നിലവിൽ അയാൾക്ക് 4 ഭാര്യമാരുണ്ട് – എന്നോട് ചോദിച്ചത് മകൾ ചക്കിയെ കെട്ടിച്ചു തരുമോ എന്നാണ് ! തന്റെ അവസ്ഥ തുറന്നു പറഞ്ഞു ജയറാം

നിലവിൽ അയാൾക്ക് 4 ഭാര്യമാരുണ്ട് - എന്നോട് ചോദിച്ചത് മകൾ ചക്കിയെ കെട്ടിച്ചു തരുമോ എന്നാണ് ! തന്റെ അവസ്ഥ തുറന്നു പറഞ്ഞു ജയറാം

ജയറാം പാർവതി താരകുടുംബത്തത്തെ മലയാളികൾക്കെല്ലാം വളരെ ഇഷ്ടമാണ്. ജയറാമിൻ്റെ ഭാര്യയായാ പാർവതി വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്നു. ജയറാമിനും പാർവതിക്കും രണ്ടു മക്കളാണ്. കാളിദാസ് ജയറാംമും ചക്കിയും. കാളിദാസ് ചെറുപ്പം മുതലെ സിനിമയിൽ ഉണ്ടായിരുന്നു. ബാലതാരമായി വന്ന കാളിദാസ് പിന്നീട് നായകനായും മാറി. ജയറാം കുടുംബവുമൊത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ രസകരമായ സംഭവം ഒരു ഷോയിൽ പറഞ്ഞിരുന്നു.

ജയറാം എപ്പോളും യാത്ര പോയാൽ ടൗണിൽ മുറിയെടുത്തിട്ട് സ്ഥലങ്ങൾ കാണാൻ പോകാറാണ് പതിവ്. എന്നാൽ അവിടെ കാട്ടിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു. താമസിക്കാനുള്ള സ്ഥലത്തിൻ്റെ പേര് നക്രു എന്നാണ്. പോകുന്ന വഴിയിൽ പുലിയെ ഒക്കെ കണ്ടിരുന്നു. അവിടെ എത്തിയപ്പോ ഫ്രണ്ടിലുള്ള രണ്ടു സ്ത്രീകളോട് റൂമിൻ്റെ താക്കോൽ ചോദിച്ചു. പക്ഷെ അവർ സിബ് തുറക്കുന്ന ആക്ഷൻ കാണിച്ചു. അപ്പോളാണ് ജയറാമിന് കാര്യം മനസ്സിലായത്.

അവിടെ അവർക്കുള്ള താമസം ടെൻഡിൽ ആണെന്ന്. എന്നാൽ രാത്രിയായപ്പോഴേക്കും പാർവതിക്ക് പേടിയായിതുടങ്ങി. പാർവതിയുടെ പേടികണ്ടപ്പോ ജയറാം ഫ്രണ്ടിൽ ഉണ്ടായിരുന്ന സ്ത്രീകളോട് ഇവിടെ ഞങ്ങൾക്ക് എന്ത് സെക്യൂരിറ്റി ആണ് ഉള്ളത് എന്നു ചോദിച്ചു. അവർ ജയറാമിന് കൊടുത്ത മറുപടി സെക്യൂരിറ്റീസ് ഇപ്പോൾ തന്നെ എത്തും എന്നായിരുന്നു. ഏതാനും സമയം കഴിഞ്ഞപ്പോ നാല് തടിമാടന്മാർ തോക്കൊക്കെ പിടിച്ചുകൊണ്ടു വന്നു.

അവരെ കണ്ടപ്പോ പിന്നെ പേടി അവരെയായി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുമായി നല്ല കമ്പിനിയായി മാറി. ആ സ്ഥലത്തുനിന്നും പിന്നെ പോയത് മാസൈ മാര എന്ന മാസൈ ഗോത്രവർഗക്കാർ താമസിക്കുന്ന സ്ഥാലത്തേക്കായിരുന്നു. പതിനഞ്ചു പശു ഉള്ളവർക്ക് ഒരു കാല്യാണം കഴിക്കാമെന്നും പശുവിൻ്റെ എണ്ണം കൂടുന്നതിനനുസരിച്ച് ഭാര്യമാരുടെ എണ്ണവും കൂട്ടാം. അവിടെ ജയറാമിനെ സ്ഥലങ്ങളൊക്കെ കാണിച്ചുകൊടുത്തത് ഈ കൂട്ടത്തിലെ യുവാവായിരുന്നു.

അയാൾ പശുവൊന്നും ഇല്ലാതെ തന്നെ നാലുകല്യാണം കഴിച്ചിരുന്നു. കാരണം അയാൾ പശുവിനെ ആക്രമിക്കാൻ നോക്കിയ സിംഹത്തെ കുന്തം ഉപയോഗിച്ച് വകവരുത്തിയിരുന്നു. അയാളുടെ ദേഹത്ത് സിംഹം ആക്രമിച്ച പാടുകൾ ഉണ്ട്. ചക്കി അയാളുമായി നല്ല ചങ്ങാത്തതിലാവുകയും മലയാളം വാക്കുകളൊക്കെ പഠിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും തിരിക്കുമ്പോ അയാൾ തനിക്കു ഒരു ആഗ്രഹം ഉണ്ടെന്നും സാധിച്ചു തരുമോ എന്നും ചോദിച്ചു.

ജയറാം കരുതിയത് പൈസക്കായിരിക്കും ചോദിക്കുക എന്നായിരുന്നു. എന്നാൽ അയാൾ ആവശ്യപ്പെട്ടത് തൻ്റെ അഞ്ചാമത്തെ ഭാര്യയായി ചക്കിയെ കല്യാണം കഴിച്ചുതരുമോ എന്നായിരുന്നു എന്നും ജയറാം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply