രവീന്ദ്രൻ മാഷെ കുറിച്ചുള്ള ജയചന്ദ്രന്റെ പരാമർശത്തിൽ നല്ല വിഷമം ഉണ്ട്. മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ടു 17 വർഷം ആകുന്നു – തുറന്നു പറഞ്ഞു മാഷുടെ ഭാര്യ

സംഗീതലോകത്തിന് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു പ്രതിഭ തന്നെയായിരുന്നു രവീന്ദ്രൻ മാഷ്. എത്ര എത്ര മനോഹരമായ ഗാനങ്ങൾ മലയാളിക്ക് അദ്ദേഹം സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഗാനങ്ങളെല്ലാം ഇന്നും മലയാളിയുടെ ഹൃദയത്തിലേക്ക് തന്നെയാണ് ചേക്കേറിയിട്ടുള്ളത്. സംഗീത സംവിധായകനായ രവീന്ദ്രനെ കുറിച്ച ഗായകൻ പി ജയചന്ദ്രൻ നടത്തിയ ഒരു പരാമർശം വലിയതോതിൽ തന്നെ അടുത്ത കാലത്ത് വാർത്തയായി മാറിയിരുന്നു. ഇപ്പോൾ ഈ കാരണത്തെക്കുറിച്ച് ഒരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് രവീന്ദ്രൻ മാഷിന്റെ ഭാര്യയായ ശോഭാ രവീന്ദ്രൻ.

ജയചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നും, എല്ലാവർക്കും ഓരോ കാര്യങ്ങളിലും അവരുടേതായ അഭിപ്രായങ്ങളും ഉണ്ടാകുമല്ലോ എന്നും എന്നാൽ ഇത് കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ഇത്രയും വർഷങ്ങൾ വേണ്ടി വന്നോ എന്നുമൊക്കെയാണ് ശോഭാ രവീന്ദ്രൻ ചോദിച്ചിരിക്കുന്നത്. രവീന്ദ്രൻ മാഷ് നമ്മെ പിരിഞ്ഞിട്ട് 17 വർഷങ്ങളോളം ആയിട്ടുണ്ട്. ഈ അഭിപ്രായം പറയാൻ ഇത്രയേറെ കാലങ്ങൾ എന്തിനാണ് ജയചന്ദ്രൻ എടുത്തതെന്നും അതുമാത്രം തന്നിൽ വേദനയുണ്ടാക്കി എന്നും ശോഭ വ്യക്തമാക്കുന്നുണ്ട്.

രവീന്ദ്രൻ മാഷ് ശാസ്ത്രീയ സംഗീതത്തെ കുറച്ചുകൂടി ലളിതമായി ജനങ്ങളിലേക്ക് കൊണ്ടുചെന്നു എന്നതാണ് താൻ കേട്ടിട്ടുള്ളത്. ഇങ്ങനെയായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ശോഭ തുറന്നുപറഞ്ഞത്. സംഗീതത്തെ അനാവശ്യമായി സങ്കീർണമാക്കുകയായിരുന്നു സംഗീത സംവിധായകൻ രവീന്ദ്രൻ. അതിനാണ് അദ്ദേഹം ശ്രമിച്ചതെന്നും അദ്ദേഹത്തെ മാസ്റ്ററായി താൻ കാണില്ല എന്നുമായിരുന്നു ജയചന്ദ്രൻ പറഞ്ഞിരുന്നത്. വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ആയിരുന്നു ഈ പ്രസ്താവനയ്ക്ക് വഴിവെച്ചത്. ഗായകൻ ജയചന്ദ്രനോട്‌ ഉള്ള ബഹുമാനം തന്നെ പോയി എന്നും രവീന്ദ്രൻ മാഷ് ആരാണെന്ന് തീരുമാനിക്കേണ്ടത് ജയചന്ദ്രനല്ല.

ജനങ്ങളാണെന്നും ആണ് ആളുകൾ കമന്റുകളും ആയി വന്നത്. സംഗീത പ്രേമികൾക്കിടയിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്ന് ജയചന്ദ്രൻ അറിയുമോ.? ജയചന്ദ്രനോട് എന്നും ഇഷ്ടം തന്നെയാണ്, പക്ഷേ ഈ അഭിപ്രായത്തോട് വിലയില്ല. ജയചന്ദ്രനെ ഇപ്പോൾ ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയാൻ ശ്രമിക്കുന്നത്. മരിച്ചുപോയ മലയാളത്തിലെ മഹാ സംഗീതസംവിധായകനെ ആക്ഷേപിക്കുന്നത് ശരിയല്ല. അത് ജനങ്ങൾക്ക് സഹിക്കാൻ സാധിക്കില്ല. ഇങ്ങനെയാണ് ജയചന്ദ്രൻ പറഞ്ഞ പ്രസ്താവനയ്ക്ക് എതിരെ കമന്റുകൾ പോകുന്നത്. ഇതിൽ നിന്ന് തന്നെ ജനങ്ങളുടെ ഹൃദയത്തിൽ ഇന്നും എത്രത്തോളം തെളിമയോടെ ആണ് രവീന്ദ്രൻമാഷ് നിറഞ്ഞു നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. മലയാളികളുടെ ഗൃഹാതുരത്വമുണർത്തുന്ന സംഗീതത്തിന്റെ ഏടുകളിൽ എല്ലാം തന്നെ രവീന്ദ്രൻ മാഷിന്റെ കയ്യൊപ്പ് കാണാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply