ സിനിമകൾ. ജയറാമിന്റെയും പാർവതിയുടെയും വളരെ അടുത്ത ഒരു സുഹൃത്ത് കൂടിയാണ് പത്മരാജൻ എന്ന് പറഞ്ഞാലും തെറ്റില്ല. ഇരുവർക്കും ശക്തമായ കഥാപാത്രങ്ങൾ നൽകിയിട്ടുള്ളത് പത്മരാജൻ ആയിരുന്നു. ജയറാം ചിത്രങ്ങളിലേ മികച്ച ചിത്രങ്ങളിൽ ഏറെയും പത്മരാജന്റെ സംവിധാനത്തിലുള്ളത് തന്നെയാണ്. പാർവതിയുടെ കാര്യമെടുക്കുകയാണെങ്കിൽ തൂവാനത്തുമ്പികൾ എന്ന ഒറ്റ ചിത്രം മതി പാർവതിയേ പ്രേക്ഷകർ ഓർത്തിരിക്കാൻ.

അത്രത്തോളം സ്വീകാര്യത ആയിരുന്നു ഈ ഒരു കഥാപാത്രത്തിന് ലഭിച്ചിരുന്നത്. തൂവാനതുമ്പികളിലെ രാധ എന്ന കഥാപാത്രത്തെ ആരും മറന്നു പോകില്ല. ക്ലാരയെക്കാൾ പലർക്കും ഇഷ്ടം ആയിരുന്നത് രാധയുടെ ഉറച്ച തീരുമാനങ്ങൾ ആയിരുന്നു. ജയറാമും പാർവ്വതിയും പ്രണയിക്കുന്ന സമയത്ത് ഒരുപാട് കോളിളക്കങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് ഇരുവരും പിന്നീടുള്ള അഭിമുഖങ്ങളിൽ ഒക്കെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അധികം ആരും കാണാത്ത ജയറാമിന്റെയും പാർവ്വതിയുടെയും പുതിയ ഒരു ചിത്രമാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ഇടം നേടിക്കൊണ്ടിരിക്കുന്നത്. പത്മരാജൻറെ മകനായ ആനന്ദ് പത്മരാജനാണ് ഈ ചിത്രം പങ്കു വച്ചത്. ഈ ചിത്രം പങ്കു വയ്ക്കുന്നതിനു ഒപ്പം ആനന്ദ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

. അച്ഛന്റെ ചിത്രത്തിന് മുൻപിൽ നിന്ന് ഒരു മോതിരം മാറ്റം. ഇവർ ഔദ്യോഗികമായി ദമ്പതികൾ ആകുന്നതിനു മുൻപ് അധികമാരുമറിയാത്ത ഒരു മോതിരം മാറ്റം എന്നു പറഞ്ഞുകൊണ്ടായിരുന്നു 30 വർഷങ്ങൾക്ക് മുമ്പുള്ള ജയറാമിന്റെയും പാർവതിയെയും രഹസ്യ മോതിരമാറ്റത്തിന്റെ ചിത്രം ആനന്ദ് പത്മരാജൻ പങ്കുവെച്ചത്. പൊന്നിയൻ സെൽവനിലെ മികച്ച കഥാപാത്രത്തിന് ജയറാമിന് ആശംസകൾ അറിയിക്കുവാനും ആനന്ദ് പത്മനാഭൻ മറന്നിരുന്നില്ല. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരുന്നു.

ഇരുവരും പ്രണയിച്ച് സമയത്ത് ആരും അറിയാതെ പത്മരാജന്റെ ചിത്രത്തിന് മുൻപിൽ വച്ച് മോതിരം മാറുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. വലിയ സ്വീകാര്യതയോടെയാണ് ഈ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴും ഒരു അഭിമുഖത്തിൽ വന്നാൽ ഇരുവർക്കും അവരുടെ പ്രണയത്തെ കുറിച്ച് സംസാരിക്കാൻ നൂറുനാവാണ്. കുട്ടികൾക്ക് പോലും വളരെ സുപരിചിതമായ ഒരു പ്രണയകഥയാണ് ഇവർക്ക് പറയാനുള്ളത് എന്നതും മറ്റൊരു സത്യമാണ്. ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്. ഈ ചിത്രങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply